മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിറംമങ്ങിയതിനുപിന്നാലെ വെറ്ററന്‍ താരം മുഹമ്മദ് ഷാമിക്കായി മുറവിളി. നിലവില്‍ പുരോഗമിക്കുന്ന സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഷാമിക്കായി വാദിക്കുന്നവര്‍ക്കു ബലമേകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍നിന്ന് ഷാമിയെ ഒഴിവാക്കിയത് നീതികേടാണെന്നാണ് വാദം.സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായാണ് ഷമി കളിക്കുന്നത്. ഗ്രൂപ്പ് സിയില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പഴയ പോരാട്ടവീര്യം ഒട്ടുംചോര്‍ന്നിട്ടില്ലെന്നു Read More…
Author: Priya
റെയില്‍വേ ട്രാക്കിനു നടുവില്‍ ആട്ടുകല്ല്; മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, അട്ടിമറി സംശയം
കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു Read More…
ഇത്രയൊക്കെ അപമാനിച്ചിട്ട് ഇനി എന്ത് ഒത്തുതീർപ്പ്? ഹരീഷ് കണാരൻ കള്ളം പറയുന്നുവെന്ന് ബാദുഷ
കടം വാങ്ങിയ 20ലക്ഷംരൂപ തിരിച്ചുകൊടുത്തില്ല എന്ന ആരോപണത്തില്‍ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്. ‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് Read More…
ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍ക്ക് കൈയടിയും വിമര്‍ശനവും
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍. View this post on Instagram A post Read More…
‘നടിമാരുടെ തോളില്‍ കയ്യിട്ട് , നശിപ്പിച്ച പെണ്‍കുട്ടികളെ നോക്കി വെല്ലുവിളിച്ചു …ഹൂ കെയേഴ്സ്’; ആഞ്ഞടിച്ച് അഖില്‍ മാരാര്‍
ലൈംഗികപീഡന കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി അഖില്‍ മാരാര്‍. അപമാനഭാരം കൊണ്ട് പരാതി നല്‍കാതിരുന്ന പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചതിനുള്ള ശിക്ഷ കൂടിയാണ് ഈ അനുഭവിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. രാഹുലിന്റെ പ്രവൃത്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെയുമുള്ള നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നടിമാരുടെ തോളില്‍ കയ്യിട്ട് നടന്ന് ഷോ കാണിച്ചതിന്റെ അനന്തരഫലം കൂടിയാണിതെന്നും അഖില്‍ മാരാര്‍ Read More…
‘കൊച്ചിനേം കൊണ്ട് നടന്നു സെക്സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല’; ജയില്‍ ഡയറീസ് വരുമെന്ന് യൂട്യൂബ് ചാനല്‍ അവതാരക
പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്‍റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും Read More…
സ്ത്രീധനമായി മോട്ടോർസൈക്കിൾ നൽകിയില്ല: ഭാര്യയെ മുത്തലാഖ് ചൊല്ലി, ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്
ഭീവണ്ടി : തൽക്ഷണ മുത്തലാഖ് (Triple Talaq) സമ്പ്രദായം 2019-ലെ നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും, സ്ത്രീധനമായി ഒരു ബുള്ളറ്റ് മോട്ടോർസൈക്കിൾ കൊണ്ടുവരാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന ഞെട്ടിക്കുന്ന കേസ് പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ഭീവണ്ടി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനം, മുത്തലാഖ്, മുസ്ലീം വനിത (വിവാഹാവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം ഭീവണ്ടി ഭോയ്‌വാഡ പോലീസ് കേസെടുത്തു. സംഭവം ഉത്തർപ്രദേശിൽ , കേസ് രജിസ്റ്റർ Read More…
പാക് കേന്ദ്രം ആക്രമിച്ചത് ബിഎൽഎഫിന്റെ ആദ്യ വനിതാ ചാവേർ, ചിത്രം പുറത്തുവിട്ടു
ലാഹോര്‍: ബലൂചിസ്‌ഥാനിലെ ഷാഗൈയില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ആറ് മരണം. ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബി.എല്‍.എഫ്.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സരീന റഫിഖി(ട്രാംഗ് മഹൂ)യാണ് ആക്രമണം നടത്തിയതെന്നു ബി.എല്‍.എഫ്. അറിയിച്ചു. വനിതാ ഫിദായീന്‍ നടത്തിയ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണു ബി.എല്‍.എഫ്. അവകാശവാദം. ആക്രമണം സംബന്ധിച്ച് പാകിസ്‌താന്‍ ഇത് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈന ആസ്‌ഥാനമായുള്ള കമ്പനി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യഘട്ടത്തില്‍ കെട്ടിടത്തിനു പുറത്തുള്ള പ്രതിരോധ സംവിധാനത്തില്‍ സരീന സ്‌ഫോടനം നടത്തി. അതോടെ ആയുധധാരികള്‍ക്ക് പ്രധാന സമുച്ചയത്തിലേക്ക് Read More…
റെക്കോഡ് കുറിച്ച് വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി; പക്ഷേ പാഴായി , കളി തോറ്റു
കൊല്‍ക്കത്ത: ബിഹാറിനെതിരേ നടന്ന സയദ് മുഷ്‌താഖ് അലി ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ മഹരാഷ്‌ട്രയ്‌ക്ക് മൂന്ന് വിക്കറ്റ് ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബിഹാര്‍ മൂന്ന് വിക്കറ്റിന് 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര കളി തീരാന്‍ അഞ്ച് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. 61 പന്തില്‍ ഏഴ് സിക്‌സറും ഏഴ് ഫോറുമടക്കം 108 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ബിഹാറിനെ മികച്ച നിലയിലെത്തിച്ചത്. നായകനും ഓപ്പണറുമായ പൃഥി ഷായുടെ (30 Read More…









