മോഷണത്തിനിടെ ആളുകള്‍ ഓടിച്ചപ്പോള്‍ കള്ളന്മാരില്‍ ഒരാള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ബോധം കെട്ടുവീണു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന സംഭവത്തില്‍. ഒരു ക്ഷേത്രത്തില്‍ നിന്ന് പാത്രങ്ങളും സ്റ്റൗവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച രണ്ട് കള്ളന്മാരില്‍ ഒരാളാണ് ആളു കൂടിയപ്പോള്‍ ബോധരഹിതനായി വീണത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ചുചൂര പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മോഷണം നടത്തിയപ്പോഴാണ് ഇത് നാട്ടുകാര്‍ അറിഞ്ഞതും കള്ളന്മാര്‍ ഇറങ്ങിയോടിയത്. നാട്ടുകാര്‍ പിന്തുടരുന്നതിനിടയില്‍ ഒരു കള്ളന്‍ അബോധാവസ്ഥയില്‍ നിലത്ത് വീഴുകയായിരുന്നു. ഇയാള്‍ വിറയ്ക്കുന്നത് Read More…
Author: ashtagon
സാരി ഉടുക്കാന്‍ ഇനി പേടിവേണ്ട; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
സാരി ഉടുക്കാനായി മിക്ക പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ സാരി ശരിയായി ഉടുക്കാന്‍ സാധിക്കാത്തതിനാല്‍ പലരും സാരിയുടക്കാറില്ല. പലപ്പോഴും സാരി ഉടുക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് സംഭവിക്കുക. എന്നാല്‍ ഇനി സാരി ഊരി പോകുമെന്നോ നന്നായി ഉടുക്കാന്‍ സാധിക്കുമോയെന്ന പേടിയും വേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. സാരി ഉടുക്കുന്നതിന് മുൻപ് ആദ്യം ശ്രദ്ധിക്കേണ്ടത് ചെരുപ്പാണ്. സാരിക്ക് നന്നായി ചേരുക അല്‍പ്പം ഹീലുള്ള ചെരുപ്പാണ്. ഹീല്‍ ചെരുപ്പ് ഇടുമ്പോള്‍ ശരീരത്തിന് നല്ല ഷെയ്പ്പ് കിട്ടുന്നത് പോലെ തോന്നും. ഇത് Read More…
പണം കൊണ്ടുമാത്രം വാങ്ങാനാവില്ല ഈ വീട്; ഉടമ തള്ളിക്കളഞ്ഞവരിൽ ബോളിവുഡ് താരങ്ങളും, വില 120 കോടി
മോശം പറയാനില്ലാത്ത ഒരു വീട് വില്‍പ്പനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കച്ചവടം നടക്കും. എന്നാല്‍ ആവശ്യക്കരുണ്ടായിട്ടും കാലങ്ങളായി വില്‍പന നടക്കാതെ ഒഴിഞ്ഞ് കിടക്കുകയാണ് മുംബൈയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ്. പെന്റ് ഹൗസാണ് വീട്ടുടമയ്ക്കുള്ള ചില കാഴ്ചപ്പാടുകൾ കാരണം വില്‍പ്പന നടക്കാതെ കിടക്കുന്നത്. എന്നാൽ സാധാരണ ഒരു വീടല്ല. കോടികള്‍ വിലവരുന്ന ആഡംബര പ്രോപ്പര്‍ട്ടിയാണിത് . 120 കോടി രൂപയാണ് വീടിന്റെ വില. സെലിബ്രിറ്റി ബ്രോക്കറാണ് പ്രോപ്പര്‍ട്ടിയുടെ ഇടനിലക്കാരന്‍. 16000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 6 കിടപ്പുമുറികളുണ്ട്. ഈ വീട് Read More…
പതിവായി ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
അധരം സുന്ദരമാക്കാന്‍ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അനുയോജ്യമായ നിറത്തിലുളള ലിപ്‌സ്റ്റിക് പുരട്ടി അനാകര്‍ഷകമായ ചുണ്ടുകളെപ്പോലും ആകര്‍ഷകമാക്കാന്‍ സാധിക്കും. ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ… നിത്യവും കളര്‍ പുരട്ടാന്‍ താല്പര്യമില്ലെങ്കില്‍ ലിപ്ബാം പുരട്ടിയും ചുണ്ടുകളെ മനോഹരമാക്കാം. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടറുള്ള ലിപ്ബാം വേണം ഉപയോഗിക്കാന്‍. സ്‌ട്രോബറി, ചോക്ലേറ്റ് ഫ്‌ളേവറുകളില്‍ ലിപ്ബാം ലഭ്യമാണ്. ചുണ്ടുകള്‍ക്കു നനവു പകരുന്നതിന് ലിപ്ബാം ഉപകരിക്കും. ലിപ് കളര്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി ലിപ്ബാം പുരട്ടാം. ഇത് ചുണ്ടുകള്‍ക്കു മൃദുത്വമാര്‍ന്ന പരിവേഷം നല്‍കും. ചുണ്ടുകള്‍ക്ക് സമീപത്തായി Read More…
