Sports

ഗുജറാത്തിനെ തോല്‍പ്പിച്ചത് ഈ കാരണങ്ങള്‍ ; സീസണിന്റെ രണ്ടാം പകുതിയില്‍ ബൗളിംഗ് അമ്പേ പാളി

നിര്‍ണ്ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായി പരാജയം നേരിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം ഐപിഎല്‍ കിരീട പ്രതീക്ഷകളാണ് തകര്‍ന്നുപോയത്. കനത്ത മഞ്ഞുവീഴ്ചയുടെ സാന്നിധ്യവും സായ് സുദര്‍ശന്റെ മറ്റൊരു ടോപ്പ്-ക്ലാസ് ബാറ്റിംഗും അവരെ തുണച്ചില്ല. മത്സരത്തില്‍ ഉടനീളം ഗുജറാത്ത് ടീം വരുത്തിയ വന്‍ പിഴവുകള്‍ക്ക് അവര്‍ക്ക് കനത്തവില നല്‍കേണ്ടി വന്നു. മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ തന്നെയായിരുന്നു അവരുടെ അനുഗ്രഹവും. ആദ്യം ബാറ്റ് ചെയ്ത അവര്‍ 228-5 എന്ന സ്‌കോര്‍ നേടി. രണ്ടു തവണ രോഹിത്ശര്‍മ്മയെ കൈവിട്ടതും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം Read More…

Sports

ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…

Featured Myth and Reality

‘ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നു’; 2025ന്റെ അവസാനം പ്രവചിച്ച് 4 പ്രവാചകര്‍

ഈ വര്‍ഷം അവസാനത്തോടെ ലോകം ലോകമഹായുദ്ധം അടക്കമുള്ള ആകസ്മികമായ പല വിനാശകരമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്ക് പ്രചാരമേറുന്നു. നാല് വ്യത്യസ്ത കാലയളവിലും ദേശത്തുമുള്ള നാലു പ്രവാചകരുടെ ഒരുപോലെയുള്ള പ്രവചനം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയാകുകയാണ്. ബള്‍ഗേറിയക്കാരി ബാബാ വെംഗ, ഫ്രഞ്ചുകാരന്‍ നോത്രദാമസ്, ബ്രസീലില്‍ നിന്നുള്ള അത്തോസ് സലോമി, ഇംഗ്ളീഷുകാരന്‍ നിക്കോളാസ് ഔജുല എന്നിവരുടെ ഒരേപോലെയുള്ള പ്രവചനമാണ് ചര്‍ച്ചയായി മാറുന്നത്. ബള്‍ഗേറിയന്‍ മിസ്റ്റിക്‌സും രോഗശാന്തിക്കാരനുമായ ബാബ വംഗ, ഫ്രഞ്ച് 16-ാം നൂറ്റാണ്ടിലെ ജ്യോതിഷിയായ നോസ്ട്രഡാമസ്, ബ്രസീലിയന്‍ സൈക്കിക്ക് അത്തോസ് Read More…

Myth and Reality

സ്കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയില്‍ ‘ദൈവത്തിന്റെ കൈ’; അനുഗ്രഹമെന്ന് ദമ്പതികള്‍, വിചിത്രമായ കാഴ്ച

അള്‍ട്രാസൗണ്ടില്‍ വിചിത്രമായ ഒരു കാഴ്ച കണ്ടതിനെ തുടര്‍ന്ന് തന്റെ കുഞ്ഞിന് ‘ദൈവത്തിന്റെ കൈ’ അനുഗ്രഹം ലഭിച്ചതായി വിശ്വസിച്ച് കെന്റക്കിയിലെ ഒരു സ്ത്രീ. 32-ആഴ്ചത്തെ സ്‌കാനില്‍ ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ തലയില്‍ ഒരു വലിയ കൈ തഴുകുന്നത് പോലെയുള്ള ദൃശ്യമാണ് കാണുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അമാന്‍ഡ ഫോസ്റ്റര്‍ ഒരു ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിന് ശേഷം, കുഞ്ഞിന്റെ മേല്‍ കൈ വയ്ക്കാന്‍ ആവശ്യപ്പെട്ട് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് 33 കാരി പറഞ്ഞു. Read More…

Good News

ടാര്‍ വീപ്പയില്‍ കുറുക്കന്‍ വീണു; കുടുങ്ങിയത് 4 മണിക്കൂര്‍; ഒഴിച്ചത് 30 കുപ്പി ഓയില്‍

ടാര്‍ വീപ്പയില്‍ വീണ കുറുക്കന്‍ കുടുങ്ങിയത് നാലു മണിക്കൂര്‍. മൂന്ന് മാസം പ്രായമുള്ള ആണ്‍ കുറുക്കനെ മെയ് 22 ന് വടക്ക് കിഴക്കന്‍ ലണ്ടനിലെ സഹായത്തിനായി നിലവിളിക്കുന്ന കുറുക്കനെ മൃഗഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തി. വഴിയാത്രക്കാരാണ് കുറുക്കനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ടാര്‍ കട്ടപിടിച്ചതോടെ കുറുക്കന് മൂത്രം പോലും ഒഴിക്കാനായില്ല. കുറുക്കന്റെ അമ്മ കുറുക്കനെ നീക്കാന്‍ ശ്രമിക്കുന്നത് വഴിയാത്രക്കാര്‍ കണ്ടെങ്കിലും കഴിഞ്ഞില്ല. കുറുക്കനെക്കുറിച്ച് ആശുപത്രിയില്‍ ഒരു കോള്‍ ലഭിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകന്‍ ലോറിയുമായി സംഭവസ്ഥലത്തെത്തി. ടീം 30 മിനിറ്റിലധികം ചെലവഴിച്ച് Read More…

