ഹിറ്റ് ടെലിവിഷന്‍ ഷോ ശക്തിമാന്റെ ഓണ്‍-സ്‌ക്രീന്‍ പതിപ്പിനെ ‘ഈഗോ ’ ബാധിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റമായ രണ്‍വീര്‍ സിംഗുമായുള്ള പ്രൊജക്ട് തന്നെ ഉപേക്ഷിക്കുന്ന നിലയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ . മുകേഷ് ഖന്ന അഭിനയിച്ച ഐക്കണിക് ടിവി ഷോയുടെ സിനിമാ പതിപ്പായ രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ഹീറോ ചിത്രം, രണ്‍വീറും സംവിധായകന്‍ ബേസില്‍ ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഉപേക്ഷിച്ചെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ ഊതിപ്പെരുപ്പിച്ച ഈഗോകള്‍, ഉയര്‍ന്ന ബജറ്റ്, Read More…
Author: Priya
രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇതിഹാസ താരം മടങ്ങിയെത്തുന്നു ; ഇത്തവണ സഞ്ജുവും കൂട്ടരും കപ്പടിക്കുമോ?
രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ര നല്ലകാലമല്ല. പ്‌ളേ ഓഫില്‍ എത്തുന്നുണ്ടെങ്കിലും മുമ്പോട്ട് പോകാനാകുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ രാജസ്ഥാന പ്രതീക്ഷ നല്‍കി മറ്റൊരു ഇതിഹാസ താരം ടീമിനൊപ്പം വീണ്ടും ചേരുകയാണ്. മറ്റാരുമല്ല കുമാര്‍ സംഗക്കാര. രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉണര്‍വ്വ് നല്‍കി ഇതിഹാസ ക്രിക്കറ്റ് താരം കോച്ചിംഗ് സ്റ്റാഫില്‍ ചേരാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. രാഹുല്‍ Read More…
കറുത്ത പുകമഞ്ഞ് പെയ്തു, സൂര്യന്റെ ‘രക്തം പോലെ ചുവന്നു, വായുവിന് ചെളിയുടെ നിറം; ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസം !
ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിട്ടും വിശദീകരണം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉത്തരം കിട്ടാതെ നിലനില്‍ക്കുന്ന നിഗൂഢതയിലാണ് 1762 ഒക്ടോബര്‍ 19-ന് മിഷിഗണിലെ ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസത്തെ കണക്കാക്കുന്നത്. ചുറ്റുപാടു മുഴുവന്‍ ഇരുട്ട് പരത്തി കറുത്ത പുകമഞ്ഞ് പെയ്ത ഈ ദിവസം പോലെ പിന്നീട് ഉണ്ടായിട്ടുമില്ല. ആ ദിവസത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു കത്തില്‍ വ്യാപാരിയായ ജെയിംസ് സ്റ്റെര്‍ലിംഗ്, സൂര്യന്റെ നിറം ‘രക്തം പോലെ ചുവപ്പും, സാധാരണത്തേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതും’ ആയിരുന്നു എന്ന് വിശേഷിപ്പിച്ചു. അത്ര Read More…
വര്‍ഷത്തില്‍ 300 ദിവസവും യാത്ര; മോട്ടോര്‍സൈക്കിളില്‍ ഉറക്കം; ഭക്ഷണം ഉരുളക്കിഴങ്ങ്; സദ് ഗുരുവിന്റെ ആത്മീയയാത്ര
ആത്മീയ നേതാവും സഞ്ചാരിയുമായ സദ്ഗുരുവിനെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു മാര്‍ഗം മാത്രമല്ല, യാത്ര തന്നെ ഒരു ലക്ഷ്യമാണ്. മോട്ടോര്‍സൈക്കിളില്‍ ഉറങ്ങിയും വര്‍ഷം 300 ദിവസവും യാത്ര ചെയ്യുകയാണ് സദ്ഗുരു. ഇരുപത് വയസ്സു മുതല്‍ തുടങ്ങിയ യാത്രയാണ്. ഏകദേശം നാല് വര്‍ഷത്തോളം ഒരു മോട്ടോര്‍സൈക്കിളില്‍ ആണ് ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. മോശം റോഡുകളിലൂടെ ഒരു വര്‍ഷം ഏകദേശം എഴുപതിനായിരം കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്. ആളുകളെയും, ഭക്ഷണത്തെയും, ആളുകളുടെ Read More…
യുദ്ധത്തില്‍ 27 വെടിയുണ്ടകളേറ്റിട്ടും ജീവിതം തിരിച്ചുപിടിച്ച നേവി സീല്‍ ; കടുത്തവിഷാദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു
