അഴിമതിക്കാരനായ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ജനലിലൂടെ നോട്ടുമഴ. ഒഡീഷയിലെ ആര്‍ഡബ്ല്യു ഡിവിഷനിലെ പ്ലാന്‍ റോഡ്സിന്റെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് റെയ്ഡിന് ഇരയായത്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് ടീമിന്റെ റഡാറിന് കീഴിലായിരുന്നു. ഏഴു സ്ഥലത്ത് ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 2.1 കോടി രൂപ. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ വലിച്ചെറിയുകയും ചെയ്തു. തന്റെ കെട്ടിടത്തിലേക്ക് ഉദ്യോഗസ്ഥര്‍ Read More…
Author: Priya
താഴ്‌വാരത്തെ ഗ്രാമത്തിന് മേല്‍ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നുവീണു ; സ്വിസ്ഗ്രാമം ബ്‌ളാറ്റന്‍ ചെളിക്കടലായി
ബ്ലാറ്റന്‍ ഗ്രാമത്തിന് മേല്‍ ചെളിയും പാറയും നിറഞ്ഞ ഒരു വലിയ കടലാക്കി മാറ്റി സ്വിസ് ആല്‍പ്‌സിലെ പടുകൂറ്റന്‍ ഹിമാനി താഴ്‌വാരത്തേക്ക് തകര്‍ന്നുവീണു. ഒരാളെ കാണാതാകുകയും അനേകം വീടുകള്‍ നശിപ്പിക്കപ്പെടുകയും വെള്ളത്തിനുള്ളില്‍ മുക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ശരിക്കും ഞെട്ടിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ കൂറ്റന്‍ ഹിമാനിയുടെ ഒരു വലിയ ഭാഗം താഴ്‌വരയിലുള്ള ഗ്രാമത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഐസും ചെളിയും വെള്ളവും പാറയുമൊക്കെയായി മലയോര ഗ്രാമം മുങ്ങി. സ്വിസ് നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എസ്ആര്‍എഫ് പങ്കിട്ട ഡ്രോണ്‍ ഫൂട്ടേജ്, ബ്ലാറ്റന്റെ Read More…
അഫ്ഗാനിസ്ഥാനെ എങ്ങിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്? രക്തരൂക്ഷിത യുദ്ധത്തിന്റെയും അപമാനകരമായ ഉടമ്പടിയുടെയും കഥ
ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളുടെ അധിനിവേശങ്ങള്‍ക്കും വിവിധ സംസ്‌ക്കാരങ്ങളും കടന്നുകയറ്റത്തിനും ഒടുവില്‍ താലിബാന്റെ കുപ്രസിദ്ധിയും കൊണ്ട് ശ്രദ്ധേയമായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞദിവസം തങ്ങളുടെ 285-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ രാജ്യം ജനിച്ചതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന ഭൂപ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വേട്ടയാടും. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്‍. പതിമൂന്നാം മുഗൾ ചക്രവർത്തിയായിരുന്ന ചക്രവര്‍ത്തി മുഹമ്മദ് ഷാ രംഗില, Read More…
വാര്‍ഷിക ശമ്പളം ഒറ്റ വര്‍ഷം കൊണ്ട് 5.5 ലക്ഷത്തില്‍നിന്ന് 45 ലക്ഷത്തിന്റെ പാക്കേജിലേക്ക്; യുവാവിന്റെ പോസ്റ്റ് വൈറല്‍
ഐബിഎമ്മിലെ 5.5 ലക്ഷം വാര്‍ഷികശമ്പള പാക്കേജില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷത്തിന്റെ പാക്കേജിലേക്ക് കുതിച്ച ഡല്‍ഹിയിലെ ഒരു സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ നമ്മെ ഞെട്ടിക്കുന്നു. മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ള ടെക്കിയായ ദേവേഷ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് തല്‍ക്ഷണം വൈറലായി. നിരവധി ഉപയോക്താക്കള്‍ ഇതിനെ പ്രചോദനാത്മകമെന്ന് വിളിച്ചപ്പോള്‍ മറ്റുള്ളവര്‍ ഇത്തരമൊരു കുതിപ്പ് എങ്ങനെ സാധ്യമാണെന്ന് ചോദിച്ചു. തന്റെ പോസ്റ്റില്‍, ദേവേഷ് എഴുതി. ”കഴിഞ്ഞ വര്‍ഷം ഐബിഎമ്മില്‍ എന്റെ മുഴുവന്‍ സമയ കരിയര്‍ ആരംഭിച്ചത് വെറും 5.5 ലക്ഷത്തിന്റെ പാക്കേജുമായിട്ടാണ്. ഇപ്പോള്‍ Read More…
എന്തിനാണ് ക്ഷേത്രത്തില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് ? ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്
എപ്പോഴെങ്കിലും ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സമയത്ത് നിങ്ങളുടെ കാതില്‍ മണിനാദം കേള്‍ക്കുന്നുവെന്ന് കരുതുക. എല്ലായിടത്തുനിന്നും കേള്‍ക്കുന്ന നിരന്തരമായ ശബ്ദങ്ങളും, ചലനങ്ങളും നമ്മെ തേടി വരുന്ന ഒരു ലോകത്ത്, ഒരൊറ്റ മണി മുഴങ്ങുമ്പോൾ തന്നെ അഗാധമായ ഒരു സമാധാനം അനുഭവപ്പെടും. അത് ആ ക്ഷേത്രത്തിലേയ്ക്കുള്ള ഒരു ക്ഷണമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ട്. ആദ്യ കാരണം വളരെ വ്യക്തിപരമാണ്. ഇത് താല്‍ക്കാലികമായി നിങ്ങളുടെ മനസിനെ ഏകാഗ്രമാക്കാന്‍ തുടങ്ങും. ആത്മീയമായ ഒരു പുനഃസജ്ജീകരണം. ആഴത്തിലുള്ള Read More…
വിട്ടുപോയ കാമുകിയുടെ വീടിന് ഗ്രനേഡ് എറിഞ്ഞു; സ്‌ഫോടനത്തില്‍ മരണമടഞ്ഞത് കാമുകന്‍…!
