Crime Featured

ലൈംഗികാക്രമണം, ഭിത്തിയിൽ തലയിടിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിയെ മര്‍ദിച്ചു കൊന്നു; കൊല്ലം സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരി മർദനമേറ്റു മരിച്ചു. യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അബോധാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തൃശൂർ തളിക്കുളത്തെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നവരാണ് മരിച്ച യുവതിയും Read More…

Spotlight

‘എന്റെ പാർട്ടി ഇനിയിങ്ങനെ ഭരിക്കേണ്ടെന്ന് അവരൊരു തീരുമാനം എടുക്കുകയായിരുന്നു’

ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഇടത് സഹയാത്രികൻ പ്രേംകുമാർ . ഏഴാം റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ മാത്രമാണ് മുഖ്യമന്ത്രിക്ക് ലീഡ് നേടാനായത്. യുഡിഎഫ് സ്ഥാനാർത്ഥിയായ വി.പി. അബ്ദുൾ റഷീദ് തുടക്കത്തിലെ റൗണ്ടുകളിൽ പിണറായി വിജയനെക്കാൾ വോട്ടുകൾ നേടി മുന്നിട്ടുനിന്നു. അപ്രതീക്ഷിതമായ ഈ മുന്നേറ്റം കേരള രാഷ്ട്രീയത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്ന് പ്രേംകുമാർ തന്റെ പോസ്റ്റിൽ കുറിച്ചു. പ്രേംകുമാറിന്റെ കുറിപ്പ്:പണ്ടാണെങ്കിൽ മീത്തലെ പീടിക, ധർമ്മടം വില്ലേജ് ഓഫീസിന്റടുത്തു Read More…

Featured Good News

2500 രൂപ ശമ്പളമുള്ള വീട്ടുജോലിക്കാരിയിൽ നിന്നും MLA സ്ഥാനത്തേക്ക്; കലിതയുടെ വിസ്മയ വിജയം, BJPയുടേതും

പ്രതിമാസം 2,500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന വീട്ടുജോലിക്കാരിയിൽ നിന്നും നിയമസഭാംഗത്തിലേയ്ക്ക്. പശ്ചിമ ബംഗാളിലെ ഔസ്‌ഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച കലിത മാജി വൻ വിജയം അത്ഭുതത്തോടെയാണ് രാഷ്ട്രീയ​വൃത്തങ്ങളും പൊതുജനങ്ങളും നോക്കികാണുന്നത്. തന്റെ എതിരാളികളെ 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ പരാജയപ്പെടുത്തിയത്. കലിതയുടെ ഈ വിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു ജീവിതത്തിന്റെ കഥ കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി Read More…

Celebrity

‘മരിക്കണമെങ്കില്‍ ആയുസ്സ് തീരണം, ഫാൻ പൊട്ടി വീണാലും മതി: ദിവസങ്ങൾക്കു മുൻപ് സന്തോഷ് പറഞ്ഞത്

“ഞാന്‍ മരിച്ച് പോവണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിനിപ്പോള്‍ ഞാന്‍ വീട്ടിനകത്ത് ഇരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാലും പോരേ. സമയം അവസാനിക്കണമെങ്കില്‍ അതായാലും പോരേ. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്‌തോണ്ടിരിക്കുമ്പോള്‍ ആയാലെന്താ പ്രശ്‌നം. നോ എന്നൊരു കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ല. ഒരാള്‍ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്തുകൊടുക്കാം. നോ പറയില്ല. അതുകൊണ്ടാണ് ഇത് ചെയ്തൂടേയെന്ന് ചോദിക്കുമ്പോള്‍ ചെയ്യാം എന്ന് മറുപടി കൊടുക്കുന്നത്.’’ സന്തോഷ് നായരുടെ Read More…

Featured Spotlight

പിണറായി പ്രതിപക്ഷ നേതാവാകാനില്ലെങ്കിൽ പകരക്കാരൻ ആര്? ചർച്ചകളിൽ ഈ പേരുകൾ

തിരുവനന്തപുരം∙ നിയമസഭയിൽ എൽഡിഎഫിനെ ഇനി ആരു നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാകുന്നു. യുഡിഎഫ് വലിയ വിജയം നേടി അധികാരത്തിലേക്ക് എത്തുമ്പോൾ, കനത്ത പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രാധാന്യം ഏറുന്നത്. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും പാർലമെന്ററി പാർട്ടി നേതാവായി ആദ്യത്തെ കുറച്ചു വർഷങ്ങൾ അദ്ദേഹം തന്നെ തുടരാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. Read More…

