Movie News

ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; “ഗെറ്റ് സെറ്റ് ബേബി” പ്രോമോ കാണാം

പാന്‍ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ സിനിമ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ ആണ്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ്‌. ഇതിന് മുൻപ് ഇറങ്ങിയ “ഗെറ്റ് സെറ്റ് ബേബി”യുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ ട്രെൻഡിങ്ങിൽ Read More…

Oddly News

കടുത്ത കൃഷ്ണഭക്ത; ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്ത് 34-കാരി; പേര് മീര എന്ന് പുനര്‍നാമകരണം ചെയ്തു

കൗതുകരമായ വാര്‍ത്തകള്‍ പലപ്പോഴും നമ്മുടെയൊക്കെ ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ വിവാഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ് വരന്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഹരിയാന സ്വദേശിയായ യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹരിയാനയിലെ സിര്‍സ സ്വദേശിയായ ജ്യോതി ഭട്വര്‍ ആണ് ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്. മഥുരയിലെ ശ്രീ ധാം വൃന്ദാവനില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികര്‍ ദമ്പതികളുടെ മകളാണ് ജ്യോതി. 34കാരിയായ ജ്യോതി Read More…

Lifestyle

കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കാമോ? സ്വഭാവ രുപീകരണത്തെ ബാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അമിതമായി കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് അത്ര നല്ല ശീലം അല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു. വീട്ടില്‍ വളരെ വിനയത്തോടെ പെരുമാറുന്ന കുട്ടി, സ്‌കൂളില്‍ എത്തിയാല്‍ ആകെ പ്രശ്‌നക്കാരനായി മാറുന്നു. കാര്‍ട്ടൂണ്‍ കാണല്‍ ഒരു കുഞ്ഞിന്റെ സ്വഭാവ രുപീകരണത്തെ ബാധിക്കുന്ന രീതിയാണിത്. കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം.

Health

പുരുഷന്മാരിലെ ലൈംഗിക താല്പര്യക്കുറവ്; കാരണങ്ങള്‍ ഇവയാകാം

മനോഹരമായ ദാമ്പത്യത്തിന് ലൈംഗിക ജീവിതത്തിനും പങ്കുണ്ട്. സന്തോഷകരമായ ലൈംഗികാനുഭവത്തിന് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹത്തിനും പങ്കുണ്ട്. എന്നാല്‍ അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താല്‍പര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് പറയുന്നത്. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. പുരുഷന്മാരുടെ ലൈംഗിക താല്പര്യക്കുറവിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…..

Oddly News

എന്താല്ലേ! ബിസിനസ്‌ ക്ലാസ്സിൽ സിങ്കപ്പൂര്‍- ടോക്യോ വിമാനയാത്ര ചെയ്യുന്ന ഡാൽമേഷ്യൻ: – വീഡിയോ

ന്യൂഡൽഹി: വിമാനത്തിലെ ബിസിനസ്‌ ക്ലാസ്സിൽ ഇരുന്ന് ഒരു ഡാൽമേഷ്യൻ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ കൗതുകമുണർത്തുന്നത്. ഒരു നായ ഇത്തരത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതാണ് പലരെയും അത്ഭുതപെടുത്തിയത് . സ്‌പോട്ടി എന്നാണ് നായയുടെ പേര്. നായുടെ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ യാത്രക്കാരനെപ്പോലെ നായ ഫ്ലൈറ്റ് ലോഞ്ചിങ്ങിനായി കാത്തുനിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അധികം വൈകാതെ വിമാനത്തിൽ കയറി യാത്രക്കാരനെപോലെ ഒരു കുഴപ്പവും വരുത്താതെ സീറ്റിൽ ഇരുന്നു. തുടർന്ന് അവൾ ടിവി Read More…

Crime

ഗര്‍ഭകാല അസ്വാസ്‌ഥ്യം; പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി Read More…

Lifestyle

നല്ല നാളില്‍, നല്ല സമയത്ത് കുട്ടി ജനിക്കണം ! ഇന്ത്യയില്‍ ‘മുഹൂര്‍ത്ത പ്രസവം’ ഏറുന്നു

അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ​ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…

Lifestyle

ബ്രഡും തക്കാളിയും ആപ്പിളുമൊക്കെ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അറിഞ്ഞിരിക്കണം

വീട്ടമ്മമാര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഫ്രിഡ്ജ്. എന്നാല്‍ മിച്ചം വരുന്നതെല്ലാം ഫ്രിഡ്ജില്‍ കുത്തിനിറച്ച് വയ്ക്കരുത്. എല്ലാതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും വെക്കാനും പാടില്ല. സാധാരണ 1 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രിയ്ക്കും ഇടയിലാണ് ഫ്രിഡ്ജിലെ താപനില. ഇതിലും കൂടിയാല്‍ സൂക്ഷ്മാണുക്കള്‍ പെരുകാനും അതിനുള്ളില്‍ വെച്ചിരിക്കുന്ന ഭക്ഷണം കേടാകാനും സാധ്യതയുണ്ട്. * ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അവയുടെ രുചിക്കും മാറ്റം വരുന്നു. * ഉദാഹരണമായി ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. 5 ദിവസം Read More…

Sports

ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്‌ചോപ്ര

ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് Read More…