Celebrity

ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍

യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം Read More…

Movie News

കള്ളനെ പിടിക്കാനാകാത്ത പോലീസും സംശയരോഗിയായ പ്രവാസിയും; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ആരംഭിച്ചു

രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിന്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.ഒക്ടോബർ ഏഴ് ശനിയാഴ്ച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ , ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. Read More…

Health

നിങ്ങളുടെ അടുക്കളയിലെ ഈ സാധനങ്ങള്‍ ക്യാന്‍സറിന് കാരണമാകും

നമ്മുടെ അടുക്കളയിലെ പല നിത്യോപയോഗ സാധാനങ്ങളും ചില പാചകരീതികളും ആരോഗ്യത്തെ അപകടത്തിലാക്കുന്നതാണ്. ഇവ ക്യാന്‍സറിന് തന്നെ കാരണമായേക്കാം. ഇത്തരം രീതികളോടും വസ്തുക്കളോടും ബുദ്ധിപരമായ അകലം പാലിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഉരുളക്കിഴങ്ങ് ചിപ്പ്‌സ് വറുക്കുകയോ ബേക്കിംഗ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്വഭാവികമായി രൂപം കൊള്ളുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത് ബ്രഡ് എന്നിവയില്‍ സാധാരണയായി ഇത് കാണപ്പെടുന്നു. അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഭക്ഷണം ആവിയില്‍ വേവിക്കുകയോ തിളപ്പിക്കുകയോ മൈക്രോവേവ് Read More…

Sports

ക്രിക്കറ്റ് ഇതിഹാസങ്ങളെ പിന്നിലാക്കി ഡേവിഡ് വാര്‍ണര്‍; ലോകകപ്പില്‍ മറ്റൊരു റെക്കോഡ് കൂടി പിറന്നു

ലോകകപ്പിലെ ഇന്ത്യാ ഓസ്‌ട്രേലിയ ആവേശകരമായ മത്സരത്തില്‍, ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പേരെഴുതി. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന കളിക്കാരനായി ഇന്ത്യന്‍ മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയാണ് മറികടന്നത്. ഒക്ടോബര്‍ 8 ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ബൗണ്ടറിക്ക് പായിച്ചതോടെ വാര്‍ണര്‍ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വെറും 19 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം കൈവരിക്കാന്‍ വാര്‍ണര്‍ക്കായി. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും റെക്കോര്‍ഡുകള്‍ Read More…

The Origin Story

ജീന്‍സില്‍ പോക്കറ്റിനുള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പോക്കറ്റുകള്‍ നാം സാധാരണ മൊബൈല്‍ഫോണ്‍, കീചെയിനുകള്‍, വാലറ്റുകള്‍ എന്നിങ്ങനെ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തിലുള്ള വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് നമുക്കറിയാം. എന്നാല്‍ ജീന്‍സിലും ട്രൗസറിലുമുള്ള പോക്കറ്റുകള്‍ക്ക് ഉള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് വെയ്ക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന്റെ രഹസ്യം ഒടുവില്‍ കണ്ടുപിടിച്ചു. ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ പോക്കറ്റ് 1890-ലാണ ജീന്‍സ് കമ്പനിയായ ലെവി സ്‌ട്രോസ് ആന്റ് കോ തുന്നിച്ചേര്‍ത്തത്. അക്കാലത്ത്, സാധാരണ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ചുകള്‍ ഇടുന്നതിനായിരുന്നു ഇതെന്നാണ് കണ്ടുപിടുത്തം. ഈ ഉദ്ദേശ്യം ഇപ്പോഴില്ലെന്ന് മാത്രം. Read More…

Sports

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യും മുമ്പ് കോഹ്ലിയെ തേടി ആ റെക്കോഡ് എത്തി…!!

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ മനോഹരമായ ഒരു റെക്കോഡ് കൈപ്പിടിയിലാക്കി ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോഹ്ലി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ കളിക്കാരനായിട്ടാണ് കോഹ്ലി മാറിയത്. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ സ്‌ളിപ്പില്‍ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കിയ കോഹ്ലി ലോകകപ്പിലെ ക്യാച്ചുകളുടെ എണ്ണം 15 ആക്കി മാറ്റി. ഇന്ത്യയുടെ മൂന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ ദീര്‍ഘകാലമായി കൈവശം വെച്ചിരുന്ന റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇന്നിംഗ്സിന്റെ Read More…

Crime

പേയ്മന്റ് ഗേറ്റ്‌വേ കമ്പനി ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 16,180 കോടി രൂപ

പേയ്മന്റ്ഗേറ്റ്‌വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16,180 കോടി രൂപ തട്ടിയെടുത്തെന്ന് താനെ പോലീസ്. 2023 ഏപ്രില്‍ താനെയിലെ കമ്പനിയുടെ പേയ്മന്റ് ഗേറ്റവേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടിരൂപ തട്ടിയെടുത്തതായി മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ശ്രീനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16,000 കോടിയിലധികം തട്ടിപ്പ് നടന്നതായി മനസിലായത്. താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയില്‍ താനെയിലെ നൗപദ Read More…

Movie News

ലിയോയുടെ ട്രെയിലറില്‍ വിജയ് യുടെ മോശംപരാമര്‍ശം ; കുറ്റം താന്‍ ഏറ്റെടുക്കുന്നതായി ലോകേഷ് കനകരാജ്

പ്രണയവും തമാശകളും നിറഞ്ഞുനിന്നിരുന്ന തമിഴ്‌സിനിമയില്‍ ഏതു സാഹചര്യത്തിലും അക്രമം മാത്രമാണ് പരിഹാരമെന്ന മട്ടില്‍ തമിഴ്‌സിനിമയില്‍ വേറിട്ടൊരു സാമ്രാജ്യം സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും രക്തം, കൊലപാതകം, തോക്ക് തുടങ്ങിയ ഘടകങ്ങളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലിയോയുടെ ട്രെയിലര്‍ പോലും രക്തം പുരണ്ട പോസ്റ്ററിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയുടെ ട്രെയിലറില്‍ വിജയ് നടത്തുന്ന ശാപവചനവും ഇപ്പോള്‍ വിവാദമാണ്. പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് യൂ ട്യൂബില്‍ റെക്കോഡ്‌ബ്രേക്കിംഗ് വ്യൂവേഴ്‌സാണ് Read More…

Good News

ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രം ന്യൂജഴ്‌സിയില്‍

ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്സി അക്ഷരധാം ഞായറാഴ്ച തുറന്നു. 126 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം അസാധാരണ വാസ്തുവിദ്യാ വിസ്മയം കൊണ്ടു സമ്പന്നമാണ്. ഒട്ടേറെ പ്രത്യേകതകളോടെയാണ് ക്ഷേത്രം പണിതത്. ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് കൈകൊണ്ട് കരകൗശല വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഏകദേശം 4.7 ദശലക്ഷം മണിക്കൂര്‍ കൊത്തിയെടുത്തതാണ് ക്ഷേത്രത്തിന്റെ പണികള്‍. ഇറ്റലിയില്‍ നിന്നുള്ള നാല് ഇനം മാര്‍ബിളുകളും ബള്‍ഗേറിയയില്‍ നിന്നുള്ള ചുണ്ണാമ്പുകല്ലുകളും ഉള്‍ക്കൊള്ളുന്ന ഈ വിലയേറിയ വസ്തുക്കള്‍ Read More…