Oddly News

അഭീജിത് ദിപ്കെയ്ക്കൊപ്പമുള്ള ആ ‘രഹസ്യ നായിക’ ആര്? വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ സത്യമിതാ!

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കേ ഒരു സ്ത്രീയോടൊപ്പം നിൽക്കുന്ന പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 2024-ൽ “@aartic02” എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം പങ്കുവെച്ചത്. “ഹാപ്പി ബർത്ത്ഡേ ഡ്യൂഡ് @abhijeet_dipke. ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയുടെ വളർച്ചയ്ക്ക് പിന്നണിയിൽ നിന്ന് ഊർജ്ജസ്വലമായി പ്രവർത്തിച്ചയാൾ” എന്നായിരുന്നു ആ പോസ്റ്റിന്റെ അടിക്കുറിപ്പ്. മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റ്, ചിത്രത്തിലുള്ള സ്ത്രീ ആരാണെന്നതിനെക്കുറിച്ച് ഉപയോക്താക്കളിൽ വലിയ കൗതുകമുണർത്തി. 2021-ലും Read More…

Oddly News

മൂത്രം നിറച്ച കുപ്പികളും 7,000 ടൺ മാലിന്യവും: കൻവാർ യാത്രയ്ക്ക് പിന്നാലെ വീർപ്പുമുട്ടി ഹരിദ്വാർ

ഡെറാഡൂൺ: വാർഷിക കൻവാർ യാത്ര കഴിഞ്ഞ് തീർഥാടകർ മടങ്ങിയതോടെ ‘ദൈവഭൂമി’യായ ഹരിദ്വാർ വൻ മാലിന്യക്കൂമ്പാരത്താൽ വീർപ്പുമുട്ടുന്നു. അഞ്ച് കോടിയോളം ഭക്തരാണ് ഇത്തവണ കൻവാർ തീർഥാടനത്തിനായി ഇവിടെയെത്തിയത്. ഗംഗാ നദിയിൽനിന്ന് വിശുദ്ധ ജലം ശേഖരിക്കാനെത്തിയ തീർഥാടകർ വസ്ത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും നദിക്കരയിലും പരിസരങ്ങളിലും ഉപേക്ഷിച്ചു കടന്നുപോയതാണ് സ്ഥിതി വഷളാക്കിയത്. തീർഥാടകർക്ക് വസ്ത്രം മാറാനായി സജ്ജീകരിച്ചിരുന്ന മുറികളിൽ നൂറുകണക്കിന് മൂത്രം നിറച്ച കുപ്പികളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധ മുൻകരുതലുകളോ കൈയുറയോ മാസ്കോ ഇല്ലാതെ ശുചീകരണ തൊഴിലാളികൾ ഇവ Read More…

Oddly News

ബൈക്ക് റാലിക്കിടെ ദാരുണാന്ത്യം; വാഹനം തട്ടി 24-കാരിയായ മുംബൈ സ്വദേശിനി മരിച്ചു

ഛത്തീസ്ഗഡിലെ ബാലോദ് ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മുംബൈ സ്വദേശിയായ 24 കാരി മരിച്ചു. മുംബൈ ബോറിവ്ലി വെസ്റ്റ് സ്വദേശിനി ഋദ്ധി ഠാക്കർ ആണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ തിരിച്ചറിയാത്ത വലിയൊരു വാഹനം ഇടിക്കുകയായിരുന്നു. ബസ്തർ മേഖലയിലേക്ക് ബൈക്ക് ടൂർ നടത്തുന്ന 20 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പുരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഷണൽ ഹൈവേ 30-ൽ മർകതോള ഘട്ടിന് സമീപം രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിന്നും മറ്റ് Read More…

Oddly News

പാഞ്ഞടുത്ത് ട്രെയിൻ, തലനാരിഴ വ്യത്യാസം! പാളത്തിൽ മക്കളെ നെഞ്ചോടടക്കി പിടിച്ച് അമ്മ; വിറങ്ങലിച്ച് സോഷ്യൽ മീഡിയ- വീഡിയോ

ഏത് ജീവിവർഗ്ഗത്തിലായാലും, സ്വന്തം മക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മമാരെക്കാൾ കരുത്തർ വേറെയില്ലെന്ന് പറയുന്നത് വെറുതെയല്ല. അപകടഘട്ടങ്ങളിൽ മക്കൾക്ക് മുന്നിൽ കവചമായി നിൽക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അമ്മമാർ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ഇതിന് ഉദാഹരണമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ ഷാപ്പൂർ പടോറി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ഭയപ്പെടുത്തുന്ന വീഡിയോ. തൊട്ടടുത്തു കൂടെ അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ഒരമ്മയെ വീഡിയോയിൽ കാണാം. തീവണ്ടിപ്പാളത്തിൽ കുടുങ്ങിപ്പോയ കുടുംബം, പാളത്തിന്റെ Read More…

Celebrity Featured

നടനാവാൻ 300 രൂപയുമായി വീടുവിട്ടു, ദിവസവും 50 രൂപയ്ക്ക് ചായ വിറ്റു, ഇന്ന് 4000 കോടിയുടെ ‘രാമായണ’ത്തിന്റെ സഹനിര്‍മാതാവ്; യഷിന്റെ മാസ് വിജയം!

