Sports

വെള്ളമടിച്ച് നൈറ്റ് ക്ലബില്‍, കയറ്റാത്തതിൽ തർക്കം; ഒടുവിൽ ബൗൺസറുടെ തല്ലും കിട്ടി: ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ തെറിക്കും?

ലണ്ടൻ ∙ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിങ്ടനിലെ നൈറ്റ്ക്ലബിൽ താരം പ്രശ്നം സൃഷ്ടിച്ചെന്ന് രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിന്റെ റിപ്പോർട്ടു വന്നതോടെയാണ് ക്യാപ്റ്റൻ സ്ഥാനം തുലാസിലായത്. ആഷസ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടു പുറത്തുവന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 31ന്, ന്യൂസീലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന്റെ തലേദിവസമായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് നൈറ്റ്ക്ലബിലെത്തിയ ഹാരി ബ്രൂക്കിന് ബൗൺസർമാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. Read More…

Featured Sports

6,4,6,4,6,4: ലെവന് മതിയാകുന്നില്ല! 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍- വീഡിയോ

ജയ്‌പുര്‍: വിജയ്‌ ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച്‌ മുംബൈ താരം സര്‍ഫ്രാസ്‌ ഖാന്‍. പഞ്ചാബിനെതിരേ നടന്ന സി ഗ്രൂപ്പ്‌ മത്സരത്തിലാണു സര്‍ഫ്രാസിന്റെ വെടിക്കെട്ട്‌. പഞ്ചാബ്‌ നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക്‌ ശര്‍മ എറിഞ്ഞ 10-ാം ഓവറില്‍ 30 റണ്ണാണ്‌ സര്‍ഫ്രാസ്‌ അടിച്ചെടുത്തത്‌. മൂന്നാമനായാണു സര്‍ഫ്രാസ്‌ ക്രീസിലെത്തിയത്‌. ആദ്യ പന്ത്‌ സിക്‌സറടിച്ച സര്‍ഫ്രാസ്‌ അടുത്ത പന്തില്‍ ഫോര്‍, പിന്നെ സിക്‌സര്‍, പിന്നെയും ഫോര്‍, അടുത്ത പന്ത്‌ സിക്‌സര്‍, അവസാന പന്തില്‍ ഫോര്‍ എന്നിങ്ങനെയായിരുന്നു Read More…

Crime

വിവസ്ത്രയാക്കി മർദ്ദിച്ചെന്ന് യുവതി; സ്വയം വസ്ത്രമഴിച്ചതെന്ന് പൊലീസ്; രാഷ്ട്രീയ വിവാദം

കർണാടകയിൽ യുവതിയെ പൊലീസ് വാഹനത്തിൽ വസ്ത്രമുരിഞ്ഞു മർദ്ദിച്ചെന്ന് ആരോപണം. ഹുബ്ബള്ളി കേശവപുര പൊലീസാണ് ബി.ജെ.പി പ്രവർത്തകയെ അടിവസ്ത്രത്തിൽ നിർത്തി മർദ്ദിച്ചെന്ന ആരോപണം ഉയർന്നത്. അതേസമയം, യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചു നാടകം കളിച്ചതാണെന്ന വിശദീകരണവുമായി പൊലീസും രംഗത്തെത്തി. കേശവപുര ചാലൂക്യ നഗറിൽ എസ്.ഐ.ആറിനെ (S.I.R) ചൊല്ലി നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു. പ്രദേശത്തെ യുവതി കോൺഗ്രസുകാരിയായ മുൻസിപ്പൽ കൗൺസിലർ വഴി പൊലീസിൽ പരാതി നൽകി. പൊലീസെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി പ്രവർത്തക എതിർത്തു. ബലം Read More…

Featured Spotlight

MM മണി പൂര്‍ണ ആരോഗ്യവാന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന് CPM

ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന്‌ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക്‌ എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി Read More…

Lifestyle

‘നിയമം ലംഘിച്ചാല്‍ കടുത്ത നടപടി; വിസ റദ്ദാക്കും, നാടുകടത്തും’ ഇന്ത്യന്‍ വിദ്യാര്‍ഥികളോടു യു.എസ്.

ന്യൂഡല്‍ഹി: അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി യു.എസ്‌. എംബസി.അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുകയോ അറസ്‌റ്റ്‌ ചെയ്യപ്പെടുകയോ ചെയ്യുന്നത്‌ വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്കു നയിച്ചേക്കാമെന്നു യു.എസ്‌. എംബസി മുന്നറിയിപ്പ്‌ നല്‍കി. നിയമലംഘനങ്ങള്‍ നാടുകടത്തലിനു കാരണമായേക്കാമെന്നും ഇത്തരക്കാര്‍ക്ക്‌ ഭാവയില്‍ യു.എസ്‌. വിസ ലഭിക്കില്ലെന്നും എംബസി എക്‌സില്‍ കുറിച്ചു.നിയമങ്ങള്‍ അനുസരിക്കാത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദ്‌ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ‘യു.എസ്‌. നിയമങ്ങള്‍ ലംഘിക്കുന്നത്‌ നിങ്ങളുടെ സ്‌റ്റുഡന്റ്‌ വിസയ്‌ക്ക്‌ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.നിങ്ങള്‍ അറസ്‌റ്റ്‌ ചെയ്യപ്പെടുകയോ ഏതെങ്കിലും Read More…