അര്‍ജുനുമായി വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവിന്റെ കൈപിടിച്ച് മലൈക ; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ Read More…
അര്‍ജന്റീനയുടെ അല്‍വാരസുമായി ഡേറ്റിംഗിലോ? മിയാഖലീഫ നയം വ്യക്തമാക്കുന്നു
ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് നീലച്ചിത്രനടി മിയാ ഖലീഫയും അര്‍ജന്റീനയുടെ ലോകകപ്പ് ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്‍ ഫോര്‍വേഡായ ജൂലിയന്‍ അല്‍വാരസും. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഇറ്റാലിയന്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. താനും അല്‍വാരസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അല്‍വാരസ് മറ്റൊരു ബന്ധത്തില്‍ കമ്മിറ്റഡാണെന്നും നടി പറഞ്ഞു. 81 മില്യണ്‍ പൗണ്ടിന്റെ ക്ലബ്-റെക്കോര്‍ഡ് കൈമാറ്റത്തെത്തുടര്‍ന്ന് ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബ അത്ലറ്റിക്കോ മാഡ്രിഡിലാണ് അല്‍വാരസ്് കളിക്കുന്നത്. Read More…
മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ
20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ മത്സത്തില്‍ തയാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യ പ്രശ്‌നം തന്നെ മരണത്തിന്റെ പടിവതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക് വെളിപ്പെടുത്തി. തന്നെ വീഴ്ത്തിയത് അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന് മൈക്ക് Read More…
മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന
2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തിയത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥയോ അല്ലെന്ന് മിസ് യൂണിവേഴ്‌സ് വേദിയിലേക്കുള്ള തന്റെ യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ് ലോജിന. ഈ യാത്രയില്‍ തന്നോടൊപ്പം നിന്ന എല്ലാവരോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ അവര്‍ നന്ദി പറഞ്ഞു. നിരവധി ഫോളോവേഴ്‌സ് ലോജിനയ്ക്കുണ്ട്. വിവേചനങ്ങളില്ലാത്ത Read More…
6മാസംകൊണ്ട് 30 കിലോ വര്‍ധിപ്പിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ
പ്രമുഖ ഗായകന്‍ അര്‍ജുന്‍ കനുങ്കോ, 18 മാസത്തെ കഠിനമായ ആരോഗ്യയാത്രയില്‍ അനുഭവിച്ച മാനസിക പിരിമുറുക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍. താന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നുവെന്ന് അര്‍ജുന്‍ സമ്മതിയ്ക്കുന്നു. തന്റെ ആരോഗ്യ അവസ്ഥ മോശമായത് എങ്ങനെയാണെന്നും ഗായകന്‍ പറയുന്നു. ‘ഞാന്‍ മണ്ടത്തരങ്ങള്‍ ചെയ്യുകയായിരുന്നു. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൊണ്ട് മാത്രം കിഡ്നി തകരാറിലാക്കിയെന്ന് ഞാന്‍ പറയില്ല. ഞാനും ക്രിയേറ്റിന്‍ കഴിക്കുകയും ധാരാളം മദ്യം കുടിക്കുകയും ചെയ്തു. എന്നാല്‍ അന്തിമ പ്രഹരം വന്നത് ആന്റിബയോട്ടിക്കുകളുടെ രൂപത്തിലാണ്. അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്ന അവസ്ഥയിലേക്ക് Read More…









