Lifestyle

യു.എസ്.എ.ക്കാരിയോട് ആദ്യകാഴ്ചയില്‍ ഐലവ് യൂ പറഞ്ഞ് ചൈനക്കാരന്‍ ഡെലിവറി ബോയി, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹം

അമേരിക്കയൂം ചൈനയും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ ലോകത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നാണ്. എന്നാല്‍ ഈ ശത്രുതയോ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രണയത്തിനും ഇഷ്ടത്തിനുമൊന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഫുഡ് ഡെലിവറി ബോയിയായ ലിയു ഹാവോയും അമേരിക്കക്കാരി ഹന്നാഹാരീസും. ആദ്യകൂടിക്കാഴ്ചയില്‍ പ്രണയത്തിലായ ഇവര്‍, കണ്ടുമുട്ടിയ ദിവസം തന്നെ പരസ്പരം ‘ഐ ലവ് യൂ’ പറഞ്ഞു. 27-കാരനായ ഫുഡ് ഡെലിവറി ബോയിയുടേയും ഉപഭോക്താവായ അമേരിക്കക്കാരിയുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ കൂടിക്കാഴ്ചയില്‍ ഇരുവരും പ്രണയത്തിലായി. ഭാഷാപരമായ തടസ്സങ്ങള്‍ക്കിടയിലും അവര്‍ അടുപ്പത്തിലാവുകയും, Read More…

Crime

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി

ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി Read More…

Crime

ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം; ഖുർആൻ കത്തിച്ച് റിപ്പബ്ലിക്കൻ വനിത നേതാവിന്റെ വിദ്വേഷ പരാമർശം

വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ടെക്സസിലെ റിപ്ലബ്ലിക്കൻ വനിതാ നേതാവും സ്ഥാനാർഥിയുമായ വാലന്‍റിന ഗോമസ്. ടെക്സസിലെ 31ാംമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ഖുർആൻ കത്തിച്ച വാലന്‍റിന ഗോമസ്. വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മുസ്ലിംകൾ സ്റ്റേറ്റ് വിട്ടുപോകണമെന്നും വീഡിയോയില്‍ അവർ ഭീഷണി മുഴക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിലാണ് വാലന്‍റീനയുടെ വിദ്വേഷ പരാമർശങ്ങളുള്ളത്. മുസ്ലിം സമുദായം ക്രിസ്ത്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുകയാണെന്നും Read More…

Lifestyle

‘ChatGPT എന്റെ മകനെ കൊന്നു’: ‘ആത്മഹത്യയുടെ രീതികൾ’ നൽകിയതിന് 16കാരന്റെ മാതാപിതാക്കൾ OpenAI ക്കെതിരെ കേസുകൊടുത്തു

കൗമാരക്കാരന്റെ ആത്മഹത്യയിയില്‍ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്റ്‌സിനെതിരേ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടുംബം കേസ് ഫയല്‍ ചെയ്തു. അവരുടെ 16 വയസ്സുള്ള മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിറ്റി ആണെന്നാണ് ആരോപണം. ഈ ചാറ്റ്ബോട്ട് അവരുടെ മകന് ആത്മഹത്യാ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ ചാറ്റ് ജിപിറ്റി മകന് നല്‍കിയെന്നാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. ഉത്കണ്ഠയും ഒറ്റപ്പെടലും കാരണമാണ് 2025 ഏപ്രിലില്‍ 16 വയസ്സുള്ള ആദം റെയ്ന്‍ Read More…

Featured Oddly News

15ദിവസം ഭർത്താവിന്റെ കൂടെ, 15ദിവസം കാമുകനൊപ്പവും; യുവതിയുടെ വിചിത്രമായ ആവശ്യത്തിനു മുന്നില്‍ പകച്ച് ഗ്രാമപഞ്ചായത്ത്

