Crime

സംശയം; ഭാര്യയുടെ തല മൊട്ടയടിച്ചു, മൂത്രം കുടിപ്പിച്ചു, മുഖത്ത് കരിതേച്ചു; ഭർത്താവിന്റെ ക്രൂരത

ഛത്തീസ്ഗഢ്: ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നി ഭർത്താവ് അതിക്രൂരമായി പീഡിപ്പിച്ചതായി ആരോപണം. ഛത്തീസ്ഗഢിലെ സുരജ്പൂർ ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭർത്താവ് തന്റെ തല മുണ്ഡനം ചെയ്യുകയും, മുഖത്ത് കരി തേയ്ക്കുകയും, കെട്ടിയിട്ട ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി ഇരയായ സ്ത്രീ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. കുറ്റവാളിക്കെതിരെ കർശനമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് സംസാരിച്ച യുവതി, Read More…

Oddly News

മദ്യനിരോധന നാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് മദ്യം കൊള്ളയടിച്ച് സ്ത്രീകളും കുട്ടികളും- വീഡിയോ

ബിഹാറിലെ സീതാമർഹി ജില്ലയിൽ മദ്യവുമായി വന്ന ലോറിയിൽ നിന്ന് നാട്ടുകാർ മദ്യപ്പെട്ടികൾ കവർന്നു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബൊഖ്‌റ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുദ്‌നഗർ പാലത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയിൽ വിവിധ ബ്രാൻഡുകളിൽപ്പെട്ട മദ്യവും ബിയർ പെട്ടികളുമാണ് കടത്തിക്കൊണ്ടുവന്നത്. നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്ക് വൻ ജനക്കൂട്ടം ഇരച്ചുകയറുന്നതും മദ്യപ്പെട്ടികൾ എടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. മുതിർന്നവരും സ്ത്രീകളും Read More…

Oddly News

ഹിജാബില്ലാതെ യൂട്യൂബിൽ പാടി, ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി! ക്രൂരശിക്ഷ

ഹിജാബ് ധരിക്കാതെ തത്സമയം സംപ്രേഷണം ചെയ്ത കൺസേർട്ടിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. സംഭവം ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും കലാസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും നൽകുന്ന വിവരങ്ങൾ പ്രകാരം, 29 വയസ്സുള്ള ഗായികയ്ക്ക് ഇറാനിലെ കോം പ്രവിശ്യയിലെ ഒരു ക്രിമിനൽ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. 2024-ൽ അവരുടെ യൂട്യൂബ് ചാനലിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഒരു പ്രകടനത്തിന്റെ പേരിലാണ് ഈ നടപടി. Read More…

Featured Sports

സൗത്ത് ആഫ്രിക്കയെ വിറപ്പിച്ചു, ‘ദി ഹണ്ട്രഡ്’ കരാർ സ്വന്തമാക്കി; പാക് ക്യാപ്റ്റൻ ഫാത്തിമ സന

പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാത്തിമ സന ദ ഹണ്ട്രഡ് (The Hundred) ക്രിക്കറ്റ് ലീഗിൽ കരാർ നേടുന്ന ആദ്യ പാകിസ്താൻ വനിതാ താരമായി ചരിത്രം കുറിച്ചു. വൈൽഡ് കാർഡ് ഡ്രാഫ്റ്റിലൂടെ ബെർമിങ്ഹാം ഫീനിക്സ് (Birmingham Phoenix) ടീമാണ് ഈ ഓൾറൗണ്ടറെ സ്വന്തമാക്കിയത്. ഐസിസി വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം മികച്ച പ്രകടനം പുറത്തെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം. അമിത ജോലിഭാരം കാരണം ടൂർണമെന്റിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയൻ താരം ലൂസി ഹാമിൽട്ടണിന് പകരക്കാരിയായാണ് Read More…

Celebrity

നടി ഗൗതമിയെ ചതിച്ച് 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; നിർമാതാവിന്റെ ഒളിവുകേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് നടത്തി. മധുര, ചെന്നൈ എന്നിവടങ്ങളിലുൾപ്പെടെ ആറിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ സിനിമാ നിർമാതാവ് അളഗപ്പനുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു ഈ റെയ്ഡ്. ഭൂമി ഇടപാടിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും കണ്ടെത്താനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. തന്റെ ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലുള്ള 46 ഏക്കർ സ്ഥലം Read More…