വിട്ടുപോയ കാമുകി തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞു. സ്‌ഫോടനത്തില്‍ കാമുകന്‍ മരിക്കുകയും കാമുകി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തായ്‌ലന്റില്‍ നടന്ന സംഭവത്തില്‍ ഒരു 35 കാരനാണ് പ്രതിയും ഇരയുമായത്. മെയ് 25 ന് തായ്‌ലന്റിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രണയികള്‍ വേര്‍പിരിഞ്ഞതിന് ശേഷം അനുരഞ്ജനം എന്ന നിലയില്‍ കാമുകന്‍ സുരപോംഗ് തോങ്‌നാക്ക് തന്റെ മുന്‍ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അയാളുമായി ഒത്തുപോകാന്‍ അവര്‍ Read More…
ചൈനാക്കാര്‍ക്ക് പണി കിട്ടി… പെണ്ണ് കെട്ടണമെങ്കില്‍ പാകിസ്താനിലോ ബംഗ്‌ളാദേശിലോ പോകണം…!
ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരുകുട്ടി നയം വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന ചൈനയ്ക്ക് പുരുഷന്മാര്‍ കൂടുതലായ നാട്ടില്‍ വധുക്കളെ കണ്ടെത്താന്‍ ദരിദ്രരാജ്യങ്ങളൊയ പാകിസ്താനേയും ബംഗ്‌ളാദേശിനെയും ടിബറ്റിനെയും ഭൂട്ടാനെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം വിവാഹങ്ങളെ ഒരു മിശ്രസംസ്‌ക്കാരമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ കഴിയുമെങ്കിലും ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാമത് നിന്ന ചൈന ആ ആക്ഷേപം മറികടക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു കുട്ടി നയം ലിംഗ നിര്‍ണ്ണയത്തിലേക്കും പെണ്‍ഭ്രൂണം നശിപ്പിക്കുന്നതും വ്യാപകമായതോടെ സ്ത്രീപുരുഷ അനുപാതം Read More…
ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത് പഞ്ചാബിലെ 10 വയസ്സുകാരനും; ‘ചായ, പാല്‍, ലസ്സി’ നല്‍കി സൈനികരെ സേവിച്ചു
പഹല്‍ഗാമില്‍ നമ്മുടെ വിനോദസഞ്ചാരികളെ നിര്‍ദയം തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന രോഷം ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോള്‍ പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അതില്‍ പങ്കെടുത്തത്. ഇന്ത്യാക്കാര്‍ മുഴുവനുമായിരുന്നു. ഒരേ മനസ്സോടെ ഇന്ത്യാക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിനും ഭരണകൂടത്തിനും പിന്നില്‍ അണി നിരന്നു. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ പ്രതിധ്വനിച്ചപ്പോള്‍ 10 വയസ്സുള്ള ശ്രാവണ്‍സിംഗ് ആയുധമെടുക്കാതെ സൈനികപോരാട്ടത്തില്‍ പങ്കാളിയായി. ഓപ്പറേഷന്‍ സിന്ദൂരം നടക്കുമ്പോള്‍, 10 വയസ്സുള്ള ശ്രാവണ്‍ സിംഗ് അതിര്‍ത്തിയിലെ തന്റെ ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വെള്ളവും ഐസും ചായയും പാലും ലസ്സിയും Read More…
ബോളിവുഡ് താരം അജയ്‌ദേവ് ഗണും ഹോളിവുഡിലെ ആക്ഷന്‍ഹീറോ ജാക്കിചാനും ഒന്നിക്കുമോ?
ബോളിവുഡില്‍ ഇപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടക്കുന്നുണ്ട്. മെയ് 30 ന് ‘കരാട്ടെ കിഡ്‌സ്: ലെജന്‍ഡ്‌സി’ന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആക്ഷന്‍താരം അജയ് ദേവ്ഗണും ആക്ഷന്‍ മാസ്റ്റര്‍ ജാക്കി ചാനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടു. ഇത് ഒരു സഹകരണത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്. വീഡിയോയില്‍, ഇരുവരും ഒരു ബോളിവുഡ് സിനിമയില്‍ സഹകരിക്കണമെന്ന് ജാക്കി കളിയായി നിര്‍ദ്ദേശിക്കുന്നു. അജയ് ദേവ് ഗണ്‍ ആക്ഷന്റെ ചുമതല ഏറ്റെടുക്കണ മെന്നും തനിക്ക് നൃത്തം ചെയ്യണമെന്നും ജാക്കിചാന്‍ പറയുന്നു. Read More…