റാംപൂര്‍: തന്റെ സമയം ഭര്‍ത്താവിനും കാമുകനുമായി തുല്യമായി വീതിച്ചു നല്‍കാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം പഞ്ചായത്തിനെ ഞെട്ടിച്ചു. റാംപൂര്‍ ജില്ലയില്‍ വ്യാപകശ്രദ്ധ നേടിയ സംഭവത്തില്‍ ഓരോ മാസത്തിലെയും 15 ദിവസം ഭര്‍ത്താവിനൊപ്പവും 15 ദിവസം കാമുകനൊപ്പവും ചെലവഴിക്കാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. യുവതിയുടെ ഈ അസാധാരണ ആവശ്യം ഇപ്പോള്‍ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. പലരും യുവതിയുടെ ‘ഭൂട്ടാന്‍ മോഡല്‍’ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. ഭൂട്ടാനിലെയും ഹിമാലയന്‍ മേഖലയിലെയും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ആചാരമായ Read More…

Featured Lifestyle

ഭര്‍ത്താവിന് ആക്രിക്കച്ചവടം : ഭാര്യ 55-ാം വയസ്സില്‍ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കി !

ജയ്പൂര്‍: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു 55കാരി തന്റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഝഡോള്‍ ബ്ലോക്കിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 55 വയസ്സുള്ള രേഖ കല്‍ബേലിയയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ അപൂര്‍വ സംഭവമറിഞ്ഞ് ബന്ധുക്കളും അഭ്യുദയകാംക്ഷികളും, അവരുടെ പേരക്കുട്ടികളും വരെ ആശുപത്രിയിലെത്തി. ലിലവാസ് ഗ്രാമവാസികളായ രേഖയ്ക്കും കവറയ്ക്കും തങ്ങളുടെ വിവാഹജീവിതത്തില്‍ 17 കുട്ടികളാണ് ജനിച്ചത്. ഇതിലെ അഞ്ച് പേര്‍, നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും, ജനിച്ചയുടനെതന്നെ മരണപ്പെട്ടു. Read More…

Oddly News

മുന്‍ഭാഗത്തെ ചുമർ മാത്രം ബാക്കി; മണാലിയിലെ റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് Read More…

Crime

പുതിയ ട്വിസ്റ്റ്; നിക്കി നേരിട്ട അതേ സ്ത്രീധനപീഡനം ഞാനും അനുഭവിച്ചെന്ന് സഹോദര പത്നി

ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കും സ്‌ത്രീധനത്തിന്റെ പേരില്‍ നിക്കിയുടെ കുടുംബത്തില്‍നിന്ന്‌ പീഡനം നേരിടേണ്ടിവന്നെന്ന്‌ നിക്കിയുടെ സഹോദരന്‍ രോഹിത്‌ പയ്‌ലയുടെ ഭാര്യ മീനാക്ഷി(31) വെളിപ്പെടുത്തി. കഴിഞ്ഞയാഴ്‌ചയാണ്‌ നിക്കിയെ ഭര്‍ത്താവ്‌ വിപിന്‍ ഭാട്ടിയും മാതാവും ചേര്‍ന്ന്‌ മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്‌. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിന്റെ കുടുംബം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നാണ്‌ Read More…

Oddly News

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം; 96 ഹെവി ട്രക്കുകളുമായി ലോഡ് ടെസ്റ്റ് വിജയിച്ചു, 625 മീറ്റര്‍ ഉയരത്തില്‍ ഗ്രാന്‍ഡ് കാന്യോണ്‍ പാലം

ചൈനയിലെ 625 മീറ്റര്‍ ഉയരമുള്ള ഹുവജിയാങ് ഗ്രാന്‍ഡ് കാന്യോണ്‍ പാലം പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിനുള്ള അവസാന ഘട്ടവും പൂര്‍ത്തിയാക്കി. ഗുയിഷോ പ്രവിശ്യയിലെ മലനിരകള്‍ക്ക് മുകളിലുള്ള ഈ പാലം ‘അഭൂതപൂര്‍വമായ എന്‍ജിനീയറിങ് നേട്ടമായി’ പ്രശംസിക്കപ്പെടുന്നു. ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടന്ന കഠിനമായ സ്റ്റാറ്റിക് ലോഡ് ടെസ്റ്റില്‍ പാലം വിജയിച്ചു. ഈ പരിശോധനയുടെ ഭാഗമായി, 3,360 മെട്രിക് ടണ്‍ ഭാരമുള്ള 96 വലിയ ട്രക്കുകള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് അതിന്റെ ഭാരം വഹിക്കാനുള്ള ശേഷി വിലയിരുത്തി. 400-ല്‍ അധികം സെന്‍സറുകള്‍ Read More…