Crime

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു

അഭിഭാഷകയെ ഒതുക്കാന്‍ ജഡ്ജി അവരുടെ ചിത്രങ്ങള്‍ സെക്‌സ്‌വര്‍ക്കേഴ്‌സിന്റെ മെസേജ് ഫോറത്തില്‍ പങ്കുവെച്ചു. ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സംഭവത്തില്‍ അന്ന ആദമോവയുടെ ചിത്രങ്ങള്‍ വെലിസര്‍ കോസ്റ്റാഡിനോവ് എന്ന ജഡ്ജിയാണ് ടെലിഗ്രാമിലെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. ലൈംഗികത്തൊഴില്‍ ചെയ്യുന്ന 5,000 അംഗങ്ങളുള്ള ഒരു വേശ്യാവൃത്തി ഗ്രൂപ്പിലായിരുന്നു അഭിഭാഷകയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട കോളുകളും ഗ്രാഫിക് ചിത്ര സന്ദേശങ്ങളും ലഭിക്കാന്‍ തുടങ്ങി. നൂറോളം അജ്ഞാതരായ പുരുഷന്മാരാണ് തന്നെ രാപ്പകലില്ലാതെ വിളിക്കുകയും നഗ്‌ന ഫോട്ടോകള്‍ അയയ്ക്കുകയും ചെയ്തതെന്ന് അവര്‍ പറഞ്ഞു. Read More…

Movie News

‘ഷണ്‍മുഖ’നെത്തി, മുരുകനെ വണങ്ങാന്‍; തിരുമലക്കോവിലില്‍ ചെമ്പില്‍ തീര്‍ത്ത വേല്‍ സമര്‍പ്പിച്ച് മോഹന്‍ലാല്‍

‘തുടരും’ സിനിമയുടെ വന്‍വിജയം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ തൊപ്പിയിലേക്ക് മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയത്തിന്റെ നന്ദിയായി മോഹന്‍ലാല്‍ തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ തിരുമലൈ കുമാരസാമി ക്ഷേത്രത്തില്‍ ദർശനം നടത്തി വഴിപാടായി ചെമ്പിൽ തീര്‍ത്ത വേല്‍ സമർപ്പിച്ചു. തുടരും’ സിനിമയില്‍, മോഹന്‍ലാലിന്റെ കഥാപാത്രം മുരുകന്റെ ഭക്തനായ ഷണ്‍മുഖനാണ്. അത് ജീവിതത്തില്‍ തന്നെ നടന്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു. സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുക ക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും Read More…

Lifestyle

ഭൂമിയിലെത്തിയിട്ട് പത്താഴ്ച കഴിഞ്ഞു ; ഇപ്പോഴും സുനിതാവില്യംസും ബുച്ച്‌മോറും ഒഴുകുകയാണ് !

മടങ്ങിയെത്തി പത്താഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പ്രതീതിയാണ് ശരീരത്തിനെന്ന് ബഹിരാകാശത്ത് 256 ദിവസം ചെലവഴിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും. മൈട്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ലെന്നും ദൗത്യത്തിന് മുമ്പുണ്ടായിരുന്നതും ദൗത്യത്തിന് ശേഷം അപ്രത്യക്ഷമായതുമായ ശാരീരിക പ്രശ്‌നങ്ങള്‍ ഭൂമിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയതായും ഇരുവരും പറയുന്നു. നാസയുടെ ബഹിരാകാശയാത്രികരായ ബാരി ‘ബുച്ച്’ വില്‍മോറും സുനിത ‘സുനി’ വില്യംസും കഴിഞ്ഞ ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അതിവേഗം എട്ട് ദിവസത്തെ കുതിപ്പ് Read More…

Sports

കോഹ്ലിക്ക് ഒരു കിരീടത്തോടെ പടിയിറങ്ങാനാകുമോ? RCBയുടെ കിരീടവരള്‍ച്ച അവസാനിക്കുമോ?

ഒടുവില്‍ ആര്‍സിബി അവരുടെ വര്‍ഷങ്ങള്‍ നീണ്ട ടൈറ്റില്‍ വരള്‍ച്ച തകര്‍ക്കുന്ന വര്‍ഷമാകുമോ 2025. അവര്‍ ഒടുവില്‍ ആ ശാപമോക്ഷം മറികടക്കുമോ? ഉദ്ഘാടന പതിപ്പ് മുതല്‍ പിന്തുടരുന്ന പിടികിട്ടാത്ത കിരീടത്തില്‍ കോഹ്ലി ഒടുവില്‍ കൈ വയ്ക്കുമോ എന്നറിയാന്‍ ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ ഉത്തരം ലഭിക്കും. ക്വാളിഫയര്‍ 1 ല്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എട്ട് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഇനി ‘ഒരെണ്ണം കൂടി പോകാനുണ്ട്’ എന്ന് കോഹ്ലി ആംഗ്യം കാണിക്കുന്നത് കണ്ടു. ആര്‍സിബിയുടെ ഈ കുതിപ്പിന് Read More…