തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് Read More…
Author: ashtagon
യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും ശരിക്കും വേര്‍പിരിഞ്ഞു; കാരണം നിരത്താതെ പോസ്റ്റ്
വിവാഹമോചന വാര്‍ത്ത മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരും ഇന്റര്‍നെറ്റില്‍ നിഗൂഢമായ പോസ്റ്റുകള്‍ പങ്കിട്ടു, തങ്ങള്‍ വേറിട്ടു പോയതായി സൂചന നല്‍കി. പക്ഷേ, തീരുമാനത്തിന് പിന്നിലെ സാധ്യമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ രണ്ടുപേരും മുതിര്‍ന്നില്ല. ദമ്പതികളുടെ അന്തിമ വാദം കേള്‍ക്കലും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയില്‍ നടന്നു. ഇരുവരും അവിടെ സന്നിഹിതരാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ ജഡ്ജി Read More…
വീട്ടില്‍ എത്തിയ ഉടനെ മൂത്രമൊഴിക്കാനായി തോന്നാറുണ്ടോ? രോഗമാണോ ഈ വിചിത്ര മൂത്രശങ്ക ?
പുറത്ത് എവിടെ എങ്കിലും പോയി തിരിച്ച് വരുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ മൂത്രമൊഴിക്കാനായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്നാല്‍ ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ‘ലാച്ച്കീ ഇന്‍കോണ്ടിനന്‍സ്’ എന്നാണ് പേര്. വീട്ടിലെത്തുന്ന സമയത്തെ ഉടനെ മൂത്ര സഞ്ചി കാലിയാക്കാനുള്ള സന്ദേശമായി തലച്ചോര്‍ പരിഗണിക്കുന്നതാണ് ലാച്ച്കീ ഇന്‍കോണ്ടിനന്‍സിന് പിന്നിലുള്ള രഹസ്യം. പ്രശ്‌നമുള്ളവര്‍ക്ക് വീടിന്റെ താക്കോലുകള്‍ കിലുങ്ങുന്ന ശബ്ദമോ ഡോര്‍ തുറക്കുന്ന ശബ്ദമോ കേട്ടാല്‍ തന്നെ മൂത്രമൊഴിക്കാനായി മുട്ടുമെന്ന് മുംബൈ വോക്ക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ മുകുന്ദ് അണ്ടാങ്കര്‍ Read More…
മനുഷ്യനു മാത്രമല്ല കടുവയ്ക്കും ഭാര്യയെ പേടി ! ഉറക്കമുണർത്താൻ ശ്രമിച്ച ആണ്‍കടുവയ്ക്ക് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ
ആണുങ്ങൾക്ക് ഈ ലോകത്ത് ആകെ പേടിയുണ്ടെങ്കിൽ അത് സ്വന്തം ഭാര്യമാരെ ആണെന്ന് പറയാറുണ്ട്. മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് വാസ്തവമാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. പെൺകടുവയുടെ ഉറക്കം കെടുത്താൻ ശ്രമിക്കുന്ന ആൺകടുവക്ക് കിട്ടുന്ന എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്.വീഡിയോ കാണുമ്പോൾ ഭാര്യയുടെ മുൻപിൽ കടുവക്ക് പോലും രക്ഷയില്ലല്ലോ എന്നു നാം ചിന്തിച്ചുപോകും. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മൃഗശാലക്കുള്ളിൽ നിന്നോ അല്ലെങ്കിൽ Read More…
ലിഫ്റ്റിൽ കയറിയ നായയെ കണ്ട് ഭയന്ന് വിറച്ച കുട്ടിയെ പൊതിരെ തല്ലി ഉടമയായ സ്ത്രീ: ദൃശ്യങ്ങൾ പുറത്ത്
ഹൗസിംഗ് കോംപ്ലക്സുകളിൽ വളർത്തുനായ്ക്കളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമാകാറുണ്ട്. ഏതായാലും ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുന്നത്. നോയിഡയിലെ ഗൗർ സിറ്റി-2 ലെ , 12- അവന്യൂ സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുട്ടിയെ ഒരു സ്ത്രീ യാതൊരു പ്രകോപനവും ഇല്ലാതെ തല്ലുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ലിഫ്റ്റിൽ സ്ത്രീക്കൊപ്പം കയറിയ അവരുടെ വളർത്തുനായയെ കണ്ട് കുട്ടി ഭയന്നതാണ് സ്ത്രീ കുട്ടിയിൽ കണ്ട ഏക Read More…
വിചിത്ര ആചാരം; മൂന്നു ദിവസം നവദമ്പതികൾ ശുചിമുറി ഉപയോഗിക്കരുത്, പരിമിതമായഭക്ഷണം