Featured Sports

വൊസീഞ്ഞയുടെ കണ്ണീര്‍; 14ലക്ഷം അടച്ചിട്ടും അമ്മയ്ക്ക് അമേരിക്കൻ വിസ കിട്ടിയില്ല! ഇൻസ്റ്റഗ്രാമില്‍ ഒറ്റദിനംകൊണ്ട് 5.5 മില്യൺ ഫോളോവേഴ്സ്

2026 ഫിഫ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ, കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെർഡി . ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിൻ, രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും കളത്തിലിറക്കിയിട്ടും കേപ് വെർഡിയുടെ പ്രതിരോധം തകർക്കാനായില്ല. 40 വയസുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ എന്ന ജോസ്മിർ ജോസ് ഇവോറയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നിൽ സ്പെയിൻ താരങ്ങൾ നിസ്സഹായരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്. കരിയറിലെ ഏറ്റവും നിര്‍ണായകമായ Read More…

Featured Sports

ഹെഡർ തടഞ്ഞത് ഒരു കൈകൊണ്ട്, 27 ഗോളശ്രമങ്ങള്‍ക്കു മുന്നില്‍ വോസിൻഹയുടെ വന്‍മതില്‍, സ്‌പെയിനിനെ തളച്ച കേപ് വെർദെയുടെ തുറുപ്പുചീട്ട്

ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡി ചരിത്രം കുറിച്ചു. ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ 75 ശതമാനത്തോളം പന്തടക്കവും 27 ഗോളശ്രമങ്ങളുമായി സ്‌പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ആദ്യ ലോകകപ്പ് കളിക്കുന്ന കേപ് വെർഡിയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിൻഹ തീർത്ത പ്രതിരോധം തകർക്കാൻ അവർക്കായില്ല. മികച്ച സേവുകളുമായി തിളങ്ങിയ വോസിൻഹ തന്നെയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’. ആകെ ആറു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള Read More…

Celebrity

എംജിയണ്ണനെ പാട്ടിലും ആക്ഷനിലും അനുകരിച്ച് മമ്മൂട്ടി; ഫണ്‍ മോഡിലാണ് ഇക്കയെന്ന് സൈബര്‍ലോകം; വീഡിയോ വൈറല്‍

എപ്പോഴും ഗൗരവത്തോടെ കാണപ്പെടാറുള്ള മമ്മൂട്ടിയുടെ തമാശ നിറഞ്ഞ നിമിഷങ്ങൾ ആരാധകർക്ക് വലിയ സന്തോഷമാണ് നൽകാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇത്തരം വിഡിയോകൾ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വേദിയിൽ പാട്ടുപാടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെ മമ്മൂട്ടി രസകരമായി അനുകരിക്കുന്ന ഒരു പുതിയ വിഡിയോയാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇതുകണ്ട് സദസ്സിലുള്ളവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. ലണ്ടനിൽ വെച്ച് നടന്ന ആനന്ദ് ടിവി അവാർഡ് ചടങ്ങിലാണ് ഈ രസകരമായ സംഭവം ഉണ്ടായതെന്നാണ് വിവരം. എം.ജി. ശ്രീകുമാറിനൊപ്പം വേദിയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ Read More…

Sports

ഇനി ഞാനൊരു സത്യം പറയട്ടെ….. എനിക്കത് ഓർമ്മയില്ല, 2.5ലക്ഷത്തിന്റെ വിസ്കി കുടിച്ചിട്ട് ബില്ല് കൊടുക്കാതെ മുങ്ങി, ഫുട്ബോള്‍ താരത്തിന് കുരുക്ക്

ലണ്ടനിലെ പ്രമുഖ ബാറുകളിൽ കയറി വലിയ വിലയുള്ള പ്രീമിയം മദ്യം കുടിച്ച ശേഷം പണം നൽകാതെ മുങ്ങിയ കേസിൽ ഫുട്ബോൾ താരം മിഷേൽ ഡോം ബെംവി നിയമക്കുരുക്കിൽ. 29-കാരനായ ബെംവി വെസ്റ്റ്മിൻസ്റ്റർ, കെൻസിങ്ടൻ, ചെൽസി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് പ്രശസ്തമായ റസ്റ്ററന്റുകളെയാണ് പറ്റിച്ചത്. ഈ വർഷം ജനുവരി 29-നും ഏപ്രിൽ 23-നും ഇടയിലുള്ള സമയത്താണ് താരം ആഹാരം കഴിച്ചും മദ്യപിച്ചും പണം നൽകാതെ കടന്നുകളഞ്ഞത്. വിവിധയിടങ്ങളിൽ നിന്നായി ആകെ നാലര ലക്ഷത്തോളം രൂപ താരം കബളിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ Read More…