Featured Spotlight

UDF കൊടുങ്കാറ്റില്‍ കടപുഴകിയത് പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍; തോറ്റ മന്ത്രിമാരും വിജയിച്ചവരും

സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും അപ്രതീക്ഷിത തിരിച്ചടിയാണ് ഇടത് മുന്നണിക്ക് നേരിടേണ്ടി വന്നത്. പത്തനാപുരത്ത് 25 വർഷം എംഎൽഎ ആയിരുന്ന കെ.ബി. ഗണേഷ് കുമാർ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയോട് തോറ്റത് മുന്നണിയെ ഞെട്ടിച്ചു. നേമത്ത് വി. ശിവൻകുട്ടിയും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും തോൽവി അറിഞ്ഞു. ആറൻമുളയിൽ ഒരു ഘട്ടത്തിലും മുന്നേറാൻ കഴിയാതിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് അബിൻ വർക്കിയോട് പരാജയപ്പെട്ടു. വി.എൻ. വാസവൻ, Read More…

Featured Spotlight

പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ് ആരാണ് ? അന്ന് തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽ എൽഡിഎഫ് പിന്നിലായി എന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ നിറഞ്ഞത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സിപിഎമ്മിന് ഇത്രയേറെ സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴെണ്ണവും എൽഡിഎഫ് ഭരിക്കുമ്പോൾ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയെ പിന്നിലാക്കി യുഡിഎഫ് മുന്നിലെത്തിയത് വലിയ വാർത്തയായി മാറി. ഈ അപ്രതീക്ഷിത മുന്നേറ്റത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെക്കുറിച്ച് രാഷ്ട്രീയ Read More…

Featured Spotlight

വിദ്യാർത്ഥി ആത്മഹത്യകൾ തടയാൻ ഫാനിന് ചുറ്റും ‘ഇരുമ്പ് ഗ്രില്‍’; കോട്ടയിലെ ഹോസ്റ്റൽ വീഡിയോയ്ക്കെതിരെ പ്രതിഷേധം

രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിലെ സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തെ കോച്ചിംഗ് ഹബ്ബ് എന്നറിയപ്പെടുന്ന കോട്ടയിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പകരം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ ഹോസ്റ്റൽ മുറികളിലെ ഫാനുകൾ ഇരുമ്പ് കൂടുകൾക്കുള്ളിൽ സുരക്ഷിതമാക്കിയ നിലയിലാണ് കാണുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഐഐടി- ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്കായി കോട്ടയിലെത്തുന്നത്. എന്നാൽ Read More…

Crime

തെരുവുകളിലൂടെ സ്‌ത്രീകളെ ഓടിച്ചിട്ടു പീഡിപ്പിച്ചു, കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു, ‘ഫെര്‍ട്ടിലിറ്റി’ ഫെസ്‌റ്റിവലില്‍ പീഡന പരമ്പര

അബുജ: നൈജീരിയയില്‍ ഫെര്‍ട്ടിലിറ്റി ഫെസ്‌റ്റിവലി(ഫലഭൂയിഷ്‌ഠതയുടെ ഉത്സവം)നിടെ സ്‌ത്രീകളെ തെരുവുകളിലൂടെ ഓടിച്ചിട്ടു പീഡിപ്പിച്ചെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെല്‍റ്റ സംസ്‌ഥാനത്ത്‌ ഒറാമുഡു സമൂഹം ആഘോഷിക്കുന്ന ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ആലു-ഡോ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ സ്‌ത്രീകളെ പിന്തുടരുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന്‌ ചിലര്‍ ആരോപിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു.ചിലര്‍ അക്രമം തടയാതെ നിലവിളിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരുടെ വലിയ സംഘവും ചെറുപ്പക്കാരായ ആണ്‍കുട്ടികളും വരെ ഇരകളെ തേടിയെത്തി. ഇരകളില്‍ Read More…