ജനനം, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തായി നിരവധി ആചാരങ്ങളുണ്ട്. അതില്‍ ചിലതെങ്കിലും നമ്മുക്ക് വിചിത്രമായും തോന്നിയേക്കാം. അത്തരത്തില്‍ വിചിത്രമായ ഒരു ആചാരം ഇന്തോനേഷ്യയിലെ ടിഡോങ്ങ് ഗോത്രത്തില്‍പ്പെട്ടവര്‍ക്കിടയിലും ഉണ്ട്. വിവാഹം ചെയ്ത വധുവരന്മാരെ തൊട്ടടുത്ത മൂന്ന് ദിവസത്തേക്ക് ശുചിമുറിയില്‍ പോകാനായി അനുവദിക്കില്ല. നവദമ്പതികളുടെ ദാമ്പത്യ ബന്ധത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാനാണത്രേ ഇങ്ങനെ ഒരു ആചാരം. ഈ ഗോത്രക്കാര്‍ക്കിടയില്‍ വിവാഹം ഒരു വിശുദ്ധമായ കാര്യമാണ്. വിവാഹത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വധൂവരന്മാര്‍ ശുചിമുറി ഉപയോഗിച്ചാല്‍ Read More…
ഉള്ളി പച്ചയ്ക്ക് കഴിക്കുന്നതാണോ വേവിച്ച് കഴിക്കുന്നതാണോ നല്ലത്? അത്ര നിസാരക്കാരനല്ല ഉള്ളി !
ഉള്ളി എല്ലാ കറികളിലും പ്രധാനിയാണ്. മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങിയ പല നിറങ്ങളില്‍ ഉള്ളി ലഭിക്കും. ആരോഗ്യകരമായ പല സംയുക്തങ്ങളും അതില്‍ ഉണ്ട്. വേവിച്ച് കഴിക്കുന്നതിന് പകരമായി സാലഡിലും മറ്റും ചേര്‍ത്ത് പച്ചയ്ക്കും ഉള്ളി കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ വേവിച്ച ഉള്ളിയെക്കാള്‍ പോഷകം നിലനിര്‍ത്താനായി സാധിക്കും. ചിലര്‍ക്ക് പച്ച ഉള്ളിയുടെ ഗന്ധം ഇഷ്ടപ്പെട്ടെന്ന് വരില്ല. പച്ച ഉള്ളി കഴിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയുടെ ഉറവിടമാണ് പച്ചഉള്ളി. ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ബാക്ടീരിയ, വൈറസ് എന്നിവയില്‍ നിന്നും Read More…
73-ാം വയസ്സിലും ആരോഗ്യവതി; ഫിറ്റ്‌നസ് രഹസ്യം വിശദീകരിച്ച് സീനത്ത് അമന്‍
1970 കളിലും എണ്‍പതുകളിലും ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സീനത്ത് അമന്‍ . അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും ആരാധകര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ 70-ാം വയസ്സിലും താരം തന്റെ സൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമായി ഇരിക്കാന്‍ താന്‍ പ്രത്യേകമായി ഒരു ഡയറ്റുകളും പിന്തുടരുന്നില്ലെന്ന് അവര്‍ പറയുന്നു. ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണം കുറച്ച്മാത്രം കഴിക്കുക അതും ഫ്രഷായ ഭക്ഷണം. കട്ടന്‍ ചായ കുടിച്ചാണ് അവര്‍ Read More…
കടലിനടിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു; 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു
ടര്‍ക്സ്, കെയ്കോസ് ദ്വീപുകളില്‍ വിനോദയാത്രയ്ക്കിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു. കനേഡിയന്‍ സ്ത്രീയാണ് അപകടത്തില്‍ പെട്ടത്. ദ്വീപുകളിലെ ആഴം കുറഞ്ഞഭാഗത്ത് വെള്ളത്തിനടിയില്‍ 6 അടി നീളമുള്ള സ്രാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നിലവിളി കേട്ട്, സ്ത്രീയുടെ ഭര്‍ത്താവ് വെള്ളത്തിനടിയിലെത്തി സ്രാവിന്റെ പിടിയില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തി കരയ്ക്ക് കൊണ്ടുവന്നെങ്കിലൂം ഇതിനകം ഇവരുടെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് കൈകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഫെബ്രുവരി 7 നാണ് ആക്രമണം നടന്നത്, Read More…









