ഒരു 15-20 ഓവറുകള്‍ നിന്നു പോയാല്‍ അവന് എവിടെ ബൗള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാകും. പല അവസരങ്ങളിലും 30 ഓവറുകള്‍ക്ക് അപ്പുറം ക്രീസില്‍ തുടര്‍ന്നാല്‍ ഇന്നിംഗ്‌സിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കും ഇന്ത്യന്‍ നായകന്‍. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റേതാണ് ഈ വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ബാറ്റിംഗ് നെടുന്തൂണുകളില്‍ ഓളായ രോഹിത് ശര്‍മ്മയെക്കുറിച്ചാണ് അശ്വിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ ആയിരുന്ന രോഹിതിന്റെ യാത്രയും കരിയറും പുനര്‍ നിര്‍വ്വചിച്ചത് ഇന്ത്യയുടെ Read More…
Author: ashtagon
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം
ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം. ബിബിസിയുടെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്കാണ് സ്‌പെയിനില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. മാഡ്രിഡില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് അടുത്തെത്തുകയും മാധ്യമപ്രവര്‍ത്തകയെ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു. ഇയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസാ ബാലഡോ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തന്റെ ശരീരത്ത് ഇയാള്‍ സ്പര്‍ശിച്ചതായി മാധ്യമപ്രവര്‍ത്തക ലൈവിനിടയില്‍ അവതാരകനോട് പറയുകയും ചെയ്തു. ഇക്കാര്യം പറയുമ്പോഴും ഇയാള്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ തന്നെ നില്‍ക്കുകയും Read More…
കണ്ടുപിടിച്ചു… ഇന്ത്യാ പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യയെ പിന്തുണച്ച ആ സുന്ദരി അഫ്ഗാനിസ്ഥാന്‍കാരി…!
ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ മെന്‍ ഇന്‍ ബ്ലൂവിന്റെ ജേഴ്‌സി അണിഞ്ഞ് ഇന്ത്യയെ പിന്തുണച്ച് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ സുന്ദരി ആരാണെന്നാണ് രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ചോദ്യം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. അത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സുന്ദരിയാണെന്നാണ് കണ്ടെത്തല്‍. യുഎഇ യില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ സംരംഭകയും വനിതാ ശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന വാഷ്മ അയൂബിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം ശ്രീലങ്കന്‍ ഗ്യാലറിയില്‍ Read More…
ഹോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടത്തില്‍ ബാര്‍ബി; തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരുടെ സമരത്തിലും നായിക
മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ Read More…
വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടോ? കത്രീന കൈഫിന്റെ ഭര്‍ത്താവിന്റെ മറുപടി
വിക്കി കൗശലും കത്രീന കൈഫും 2021-ലായിരുന്നു വിവാഹിതരായത്. റേഡിയോ സിറ്റിക്ക് വിക്കി കൗശല്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശേഷമായില്ലെ എന്ന് വീട്ടുകാര്‍ ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി ഇങ്ങെനയായിരുന്നു. ഇരുവീട്ടുകാരും ശാന്തരാണെന്നും തങ്ങളെ ആരും അതിന് നിര്‍ബന്ധിക്കാറില്ലെന്നും വിക്കി പറയുന്നു. തന്റെ കുടുംബമാണ് തന്റെ ജീവിതമെന്ന് വിക്കി എല്ലാ അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഞാന്‍ കത്രീനയുമായി ഡേറ്റിങ്ങിലാണെന്ന് വീട്ടുകാര്‍ ആദ്യം അറിഞ്ഞത് പാപ്പരാസികളില്‍ നിന്നാണെന്ന് വിക്കി പറഞ്ഞു. വിക്കിയും കത്രീനയും 2021-ല്‍ രാജാസ്ഥാനില്‍ Read More…
ഇത് ചുരിദാറോ സാരിയോ ? രേഖയില്‍ നിന്ന് കണ്ണെടുക്കാെത ആരാധകര്‍
സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്. പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ Read More…
ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം
സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…
വിജയ് ആയാലും ഷാരൂഖ് ആയാലും പ്രശ്‌നമല്ല; നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം
തമിഴ്‌സിനിമാ ആരാധകര്‍ക്കിടയില്‍ നയന്‍താര വീട്ടിലെ തന്നെ ആളാണ്. സൗന്ദര്യവും സ്‌റ്റെലും അഭിനയമികവുമെല്ലാം കൊണ്ട് നയന്‍സ് ദക്ഷിണേന്ത്യന്‍ സിനിമാ വേദിയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ്. 78 സിനിമകളിലൂടെ സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് നയന്‍സ്. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിനും പ്രമോഷണല്‍ പരിപാടിയ്ക്കും എത്തണോ വേണ്ടയോ എന്നതടക്കം താരം തന്നെ തീരുമാനം എടുക്കും. വിജയ് യ്‌ക്കൊപ്പം അഭിനയിച്ച ബിഗില്‍, ഷാരൂഖിന്റെ നായികയായ ജവാന്‍ തുടങ്ങിയ ഒരുസിനിമയുടെ പ്രമോഷണല്‍ പരിപാടിക്കും താരം പങ്കെടുത്തിട്ടില്ല. താന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്തതിന് Read More…
ഫുട്‌ബോളര്‍, പോപ്പ് സംഗീതജ്ഞന്‍, ബിസിനസുകാരന്‍, വീഞ്ഞുനിര്‍മ്മാതാവ് ; ഇന്ത്യന്‍ ഫുട്‌ബോള്‍ടീം കോച്ച് ഈഗോര്‍ സ്റ്റിമാക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
അടുത്തിടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ടീം പരിശീലകന്‍ ഈഗോര്‍ സ്റ്റിമാക്ക് വിവാദത്തില്‍ പെട്ടത്. ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ടീം അംഗങ്ങളെ തെരഞ്ഞെടുത്തു എന്ന ആരോപണം ഉയര്‍ന്നതോടെ ഇന്ത്യന്‍ പരിശീലകന്‍ പെട്ടെന്ന് മാധ്യമശ്രദ്ധയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഫുട്‌ബോള്‍ പരിശീലകന്‍ എന്നതിന് അപ്പുറത്ത് ഒരു പോപ്പ് ആര്‍ട്ടിസ്റ്റ്, ഒരു സംരംഭകന്‍, ഒരു ഉപജ്ഞാതാവ്, നല്ല വീഞ്ഞിന്റെ നിര്‍മ്മാതാവ് തുടങ്ങി അനേകം നിലകളില്‍ പ്രശസ്തനാണ് ഇന്ത്യന്‍ പരിശീലകനെന്ന് എത്ര പേര്‍ക്കറിയാം. ദേശീയത എന്ന വികാരം അടുത്തകാലത്ത് ഇന്ത്യന്‍ ടീമില്‍ ആവേശത്തോടെ കാണാനാകുന്നുവെങ്കില്‍ Read More…