പഴയ വീടുപൊളിച്ച് പുതിയ വീട് പണിയുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉപയോഗപ്രദമായവ ഉണ്ടാകും. അത് പഴയതാണെന്ന് കരുതി കളയണോ എന്ന് പലര്‍ക്കും സംശയമുണ്ട്. പഴയവീടിന്റെ കല്ലും മരവും മണലുമൊക്കെ വീണ്ടും ഉപയോഗിച്ചുകൂടേ? പഴയ മരം ഉപയോഗിച്ച് പണിയുന്ന കട്ടിളയും ജനാലകളും ഒക്കെ ഇപ്പോള്‍ പണിത് വില്‍ക്കുന്നുമുണ്ടല്ലോ? ഇതാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. കൂടാതെ നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യതയും. പുതിയ കല്ലും മരവും ഒക്കെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പഴയതും ഉപയോഗിക്കാം. അതില്‍ തെറ്റില്ല. പഴയതും പുതിയതുമായ മരങ്ങളെ Read More…
Author: ashtagon
100 അടി ഉയരത്തില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കണോ? എങ്കില്‍ ഇവിടേക്ക് വിട്ടോളൂ, ഇന്ത്യയിലെ ആകാശഹോട്ടൽ
വ്യത്യസ്തമായ ആംബിയന്‍സില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. രുചിയേറിയ ഭക്ഷണത്തോടൊപ്പം തന്നെ റെസ്റ്റുറന്റുകളുടെ ആംബിയന്‍സും ഇന്ന് ശ്രദ്ധിയ്ക്കുന്ന ഒരു ഘടകം തന്നെയാണ്. വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ ഒരിടം ഒരുങ്ങിയിരിയ്ക്കുകയാണ്. ആകാശത്ത് ഇരുന്നുള്ള ഭക്ഷണം കഴിയ്ക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 100 അടി ഉയരത്തിലുള്ള ഒരു ‘സ്‌കൈ ഡൈനിങ്’ റെസ്റ്റോറന്റാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം ആകാശ ഡൈനിങ് ഒരുക്കുന്ന ഫ്‌ലൈ ഡൈനിങ് കമ്പനി തന്നെയാണ് ഈ അവസരവും ഒരുക്കുന്നത്. Read More…
നസ്ലിന്റെ പ്രേമബിൾ വുമൺ… ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ ഏപ്രിൽ മാസത്തിൽ വിഷു റിലീസിനു ഒരുങ്ങുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവരാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ Read More…
ആമിര്‍ഖാനെ ഇഷ്ടപ്പെട്ടത് താരമായിട്ടില്ല; ദയയും കരുതലുമുള്ള ആള്‍ എന്ന നിലയിലെന്ന് ഗൗരി
ന്യൂഡല്‍ഹി: മാര്‍ച്ച് 13 ന് നടന്ന തന്റെ പിറന്നാളിന് മുമ്പുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റിലാണ് പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ സൂപ്പര്‍താരം ആമിര്‍ഖാന്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രണയജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡ് ആരാധികയായിട്ടല്ല ദയയും കരുതലും മാന്യതയും ഉള്ള ഒരാളെ ആഗ്രഹിക്കുന്നതിന്റെ ഭാഗത്താണ് ആമിര്‍ഖാനെ ഇഷ്ടപ്പെട്ടതെന്നും ഗൗരി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുകയാണ്. 25 വര്‍ഷമായി ആമിര്‍ ഗൗരിയെ അറിയാമെങ്കിലൂം ഇരുവരും Read More…
പെരുംജീരകം കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണോ?
