Movie News

‘‘അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു രഞ്ജിത്ത്, ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്റഫ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മോഹൻലാൽ നായകനായ ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ആ ചി​‍ത്രത്തിന്റെ തിരക്കഥാകൃത്തായ ഇന്നത്തെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അക്കാലങ്ങളിൽ അമിതമായി മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്ത്. അയാളുടെ അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. Read More…

Movie News

നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്

തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍‌ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി Read More…

Celebrity

ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; മിസ് യൂണിവേഴ്‌സ് വേദിയിൽ ഇതാദ്യമായി യുഎഇ സുന്ദരി

ചരിത്രം മാറ്റിക്കുറിച്ച് മിസ് യൂണിവേഴ്‌സ് വേദിയില്‍ ആദ്യമായി ഒരു യുഎഇ പ്രതിനിധി. സ്വകാര്യ ക്ലോസ്ഡ് ഡോര്‍ ഓഡിഷനില്‍ മിസ് യുണിവേഴ്‌സ് യുഎഇ കിരീടം സ്വന്തമാക്കിയ മോഡല്‍ എമിലിയ ഡോബ്രെവയാണ് മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആഗോള ഇവന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. യുഎഇയില്‍ താമസമാക്കിയ അറബിക് സംസാരിക്കുന്ന ഈ 27 കാരി യുവതി മിസ് യൂണിവേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 1130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മത്സരിച്ചത്.ഡെന്മാര്‍ക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം സ്വന്തമാക്കിതെങ്കിലും എമിലിയ ചരിത്രത്തിന്റെ Read More…

Lifestyle

നിങ്ങൾ അപ്പോള്‍ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂള്‍ വരുന്നു !

ജിപിഎസ്സിന്റെയോ ഫോണ്‍ ഡാറ്റയുടെയോ സഹായമില്ലാതെ ഇപ്പോള്‍ നിങ്ങൾ എവിടെയായിരുന്നുവെന്ന് കണ്ടെത്താനായി സാധിക്കുമോ? സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കഴിയുമെന്നാണ്. കുറ്റാന്വേഷണ- ഫൊറന്‍സിക് ശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്.ലൊക്കേഷന്‍ ട്രാക്കിങ്ങിനായി മൈക്രോസ്‌കോപിക് ഫിംഗര്‍പ്രിന്റ് ആയി സൂഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഒരോ സ്ഥലങ്ങളിലും പല സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകരെ ഇത് അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ജിപിഎസില്‍ നിന്നും വ്യത്യസ്തമായി ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ടചര്‍ Read More…

Lifestyle

ഒട്ടിയ കവിളിനെയോര്‍ത്ത് ദുഃഖിക്കേണ്ട; കവിള്‍ തുടുക്കാന്‍ ചില മുഖ വ്യായാമങ്ങള്‍

ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…

Healthy Food

അലര്‍ജി വരുന്ന വഴികള്‍… ആഹാരത്തിലൂടെയുണ്ടാകുന്ന അലര്‍ജിയും കാരണങ്ങളും

മൂക്കടപ്പും തുമ്മലും ചീറ്റലും മാത്രമല്ല അലര്‍ജി. പൊടിയും പുകയും തണുപ്പുമൊക്കെ മൂക്കിലെ അലര്‍ജിക്കു കാരണമായേക്കാം. അതോടൊപ്പം ബാഹ്യവസ്തുക്കളോടുള്ള ചര്‍മ്മത്തിന്റെ അലര്‍ജി ശരീരം ചൊറിഞ്ഞു തടിക്കാനുള്ള കാരണവുമാകും. ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്. ഫുഡ് അലര്‍ജി ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ആഹാരത്തിന്റെ നിറവും Read More…

Movie News

 15 മുതല്‍ 20 കോടി വരെ ; ബോളിവുഡിലെ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഇവയാണ്

ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ചിലവ് വരുന്നത് പ്രധാനമായും ഗാനങ്ങളുടെ ചിത്രീകരണത്തിനാണ്. ഏറ്റവും മികച്ച വിഷ്വല്‍സ് കിട്ടാന്‍ വേണ്ടി എവിടെയൊക്കെ പോയി ചിത്രീകരിയ്ക്കാനും ബോളിവുഡ് ലോകം തയ്യാറാകാറുണ്ട്. ബോളിവുഡില്‍ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ബോസ് എന്ന ചിത്രത്തിലെ ‘പാര്‍ട്ടി ഓള്‍ നൈറ്റ്’ എന്ന ഗാനം – അക്ഷയ് കുമാറിന്റെ ബോസ് എന്ന ചിത്രത്തിലെ പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന ഡാന്‍സ് നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോനാക്ഷി സിന്‍ഹയ്ക്കൊപ്പം 600 അന്താരാഷ്ട്ര മോഡലുകളും ഗാനത്തില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ ഏകദേശം Read More…

Featured Oddly News

ഓമനത്തമുള്ള മുഖം, കണ്ടാല്‍ ഒന്ന് ഓമനിക്കാന്‍ തോന്നും, പക്ഷെ അപകടകാരികളാണ് ഇവര്‍

ആദ്യ നോട്ടത്തില്‍ ആരെയും ഒന്ന് ആകര്‍ഷിക്കും. നല്ല ഓമനത്തം തുളുമ്പുന്ന മുഖം. ഒന്ന് എടുത്ത് കൊഞ്ചിക്കാനൊക്കെ തോന്നും. എന്നാല്‍ അടുത്തേക്ക് ചെന്നാലോ, അപകടകാരികളാണിവര്‍. മണല്‍ പൂച്ചകളെകുറിച്ചാണ് പറഞ്ഞു വരുന്നത്. ബിര്‍മാന്‍ മുതല്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെക്കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ചകള്‍ പലര്‍ക്കും അപരിചിതരാണ്. വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളില്‍ ഒന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. നഫൂദ് അല്‍ അരിഫ് എന്ന സംരക്ഷിത പ്രദേശത്ത് നിന്നുമാണ് ഇതിനെ ലഭിച്ചതെന്ന് ദേശീയ Read More…

Lifestyle

ഭക്ഷണമായി പിസ്സയും റോസ്റ്റ് ചിക്കനും, കുടിക്കാന്‍ ശുദ്ധീകരിച്ച വെളളം; സുനിത വില്യംസിന്റെ ജീവിതം

തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് രാജ്യന്തര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബിച്ച് വില്‍മോറും. വളരെ ക്ഷീണിച്ചിരിക്കുന്ന നിലയിലുള്ള സുനിതയുടെ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവരുടെ 3 മാസത്തോളമായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനായി കൗതുകവും ഉയര്‍ന്നിരുന്നു. ഇതിനെപറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കിയിരിക്കുകയാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ചില വിവരങ്ങള്‍. സുനിത വില്യംസ് (59) ബുച്ച് വില്‍മോര്‍(61) എന്നിവരുടെ മൂത്രവും വിയര്‍പ്പും ശുദ്ധജലമാക്കിമാറ്റി വളരെ കുറച്ച് മാലിന്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനം Read More…