സൂപ്പർതാരങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ അവർ നേരിട്ട കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ഒരു ഭൂതകാലത്തുനിന്ന് ഇന്നത്തെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന കന്നഡ സൂപ്പർതാരം യാഷിന്റെ ജീവിതവും അത്തരമൊരു കഥയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് 1’ എന്ന ചിത്രം യാഷിന്റെ ജീവിതം മാറ്റിയെഴുതിയെങ്കിലും, അതിലേക്ക് എത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. വെറും 16-ാം വയസ്സിൽ കയ്യിൽ 300 രൂപയുമായി, എങ്ങനെയെങ്കിലും ഒരു ‘സൂപ്പർതാരം’ ആകണമെന്ന ഒറ്റ ആഗ്രഹത്തോടെയാണ് യാഷ് സ്വന്തം വീടുവിട്ട് ബെംഗളൂരുവിലേക്ക് വരുന്നത്. Read More…

Oddly News

‘നന്ദി ബൈക്ക്’! കൻവാർ യാത്രയിൽ വൈറലായി ശിവഭക്തരുടെ വെറൈറ്റി ബൈക്ക് മോഡിഫിക്കേഷൻ- വീഡിയോ

കാൻവാർ യാത്രയ്ക്കിടെ ഭക്തർ സഞ്ചരിച്ച പ്രത്യേകമായി അലങ്കരിച്ച ഒരു മോട്ടോർ സൈക്കിൾ വലിയ ശ്രദ്ധ നേടുകയാണ്. ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത മോട്ടോർ സൈക്കിളിലാണ് രണ്ട് ഭക്തർ യാത്ര ചെയ്തത്. ഈ വിചിത്രമായ വാഹനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വലിയ രീതിയിൽ പ്രചരിക്കുകയും ആളുകൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. നന്ദിയുടെ രൂപ സാദൃശ്യം നൽകുന്നതിനായി മോട്ടോർ സൈക്കിളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. വാഹനത്തിന് ചുറ്റും കാളയുടെ ശരീരത്തെ ഓർമ്മിപ്പിക്കുന്ന വെളുത്ത രോമം പോലുള്ള Read More…

Sports

കളിക്കിടയില്‍ റെഡ് കാര്‍ഡ് കാണിച്ചു, റഫറിയുടെ മുഖത്തടിച്ചു; അർജന്റീനിയൻ ഫുട്ബോൾ താരം അറസ്റ്റിൽ! വീഡിയോ

അർജന്റീനയിലെ സാൻലൊറെൻസിന ലീഗിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ കളിക്കാരൻ റഫറിയുടെ മുഖത്തടിച്ച സംഭവം ഞെട്ടലുളവാക്കി. ഇടിയുടെ ആഘാതത്തിൽ റഫറി മൈതാനത്ത് നിലത്തുവീണു. സംഭവത്തിന് പിന്നാലെ കളിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാപ്പിറ്റൻ ബെർമുഡെസിൽ ബാരിയോ ക്വിന്റയും സാന്റാ കാറ്റലീനയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. റെഡ് കാർഡ് ലഭിച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടതോടെ ബാരിയോ ക്വിന്റയുടെ 35-കാരനായ കളിക്കാരൻ റഫറിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടന്ന് Read More…

Travel

വേണം ‘സ്പെഷ്യൽ പെർമിറ്റ്’! ഈ 4 സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇന്ത്യക്കാർക്കും അനുമതി നിർബന്ധം

ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുണ്ടെങ്കിലും രാജ്യത്തെ ചില പ്രത്യേക പ്രദേശങ്ങളിൽ പ്രവേശിക്കാൻ അത് മാത്രം മതിയ ആകണമെന്നില്ല. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാരായ വിനോദസഞ്ചാരികൾക്കും “ഇന്നർ ലൈൻ പെർമിറ്റ്” (ILP) ആവശ്യമാണ്. അതാത് സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന ഈ ഔദ്യോഗിക രേഖ, പുറത്തുനിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് അവിടെ പ്രവേശിക്കാനും നിർദ്ദിഷ്ട സമയത്തേക്ക് തങ്ങാനും അനുമതി നൽകുന്നു. ഇത് ഒരു വിസയോ അല്ലെങ്കിൽ വിനോദസഞ്ചാരത്തിനുള്ള നിരോധനമോ അല്ല, മറിച്ച് യാത്രയ്ക്ക് മുമ്പ് Read More…

Featured Good News

12 സീറ്റുള്ള ദോശക്കടയില്‍നിന്ന് 350 കോടിയുടെ സാമ്രാജ്യത്തിലേക്ക്! ‘ബെന്നെ ദോശ’യുടെ വിജയരഹസ്യം വെളിപ്പെടുത്തി ഹർഷ് ഗോയങ്ക

ഒരു സാധാരണ ദോശയെ 350 കോടിയോളം രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റാൻ എന്താണ് വേണ്ടത്? വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാൾ അടിസ്ഥാന കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നാണ് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിപ്രായം. മുംബൈയിലെ പ്രശസ്തമായ ‘ബെന്നെ’ (Benne) എന്ന ദോശ ബ്രാൻഡിന്റെ വൻ വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു. കർണാടകയിലെ ദാവൺഗരെ ശൈലിയിലുള്ള ‘ബെന്നെ ദോശ’ എന്ന ഒറ്റ വിഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന വിജയമെന്ന് ഗോയങ്ക എക്‌സിൽ കുറിച്ചു. നമ്മൾ Read More…