ദിനംപ്രതി നമ്മള്‍ വലിച്ചെറിയുന്ന മാലിന്യത്തിന്റെ പ്രശ്‌നം ബോദ്ധ്യപ്പെടണമെങ്കില്‍ ഡല്‍ഹിയിലെ ഗാസിപ്പൂരിലേക്ക് ചെന്നാല്‍ മതി. ഏതാണ് 50 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന സ്ഥലത്തായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാലിന്യമല സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഏകദേശം 70 ഏക്കര്‍ ഭൂമിയിലായി ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകാത്ഭുതം താജ്മഹലിന്റെ ഉയരത്തോളമുണ്ട്. 1984 ല്‍ ഡല്‍ഹിയുടെ കിഴക്കന്‍ ജില്ലയിലെ ഗാസിപൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥാപിതമായ ‘ഗാസിപൂര്‍ ലാന്‍ഡ്ഫില്‍’ 2002 ല്‍ പരമാവധി ശേഷിയിലെത്തി, എന്നാല്‍ അതിനുശേഷവും ഇത് 72 മീറ്റര്‍ വരെ Read More…
Author: ashtagon
സ്തനവലിപ്പം ഇരട്ടിപ്പിക്കാന്‍ പണം വേണം; കാൻസറാണെന്ന വ്യാജേന ഭർത്താവിൽനിന്ന് 28 ലക്ഷം തട്ടി യുവതി
തനിക്ക് ഒന്നിലധികം അയവങ്ങളില്‍ ക്യാൻസറാണെന്ന് കള്ളം പറഞ്ഞ് യുവതി ഭർത്താവിൽ നിന്ന് തട്ടിയത് 28 ലക്ഷം രൂപ. എന്നിട്ട് ആ പണം ചെലവഴിച്ചതോ സ്തനവലുപ്പം ഇരട്ടിക്കാനുള്ള ശസ്‌ത്രക്രിയയ്ക്. ലോറ മക്‌ഫെർസൺ,എന്ന 35 കാരിയാണ് തനിക്ക് ഒന്നിലധികം ക്യാൻസറുകളുണ്ടെന്ന് കള്ളം പറഞ്ഞ് തന്റെ പങ്കാളിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവതി കുറ്റക്കാരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം ക്യാൻസർ ചികിൽസയ്ക്കായി പണം ഉപയോഗിക്കുന്നതിനുപകരം, സ്തനവളർച്ച ശസ്ത്രക്രിയയ്ക്കും ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കുമായി യുവതി പണം Read More…
ദയ്സുകെ ഹൂറിയെ അനുകരിച്ചാല്‍… അറിയാം, ഉറക്കം കുറഞ്ഞാല്‍ ‘പണി’ വരുന്ന വഴി
ആയുസ് കൂട്ടാനായി പല വഴികളും സ്വീകരിക്കുന്നവരെപ്പറ്റി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ആയുസ് വര്‍ധിപ്പിക്കാനായി ഉറക്കത്തിനോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് ജാപ്പനീസ് വ്യവസായി ദയ്‌സുകെ ഹൂറി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇയാള്‍ ഉറക്കങ്ങുന്നത്. തന്റെ ശരീരത്തിനെയും തലച്ചോറിനെയും പരിശീലിപ്പിച്ച് ഈ സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് ദയ്‌സുകെ പറയുന്നത്.തന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇത് അനുകരിക്കുകയാണെങ്കില്‍ ആയുസ് കുറയുകമാത്രമല്ല ജീവിതകാലം മുഴുവന്‍ ഒരു രോഗിയായി ജീവിച്ചു തീര്‍ക്കേണ്ടതായും വരും. Read More…
മകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു, ഞെട്ടിക്കുന്ന വീഡിയോ
കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. Read More…
ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ ആസിഡ് ഒഴിച്ച് അജ്ഞാതൻ; കടുത്ത പ്രതിഷേധം