യുദ്ധത്തിനിടയില്‍ ഒരൊറ്റത്തവണ 27 തവണ വെടിയേറ്റിട്ടും മരണം കൊണ്ടുപോകാതിരുന്ന അമേരിക്കന്‍ നേവി സീല്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ചു. 2007-ല്‍ അമേരിക്കാന്‍ സീലായി ഇറാക്കില്‍ അല്‍ ക്വൊയ്ദയ്ക്ക് എതിരേ പൊരുതിയ മൈക്ക് ഡേ എന്ന സൈനികനാണ് അമേരിക്കക്കാര്‍ക്ക് ഒരുപോലെ ആത്മവിശ്വസവും കൗതുകവുമായത്. ഒരു അല്‍ ക്വൊയ്ദ താവളത്തില്‍ ഒരു റെയ്ഡിന് നേതൃത്വം നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന് ഇരുപതിലധികം വെടിയേറ്റത്. എന്നാല്‍ ശാരീരികമായി അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും താങ്ങാനാകാതെ ആത്മഹത്യ Read More…
സല്‍മാന്‍ഖാനെ ആദ്യം വിളിച്ചത് ‘അങ്കിള്‍’ എന്ന് ; സൂപ്പര്‍താരത്തിന്റെ ആദ്യ കാഴ്ചയെക്കുറിച്ച് കാജള്‍
സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി. നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ Read More…
തോളിലേറ്റിയോ കോരിയെടുത്തോ യുവതികളെ മല കയറ്റാന്‍ യുവാക്കള്‍ റെഡി…! ‘മഞ്ഞ’യെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍
ചൈനയിലെ പ്രശസ്തമായ ഒരു പര്‍വത ടൂര്‍ സൈറ്റില്‍ പുതുതായി ഏര്‍പ്പെടുത്തിയ ക്ലൈംബിംഗ് കമ്പാനിയന്‍ സര്‍വീസ് വിവാദമാകുന്നു. സിചുവാന്‍ പ്രവിശ്യയിലെ എമി പര്‍വതത്തില്‍ ക്ലൈംബിംഗ് കൂട്ടാളികളായി നിയമിക്കപ്പെട്ട ചെറുപ്പക്കാരായ പുരുഷന്മാര്‍, പര്‍വതം കയറാനെത്തുന്ന സ്ത്രീകളെ കൈകളിലോ, തോളിലോ എടുത്തുകൊണ്ടു പോകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം. മലകയറ്റത്തിനിടയിലെ ഈ പുരുഷ സേവനദാതാക്കളും അവരുടെ സ്ത്രീ ക്ലയന്റുകളും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കമാണ് വിമര്‍ശനത്തിന് വിധേയമായത്. ഈ കൂട്ടാളികള്‍ ഉപഭോക്താക്കളായ സ്ത്രീകളുടെ കാലുകളില്‍ മസാജ് ചെയ്യുന്നതായും, പെണ്‍കുട്ടികള്‍ ഷോര്‍ട്ട് സ്‌കര്‍ട്ടുകളില്‍ കാണപ്പെടുന്നതായും കാണിക്കുന്നു. Read More…
നഖം വെട്ടിക്കളയല്ലേ ! ചൈനയില്‍ യുവതി ഒരു കിലോ നഖം വില്‍ക്കുന്നത് 1800 രൂപയ്ക്ക്
നഖം കടിക്കല്‍ മെച്ചപ്പെട്ട ഒരു ശീലമായി ഒരിടത്തും പറയുന്നില്ല. എന്നാല്‍ നഖം ഒരു നല്ല മരുന്നു കൂടിയാണെന്നാണ് ചൈനാക്കാര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ വെട്ടിയെടുത്ത തന്റെ നഖങ്ങള്‍ കിലോയ്ക്ക് 150 യുവാന്‍ (1800 രൂപ) എന്ന നിരക്കില്‍ വില്‍ക്കാന്‍ ചൈനാക്കാരി. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തില്‍ മരുന്നിന്റെ ചേരുവയായി ഉപയോഗിക്കുന്നതിനാണ് ഇവര്‍ നഖഭാഗങ്ങള്‍ വില്‍പ്പന നടത്തിയത്. ടിസിഎമ്മില്‍ ജിന്‍ ടുയി എന്ന് വിളിക്കപ്പെടുന്ന സ്ത്രീ മനുഷ്യ നഖങ്ങള്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ചൂടും വിഷ ഘടകങ്ങളും Read More…
ദുശ്ശകുനമായിരുന്ന ഒരു പക്ഷിക്ക് വേണ്ടിയുണ്ടായ പെണ്‍സൈന്യം; ഇപ്പോള്‍ അംഗങ്ങള്‍ 20,000, ഇത് അസമിലെ ഹര്‍ഗില ആര്‍മി
സാധാരണ വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടാണ് ഒരു ഇനം കൊക്കുകള്‍ക്ക് വേണ്ടി അസമില്‍ 20,000-ലേറെ സ്ത്രീകള്‍ ഒന്നിച്ചത്. അസമിലെ ‘ഹര്‍ഗില ആര്‍മി’ എന്ന ഈ കൂട്ടായ്മ യുഎന്‍ പരിസ്ഥിതി സംഘടനയുടെ പുരസ്‌ക്കാരം വരെ നേടി. ലോകത്തെ അപൂര്‍വ്വ കൊക്കുകളിലൊന്നായ ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റി (പ്രാദേശികമായി ഹര്‍ഗില എന്ന് അറിയപ്പെടുന്നു)നെ സംരക്ഷിക്കാനാണ് ഈ പെണ്‍കൂട്ടായ്മ ഇറങ്ങിയിരിക്കുന്നത്. ആസാമിലെ ഗ്രാമീണ വനിതാ കൂട്ടായ്മയാണ് ഹര്‍ഗില ആര്‍മി. ഈ കൂട്ടായ്മയുടെ സ്ഥാപകയായ ഡോ. പൂര്‍ണ്ണിമ ദേവി ബര്‍മന് Read More…









