Oddly News

‘എന്റെ അച്ഛന്‍ പൊലീസാണ്’; ഓടുന്ന വാഹനത്തിന്റെ മുകളില്‍ മകന്റെ അഭ്യാസം

അച്ഛന്‍ പൊലീസാണ്, അതിനാല്‍ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഓടുന്ന വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന് മകന്റെ സാഹസികപ്രകടനം. ഹരിയാനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇതിനെതിരേ വിമര്‍ശനം കടുക്കുകയാണ്. നാല്‍പതിനായിരത്തോളം ഫോളോവേഴ്സുള്ള രക്ഷിത് ബെനിവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. 3.6 കോടി ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞ് റീലിസ് 1,632,090 ലൈക്കുകളും ഉണ്ട്. വിലകൂടിയ ധാരാളം ആഢംബരവാഹനങ്ങളുടെ നിരവധി ചിത്രങ്ങള്‍ രക്ഷിത് ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ചിട്ടുണ്ട്. പൊലീസുകാരനായ അച്ഛനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും. സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ, നടുറോഡില്‍ Read More…

Movie News

‘പുഷ്പ-2’: തിരക്കിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയേറ്ററില്‍ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസംഭവത്തില്‍ ഇരയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം സഹായവാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കേസെടുത്തതിന് പിന്നാലെയാത് താരം സഹായം പ്രഖ്യാപിച്ചത്. ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും താരം ഉറപ്പ് നല്‍കി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്നും താരം Read More…

Celebrity

ശോഭിത ധൂലിപാല ഒരു ചിത്രത്തിന് ഈടാക്കുന്നത് 1കോടി രൂപ വരെ; ആഡംബര വീടും കാര്‍ശേഖരവും സ്വന്തം

സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായിരിയ്ക്കുകയാണ്. തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചിരിയ്ക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021-ലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം 2022 നവംബറില്‍ ലണ്ടനിലെ ഷെഫ് സുരേന്ദര്‍ മോഹനൊപ്പമുള്ള നാഗ ചൈതന്യയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പം ശോഭിത ധൂലിപാലയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നാഗ ചൈതന്യയും Read More…

Featured Movie News

അല്ലു അര്‍ജുന് പകരം പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഈ നടനായിരുന്നു; താരം പിന്മാറാന്‍ കാരണം

ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം Read More…

Health

കുഞ്ഞുങ്ങള്‍ സംസാരിയ്ക്കാന്‍ വൈകുന്നുവോ ? മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന ഈ തെറ്റുകളുമാകാം കാരണം!

പല മാതാപിതാക്കളും പറയുന്ന ഒരു പ്രധാന ആകുലതകളാണ് കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നു എന്നത്. സാധാരണ രീതിയില്‍ ഒരു വയസ് കഴിയുന്നതോടെ കുട്ടികള്‍ ഓരോ വാക്കുകള്‍ പറയാന്‍ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ ഇരുപത്തഞ്ചിനും അമ്പതിനും ഇടയില്‍ വാക്കുകള്‍ സംസാരിക്കണമെന്നും രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്ത് വാചകങ്ങളാക്കി പറഞ്ഞു തുടങ്ങണമെന്നുമാണ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ സംസാരിക്കുന്നതിലും പുതിയ വാക്കുകള്‍ പഠിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നതിന് Read More…

Lifestyle

നിങ്ങളുടെ വീട്ടിൽ മണി പ്ലാന്റ് നടുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക

ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ Read More…

Oddly News

85കാരന്റെ കാമുകി 22 കാരി; വില്‍പ്പത്രത്തില്‍ പേര് വന്നതിന് ആഹ്ലാദ നൃത്തം , വിമര്‍ശനം

ടൊറന്റോ: വയോധികനായ കാമുകന്റെ വില്‍പ്പത്രത്തില്‍ തന്റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കിയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വന്‍ വിമര്‍ശനം. ബ്രോണ്‍വിന്‍ അറോറ എന്ന 22 കാരിയാണ് സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിക്കപ്പെട്ടത്.എന്നാല്‍ ഇത് തമാശയായി ചിത്രീകരിച്ച വീഡിയോയാണിതെന്ന് കരുതുന്നവരുമുണ്ട്. 85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വീഡിയോകളില്‍ ആരോഗ്യവാനായി കാണുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു അഭിപ്രായത്തിലേക്ക് നയിച്ചത്. ഒരുപാട് പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധം മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികളെ മുതിര്‍ന്നവര്‍ക്ക് Read More…

Lifestyle

വൈറല്‍ ‘ടിഷ്യൂ പേപ്പര്‍’മാസ്‌ക് ഇതുവരെ പരീക്ഷിച്ചില്ലേ? നോക്കൂ മുഖം തിളങ്ങും

ചര്‍മത്തിന്റെ തിളക്കത്തിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമം അടക്കി വാഴുന്നത് ടിഷ്യൂ പേപ്പര്‍ മാസ്‌കാണ്. ഈ മാസ്‌ക് സ്വന്തമായി വീട്ടിലിരുന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. മുഖത്തിന് തിളക്കം നല്‍കുന്ന ഈ മാസ്ക് നിര്‍മ്മിക്കാന്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കുറച്ച് ചേരുവകകള്‍ മാത്രം മതി. ഇനി അതിന്റെ ചേരുവകള്‍ നോക്കാം. ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്.നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണിത്. മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന ചുളുവുകള്‍ അകറ്റാനും സഹായിക്കുന്നു. വിറ്റമിന്‍ സി Read More…

Celebrity

ഈ താരദമ്പതികളുടെ ആസ്തി 1000 കോടി; ദുബായില്‍ 16 കോടിയുടെ ആഡംബരവില്ല

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവര്‍ക്ക് ഏതാണ്ട് 1056 കോടിയാണ് ആസ്തി. അതില്‍ കൂടുതല്‍ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വീടുകള്‍ ഇരുവര്‍ക്കുമുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയും അതില്‍പ്പെടും. 2015ലാണ് സാങ്ച്വറി ഫോള്‍ഡ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല താരങ്ങള്‍ സ്വന്തമാക്കിയത്.16 കോടിയാണ് വില വരുന്നത്. ഹോം ഓട്ടോമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവ ഇവിടെയുണ്ട്. റിസോര്‍ട്ടിന്റ Read More…