Featured Travel

ഭക്ഷണം, യാത്ര, ഫിറ്റ്‌നെസ് എന്നിവയ്ക്കായി ഒരുവർഷം ചെലവഴിച്ചത് 47 ലക്ഷം; വിവരിച്ച് ദമ്പതികൾ

ഇന്നത്തെ തലമുറ ആഘോഷങ്ങള്‍ക്കും യാത്ര ചെയ്യാനുമൊക്കെ സമയം കണ്ടെത്തുന്നവരാണ്. ഇപ്പോള്‍ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ 2025ല്‍ ജീവിക്കാനായി ചെലവഴിച്ച തുക കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍സ്. കണ്ടന്റ് ക്രിയേറ്റര്‍മാരായ പ്രകൃതി അറോറയും ആഷിഷ് കുമാറും തങ്ങളുടെ ജീവിത ചിലവുകളായ വാടക, ഫിറ്റ്‌നെസ്, ഷോപ്പിങ് എന്നിവയ്ക്കായി മൊത്തത്തില്‍ 47ലക്ഷം രൂപ ചെലവഴിച്ചെന്നാണ് പറയുന്നത്. ‘ഒരു പേപ്പറും പേനയും എടുത്ത് സാമ്പത്തിക അവലോകനം നടത്തൂ. ഇതാണ് കൃത്യമായ സമയം.’ – എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന Read More…

Celebrity

‘രഹസ്യമായി പ്രസവിച്ചു എന്നുവരെ പറഞ്ഞു’; രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ച് പൂനം കൗർ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുത്തി ഉയരുന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിനേത്രി പൂനം കൗർ. രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹവുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്നും തെലുങ്ക് നടിയായ പൂനം കൗർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂനം മനസ്സ് തുറന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചു നടന്നതിനെ മോശമായി ചിത്രീകരിച്ചതിനെ പൂനം വിമർശിച്ചു. താൻ വീഴാൻ പോയപ്പോൾ സഹായിച്ചതായിരുന്നു Read More…

Oddly News

കഷണ്ടി മറച്ചുവച്ച്‌ വിവാഹം: ഭാര്യ തിരിച്ചറിഞ്ഞത് വിവാഹശേഷം, മിണ്ടിയാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന്‌ ഭീഷണി

ന്യൂഡല്‍ഹി: കഷണ്ടി മറച്ചുവച്ച്‌ വിവാഹം ചെയ്‌തതിനു ഭര്‍ത്താവിനെതിരേ പരാതി നല്‍കി യുവതി. സെന്‍ട്രല്‍ നോയിഡയിലെ ഗൗര്‍ സിറ്റി അവന്യൂ1ല്‍ താമസിക്കുന്ന ലവിക ഗുപ്‌തയാണു ഭര്‍ത്താവ്‌ സന്യാം ജെയിനിനും നാല്‌ ബന്ധുക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അവരുടെ വിവാഹം. ബിസ്രാഖ്‌ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം, ഭര്‍ത്താവ്‌ തന്റെ യഥാര്‍ത്ഥ രൂപം, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുള്‍പ്പെടെ പ്രധാന വിവരങ്ങള്‍ മറച്ചുവച്ചതായി ലവിക ആരോപിച്ചു. വിവാഹശേഷമാണു സന്യാം കഷണ്ടിക്കാരനാണെന്നു ലവിക അറിഞ്ഞതത്രേ. പ്രതിഷേധിച്ചപ്പോള്‍ സന്യാം Read More…

Featured Spotlight

നേമത്ത് ഹൈ വോള്‍ട്ടേജ് മല്‍സരം; ഇടത് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി തന്നെ, വമ്പന്‍മാരുടെ പോരാട്ടത്തിന് കളമൊരുങ്ങി

നേമം നിലനിര്‍ത്താന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ തന്നെയിറക്കാന്‍ സിപിഎം.. ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നും മറ്റു ആലോചന പാര്‍ട്ടിക്കില്ലെന്നുമാണ് സിപിഎം നേതൃത്വം നല്‍കുന്ന സൂചന . ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖര്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ പരിഗണിയിലുള്ളത്. നേമത്തെ വിജയം മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം എല്ലാക്കാലവും അഭിമാനത്തോടെ പറയുന്നത് . തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേടിയ മികച്ച വിജയമാണ് നേമത്ത് മേല്‍കൈ അവകാശപ്പെടാന്‍ ബിജെപിക്ക് ആത്മവിശ്വാസമേകുന്നത്. നേമത്തു മല്‍സരിക്കാനില്ലെന്നായിരുന്നു ഇന്നലെ സിറ്റിങ് എംഎല്‍എ Read More…