ഹൈദരാബാദിലെ സൈദാബാദിൽ ശ്രീ ഭൂലക്ഷ്മി അമ്മവാരി ക്ഷേത്രത്തിലെ അക്കൗണ്ടന്റിന് നേരെ അജ്ഞാതൻ ആസിഡ് ഒഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ആയ നർസിങ് റാവു എന്നയാൾക്കു നേരെയാണ് അജ്ഞാതൻ ആസിഡ് പ്രയോഗം നടത്തിയത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പ്രതിഷേധം ആളിക്കത്തിയിരിക്കുകയാണ്. ഭക്തരും ബജറംഗ്ദളിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു. സൈദാബാദ് പോലീസ് പറയുന്നതനുസരിച്ച് ലക്ഷ്മി നഗർ കോളനിയിലെ താമസക്കാരനായ നർസിംഗ് റാവു വർഷങ്ങളായി ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആക്രമണം Read More…
ഭക്ഷണത്തില്‍ ഉപ്പ് കൂടിപ്പോയോ? അധിക ഉപ്പ് കുറയ്ക്കാൻ 5 എളുപ്പവഴികൾ
ഭക്ഷണത്തിൽ ഉപ്പ് വളരെ പ്രധാനമാണ്. ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ പ്രധാന ഘടകം ഉപ്പാണെന്ന് പറയാം. എന്നാൽ ഉപ്പ് അധികമുണ്ടെങ്കിൽ, ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുക മാത്രമല്ല, അത് ഉപയോഗശൂന്യമാകുകയും ചെയ്യും. ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കാൻ ചില വിദ്യകൾ ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉപ്പ് കുറയ്ക്കാം. ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ, അതിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കുക. ഉരുളക്കിഴങ്ങ് അധിക ഉപ്പ് ആഗിരണം ചെയ്യുന്നു. തൈര് ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ അത് കുറയ്ക്കാൻ തൈര് ഉപയോഗിക്കാം. നിങ്ങൾ പച്ചക്കറികൾ പാകം ചെയ്യുകയാണെങ്കിൽ Read More…
പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?
യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…
സ്കൂൾ യൂണിഫോമിൽ സുഹൃത്തുക്കൾക്കൊപ്പം SUV ഓടിക്കുന്ന കുട്ടി; രക്ഷിതാക്കളെ പഴിച്ച് ഇന്റര്‍നെറ്റ്
മഹാരാഷ്ട്രയിലെ താനെയിലെ തിരക്കേറിയ നിരത്തിൽ മഹീന്ദ്ര എസ് യു വി ഓടിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.. മാർച്ച് 12-ന് Safecars_India എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തിരക്കുനിറഞ്ഞ ഒരു റോഡിൽ 8-ാം ക്ലാസിലോ 9-ാം ക്ലാസിലോ ആണെന്ന് തോന്നിക്കപ്പെടുന്ന വിദ്യാർത്ഥികൾ എസ് യു വി യിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. ഇവരിൽ ഒരാളാണ് വാഹനം ഓടിക്കുന്നത്. വീഡിയോ Read More…
100ലധികം സിംഹങ്ങളെ കൊന്ന 6 അതിക്രൂരസിംഹങ്ങൾ! ക്രൂഗർ വനത്തെ വിറപ്പിച്ച മാപോഗോ സിംഹക്കൂട്ടം
സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ആൺ സിംഹങ്ങളും പെൺ സിംഹങ്ങളും അനേകം സിംഹക്കുട്ടികളും അടങ്ങുന്നതാണ് പ്രൈഡുകൾ. ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ആൺ സിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. അതിനെ കൊയലീഷൻ എന്നാണ് വിളിക്കുന്നത്. ഒരു പ്രൈഡില്‍ നിന്നും പുറത്താക്കുന്നതോ പ്രൈഡ് ഉപേക്ഷിക്കുന്നതോ ആയ സിംഹങ്ങളെയാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളിലെ പ്രസിദ്ധമായി കൂട്ടായ്മയാണ് ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയണ്‍ കൊയലീഷന്‍. ഇതില്‍ 6 സിംഹങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവരാവട്ടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ വനത്തില്‍ 1.7 Read More…