പെരും ജീരകം ഭക്ഷണത്തിന് രുചി നൽകുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഫലമുള്ള മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പെരുംജീരകത്തിന്റെ ഗുണങ്ങൾ ദഹനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകൾ തടയുന്നതിന് സഹായിക്കുകയും ചെയ്യും. ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ക്ലിനിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനത്തിൽ, പെരുംജീരകം വിത്ത് പരീക്ഷണ വിധേയമാക്കിയ പെൺ എലികളുടെ വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കുന്നതായി കണ്ടെത്തി. ഇതോടെ വൃക്കയിലെ കല്ലുകൾ തടയുന്നതിനും ചികിത്സിക്കുന്നതിനും പെരുംജീരകം വിത്ത് ഫലപ്രദമാണെന്ന് Read More…
നായയ്ക്ക് ഇഷ്ടമായാല്‍ അയാളൊരു നല്ല മനുഷ്യന്‍; ഈ ചങ്ങാത്തത്തിന് 12,000 വര്‍ഷം പഴക്കം
തങ്ങളുടെ ഏറ്റവും വലിയ കാവല്‍ നന്ദിയുള്ള ഒരു നല്ല നായയാണെന്ന് മനുഷ്യന്‍ കരുതാന്‍ തുടങ്ങിയിട്ട് ഒരുപാടുകാലമായി. എന്നാല്‍ നായ്ക്കളും മനുഷ്യരും തമ്മില്‍ സൗഹൃദത്തിലായിട്ട് എത്രവര്‍ഷമായി എന്നകാര്യം സംബന്ധിച്ച ഒരു പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം കണ്ടെത്തിയത് 12,000 വര്‍ഷങ്ങള്‍ക്ക് പുറകിലാണ്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണഫലം മനുഷ്യരാശിയുടെ ഏറ്റവും പഴയ പങ്കാളിത്തങ്ങളിലൊന്നിന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശുന്ന അലാസ്‌കയില്‍ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിന്റെ മുഖ്യ രചയിതാവും അരിസോണ Read More…
പുരാതന ഈജിപ്തില്‍ ഹെലികോപ്റ്റര്‍ ഉണ്ടായിരുന്നോ? അബിഡോസിലെ ചുവര്‍ചിത്രങ്ങള്‍, ചുരുളഴിയാത്ത രഹസ്യം
പൗരാണിക ഈജിപ്തില്‍ നൈല്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറന്‍ തീരത്തിനു സമീപത്ത് അല്‍ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരസ് എന്ന ദേവതയുടെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. പ്രാചീന ഈജിപ്തുക്കാരെ അപേക്ഷിച്ച് ഓസിരിസ് പാതാളത്തിന്റെ അധിപനാണ്.ഈജിപ്തിലെ ആദ്യത്തെ ഫറവോയെന്ന് കരുതിയിരുന്ന ഓസിരിസ് റാ ദേവന്റെ പുത്രനുമാണ്. ഈജിപ്തിലെ 19ാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്നു സെറ്റി ഒന്നാമന്‍ ആബിഡോസ് നഗരത്തില്‍ പ്രശസ്തമായ ദേവാലയം നിര്‍മിച്ചു. ഈ Read More…
എയര്‍പോര്‍ട്ടില്‍ എത്തിയിപ്പോള്‍ അലാറം; പരിശോധിച്ചപ്പോള്‍ പോക്കറ്റില്‍ ജീവനുള്ള ആമ
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി എത്തിയയാളുടെ പാന്റിനുള്ളില്‍ ജീവനുള്ള ആമയെ കണ്ടെത്തി. ന്യൂജേഴ്സി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പെന്‍സില്‍വാനിയക്കാരനായ ഒരാളുടെ പാന്റിനുള്ളില്‍ നിന്നുമാണ് ആമയെ കണ്ടെത്തിയത്. പാന്റിന്റെ ഗ്രോയിന്‍ ഭാഗത്ത് ഒളിപ്പിച്ച നിലയലായിരുന്നെന്ന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ ബോഡി സ്‌കാനര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് ഒരു ടിഎസ്എ ഉദ്യോഗസ്ഥന്‍ ആളെ പരിശോധിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ തന്റെ പാന്റിലേക്ക് കൈ നീട്ടി ആമയെ പുറത്തെടുത്തു. ഏകദേശം 5 ഇഞ്ച് (12 സെന്റീമീറ്റര്‍) നീളവും Read More…
‘അമ്മായിയമ്മപ്പേര്’ ! ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് അമ്മായിയമ്മ പച്ചകുത്തി, പിന്നാലെ പേര് മാറ്റാന്‍ മരുമകള്‍
കുഞ്ഞിന് പേരിടുന്നത് ചില കുടുംബങ്ങളിലെങ്കിലും തര്‍ക്കവിഷയമാകാറുണ്ട്. പ്രത്യേകിച്ചും പേര് തെരഞ്ഞെടുക്കുന്നത് കുട്ടിയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍… ഇക്കാര്യത്തില്‍ അമ്മായിയമ്മയുടെ ഇടപെടല്‍ ചിലപ്പോഴെങ്കിലും മരുമകള്‍ക്ക് ഒട്ടും ഇഷ്ടമാകാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ അല്‍പം വ്യത്യസ്തമായി മകനും ഭാര്യയും പേര് തീരുമാനിക്കുന്നതിനു മുമ്പേ പിറക്കാൻ പോകുന്ന പേരക്കുട്ടിയുടെ പേര് സ്വന്തം കൈത്തണ്ടയിൽ പച്ച കുത്തി അമ്മായിയമ്മ. ഗർഭിണിയായ യുവതി പറയുന്നതനുസരിച്ച്, താനും ഭർത്താവും കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനു മുന്നേ തന്നെ അമ്മായിയമ്മ മറ്റൊരു പേരിൽ പെർമനെന്റ് ടാറ്റു അടിക്കുകയായിരുന്നു എന്നാണ്. Read More…









