Crime

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരില്‍ തെലുങ്ക് നടി ഹേമയും : ഞെട്ടലിൽ ആരാധകർ

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉള്ളതായി കണ്ടെത്തല്‍. നിശാപാര്‍ട്ടിയിലുണ്ടായിരുന്ന 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ താരം ഉള്‍പ്പടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ബെംഗളൂരു പോലീസ് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കസ്റ്റഡയിലെടുത്തവരുടെ കൂട്ടത്തൽ തെലുങ്ക് നടനായ ആഷി റോയ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ഈ പാര്‍ട്ടിയുടെ സ്വഭാവത്തിനെ പറ്റി അറിയില്ലായെന്നായിരുന്നു ആഷി റോയ് പറഞ്ഞത്. തെലുങ്ക് താരങ്ങള്‍ക്ക് പുറമേ മോഡലുകളും ഐടി ജീവനക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് കഴിഞ്ഞ Read More…

Celebrity

സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍

ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…

Fitness

കഷ്ട​പ്പെട്ട് കുറച്ച ഭാരം വീണ്ടും കൂടുന്നോ ? ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

പലരും കഷ്ടപ്പെട്ട് ഭാരം കുറയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാരനിയന്ത്രണത്തിന് ശേഷം അതേഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. ചിലര്‍ക്ക് കുറഞ്ഞ ഭാരം അതുപോലെ തന്നെ തിരിച്ചു വരികയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത് തിരികെ കൊണ്ടു വരും. അമിതഭാരം കൊണ്ട് കഴിക്കാതെ നിയന്ത്രിച്ച് വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന് കരുതി കഴിക്കും. കുറഞ്ഞ ഭാരം തിരികെ വരാതിരിയ്ക്കാന്‍ Read More…

Good News

ISROയിലെ ജോലി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി; ഇപ്പോള്‍ വര്‍ഷം രണ്ടുകോടി നേടുന്ന കമ്പനിയുടമ…!

ഐഎസ്ആര്‍ഒ യിലെ ജോലി കളഞ്ഞ് ടാക്‌സി ഓടിക്കാന്‍ ഇറങ്ങുന്നയാളെ എന്തുവിളിക്കും? സാധാരണക്കാര്‍ എന്തും പറഞ്ഞേക്കാം. പക്ഷേ ചെയ്യുന്ന ഒരു ജോലിയും ചെറുതല്ലെന്നും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം അത് നല്‍കുന്നെന്നുമായിരിക്കും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡിയുള്ളയാളും വര്‍ഷം വന്‍തുക സമ്പാദിക്കുന്ന ടാക്‌സി കമ്പനിയുടെ ഉടമയുമായ ഉദയകുമാര്‍ പറയുക. ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള കഴിവുള്ള വ്യക്തിയായ ഉദയ കുമാര്‍, ഐഎസ്ആര്‍ഒയിലെ തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ച ടാക്‌സി കമ്പനി കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 2 കോടി രൂപയാണ്. മുന്‍ Read More…

Movie News

അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചു

അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബദൗണിൽ വച്ച് താരം അന്തരിച്ചുവെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ഇൻസ്റ്റഗ്രാമിൽ വാർത്ത സ്ഥിരീകരിച്ചു. ഷാരൂഖ് ഖാനെ അനുകരിക്കുന്നതിന് പേരുകേട്ട ദുർഗ റാഹിഖ്വാർ ഫിറോസിന്റെ മരണവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചു, “ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” ഒരു ഷോയിൽ കപിൽ ശർമ്മയ്‌ക്കൊപ്പം താനും ഫിറോസും പോസ് ചെയ്യുന്ന ഒരു പഴയ ചിത്രവും Read More…

Celebrity

‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം. അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് Read More…

Celebrity

മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ

സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്. ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്. ഇതിനിടെ ‘നിങ്ങള്‍ Read More…

Good News

അന്ധനെങ്കിലും നേടിയെടുത്ത കഴിവുകൾ; കായികതാരം, ഇൻസ്റ്റാഗ്രാമിൽ ഹീറോ, ആന്റണി മാസാണ്

അന്ധനായ ഒരു യുവാവ് തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുന്നു. ഒരുപക്ഷെ നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. അന്ധരായവർക്കും അനായാസമായി ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുമെന്നതിൽ ഒരു ഉത്തമ ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം. ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ഇയാൾ . 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ Read More…

Health

നിരന്തരമായി ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? എന്താണ് ‘പോപ്കോണ്‍ ബ്രെയിന്‍’, അറിയാം

എത്ര തിരക്കിട്ട ജോലിക്കിടയിലും ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലവര്‍ക്കുമുള്ളത്. സങ്കേതിക വിദ്യ നമ്മുടെ തലച്ചോറില്‍ വന്‍ തോതില്‍തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിനെ വരെ അത് ബാധിച്ചേക്കാം. ഇത്തരമൊരു അവസ്ഥയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ‘പോപ്കോണ്‍ ബ്രെയിന്‍’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗത്തിന്റേയും നിരന്തരമായ മള്‍ട്ടി ടാസ്‌ക്കിങ്ങിന്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.ഇത് നമ്മളില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൂടാക്കുമ്പോള്‍ പോപ്‌കോണ്‍ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് Read More…