Hollywood

വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ഗാല്‍ ഗാഡോട്ട്

ശനിയാഴ്ച ഇസ്രായേല്‍ ഹമാസ് പോരാട്ടം വീണ്ടും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി ഹോളിവുഡ്താരം ഗാല്‍ ഗാഡോട്ട്. മാരകമായ സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇസ്രായേലിലെ നിരപരാധികളെ പിന്തുണച്ചാണ് നടി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച, സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു ഗാഡോട്ടിന്റെ പ്രതികരണം.”പലസ്തീന്‍ സൈനിക ഗ്രൂപ്പായ ഹമാസ് ഗാസയില്‍ കുറഞ്ഞത് 250 ഇസ്രായേലികളെങ്കിലും കൊല്ലുകയും ഡസന്‍ കണക്കിന് സ്ത്രീ കുട്ടികളും മുതിര്‍ന്നവരും ബന്ദികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്” ഗാല്‍ഗാഡോട്ട് അടിക്കുറിപ്പില്‍ എഴുതി. ”രാവിലെ തുടങ്ങി 3000-ത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ചു. Read More…

Featured Movie News

പടം വമ്പന്‍ഹിറ്റായപ്പോള്‍ തൃഷയുടെ മനസ്സു മാറി ? ‘ദിറോഡ്’ സിനിമയെ പ്രമോട്ട് ചെയ്ത് താരം

കഴിഞ്ഞദിവസമാണ് തമിഴ് സൂപ്പര്‍നായിക തൃഷ നായികയായ ‘ദിറോഡ്’ സിനിമ റിലീസായത്. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന നടിക്ക് സിനിമയുടെ വിജയം ആവേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം. അരുണ്‍ വശീകരന്‍ സംവിധാനം ചെയ്ത്, സാം സിഎസ് സംഗീതം നിര്‍വ്വഹിച്ച ‘ദി റോഡ്’ ഒക്ടോബര്‍ 6 നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകളിലോ പ്രൊമോഷണല്‍ പരിപാടികളിലോ തൃഷ പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല സാമൂഹ്യമാധ്യമങ്ങളില്‍ പോലും സിനിമയെ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഒരു Read More…

Movie News

‘ആശ്വാസം, ദൈവത്തിന് നന്ദി’: ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി- വിഡിയോ

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെ മുംബൈ വിമാനത്താവളത്തിലാണ് നടി ഇറങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. നടി ഇസ്രായേലില്‍ കുടുങ്ങിയതായി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. Read More…

Healthy Food

ഗര്‍ഭിണികള്‍ക്കു് ഉത്തമം, ഭാരം കുറയ്ക്കും; അറിയാം വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

സാധാരണ നമ്മളെല്ലാം ഉപയോഗിയ്ക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയായ വെണ്ടയ്ക്ക ശരീരത്തിന് നിരവധി പോഷക ഗുണങ്ങളും നല്‍കുന്നുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം തുടങ്ങിയവയുടെ കലവറ തന്നെയാണ് വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. വെണ്ടയ്ക്കയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അറിയാം…. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും – ഫ്ളാവനോയ്ഡുകള്‍, പോളിഫെനോളുകള്‍ പോലുള്ള Read More…

Travel

സോളോ ട്രിപ്പ് പോകാന്‍ ഇഷ്ടമാണോ? എങ്കില്‍ ഈ രാജ്യങ്ങളെക്കുറിച്ച് അറിയുക

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒറ്റയ്ക്കും കൂട്ടമായും യാത്രപോകുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് എപ്പോഴും തനിച്ച് യാത്ര പോകാനായിരിക്കും ഇഷ്ടം. എന്നാല്‍ ഇങ്ങനെയുള്ളവരുടെ ഏറ്റവും വലിയ ആശങ്ക അവരുടെ സുരക്ഷ തന്നെയാണ്. തനിച്ച് യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്ക് പ്രധാന്യം കൊടുത്ത് യാത്ര ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. അത്തരത്തില്‍ സോളോട്രിപ്പിന് പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ. ഡെന്മാര്‍ക്ക് സോളോയത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍. ചുറ്റും സന്തോഷകരമായ അന്തരീക്ഷമാണ് കോപ്പന്‍ഹേഗനില്‍. മാത്രമല്ല ഇവിടെ കുറ്റക്യത്യ Read More…

Movie News

‘ഓര്‍മ്മവച്ച നാള്‍ മുതല്‍ ആഗ്രഹിച്ച കൂടിക്കാഴ്ച’ ജയസൂര്യയെ ചേര്‍ത്തുപിടിച്ച് രജനികാന്ത്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ. തലൈവരോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ജയസൂര്യ പങ്കുവെച്ചത്. ” ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്കപ്പുറം ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഈ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച സഹോദരന്‍ ഋഷഭ് ഷെട്ടിയ്ക്ക് ഒരുപാട് നന്ദി. ദൈവത്തിനും ഒരുപാട് നന്ദി.” -ജയസൂര്യ കുറിയ്ക്കുന്നു ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് Read More…

Health

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം

മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. Read More…

Movie News

കാത്തിരിപ്പ് അവസാനിക്കുന്നു, ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കും: തേജസിന്റെ ട്രെയിലര്‍ പുറത്ത്

ഇന്ത്യന്‍ എര്‍ഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് തേജസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോണി സ്‌ക്രൂവാലയാണ്. കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 27 ന് റിലീസ് ചെയ്യും. ഇന്ത്യന്‍ എര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ ശ്രദ്ധയമായ യാത്രയേ ചുറ്റിപ്പറ്റിയാണ് തേജസ് എന്ന ചിത്രം. രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎഎഫ് പൈലറ്റുമാരുടെ അര്‍പ്പണബോധവും വെല്ലുവിളിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന് വിളിക്കപ്പെടാവുന്ന ചിത്രം കൂടിയാണ് Read More…

Movie News

മോഹന്‍ലാല്‍ സാറിനോടും, വിക്രമിനോടും കഥ പറഞ്ഞു ; പക്ഷേ കഥ കണക്ട് ആയില്ല : ടിനു പാപ്പച്ചന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചാവേര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതുഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിക്രമിനോടും മോഹന്‍ലാലിനോടും സിനിമയുടെ കഥകള്‍ പറഞ്ഞിരുന്നുവെന്നും. എന്നാല്‍ അവര്‍ക്ക് കഥകള്‍ കണക്ട് ആയില്ലെന്നും തുറന്നു പറയുകയാണ് ടിനു പാപ്പച്ചന്‍. ”മോഹന്‍ലാലുമായുള്ള സിനിമയും ദുല്‍ഖറായിട്ടുള്ള സിനിമയുമൊന്നും കണ്‍ഫോം ആയിട്ടുള്ളതല്ല. കാരണം അതൊക്കെ നമ്മുടെ ആഗ്രഹത്തിന്റെ പുറത്ത് നമ്മള്‍ സംസാരിയ്ക്കുകയും ഡിസ്‌കഷന്‍ നടത്തുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അതൊക്കെ എപ്പോള്‍ ആകുമെന്നോ അല്ലെങ്കില്‍ അത് Read More…