ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്തവരിലും മദ്യപിക്കാത്തവരിലും കാന്‍സര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്താനായി ശ്രമിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഓറല്‍ കാന്‍സറും തമ്മിലുള്ള ബന്ധത്തിനെ വെളിപ്പെടുത്തുന്ന ഒരു പഠനവും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പഞ്ചസാര അടങ്ങിയ ഒരു മധുരപാനീയമെങ്കിലും കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. പഞ്ചസാര ചേര്‍ത്തിട്ടുള്ള പാനീയങ്ങള്‍ വന്‍ Read More…
Author: ashtagon
വധു സമ്മതം പറഞ്ഞ വരന് പകരം വിവാഹത്തിനെത്തിയത് 40-കാരന്‍; കാരണം വിചിത്രം
വിവാഹം ഉറപ്പിച്ച വരന് പകരം പന്തലില്‍ എത്തിയത് മറ്റൊരാള്‍. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ Read More…
എന്റെ ഭാഗത്തും തെറ്റുണ്ട്! വിദ്യാർത്ഥികളുടെ മോശം പ്രകടനം- ഏത്തമിട്ട് ഹെഡ് മാസ്റ്റർ- വീഡിയോ
പരീക്ഷയിൽ തന്റെ സ്കൂളിലെ വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ച്ചവെച്ചതിന്റെ പേരിൽ സ്വയം പഴിചാരി സ്കൂൾ ഹെഡ് മാസ്റ്റർ. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്കുമുന്നിൽ നിന്ന് ഏത്തമിടുന്ന ഹെഡ്മാസ്റ്ററിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയനഗരം സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികളുടെ അച്ചടക്കവും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പരീക്ഷയിലെ മോശം ഫലങ്ങളിൽ അദ്ദേഹം സങ്കടം പ്രകടിപ്പിച്ചു, മാത്രമല്ല കുട്ടികളെ അവരുടെ വീട്ടിലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അഭ്യർത്ഥിച്ചു. ഇക്കാലത്ത്, എത്രയൊക്കെ കർശന നിയമങ്ങൾ Read More…
എഞ്ചിനീയറിംഗ് അത്ഭുതം! ലോകത്തെ ഏറ്റവും മനോഹരമായ റെയില്‍വേ പാലം
ലോകത്തുടനീളമുള്ള മനോഹരമായ റെയില്‍വേ പാലങ്ങള്‍ പലതും മനോഹരമായ കാഴ്ചകളാണ്. താഴ്വരകളിലും നദികളിലും അലയടിക്കുന്ന മുഴക്കവും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ വിശാലകാഴ്ചകളും അവ കാഴ്ചക്കാര്‍ക്ക് നല്‍കുന്നു. ഇതിന് പുറമേ ഭൂപടത്തില്‍ ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തുന്ന ലാന്‍ഡ്മാര്‍ക്കുകളും സിവില്‍ എഞ്ചിനീയറിംഗിന്റെ പരിണാമത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമാണ്. യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ ബ്രിഡ്ജുകളില്‍ ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിലെ ഫോര്‍ത്ത് പാലം. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം അസാധാരണമായ എഞ്ചിനീയറിംഗും പാലത്തെ വൈവിദ്ധ്യമാക്കുന്നു. ഈ വര്‍ഷം 135 വയസ് തികയുന്ന യുനെസ്‌കോ ലോക പൈതൃക പദവി ലഭിച്ച ചുരുക്കം ചില റെയില്‍വേ പാലങ്ങളില്‍ Read More…
ഇറാനിലെ ഹോര്‍മുസ് ദ്വീപിലെ ‘രക്തമഴ’ ; വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി
ഇറാനിലെ ഹോര്‍മുസ് ദ്വീപിലെ ‘രക്തമഴ’ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. ധാതു സമ്പന്നമായ ഹോര്‍മുസ് ദ്വീപിലെ ജനപ്രിയമായ സില്‍വര്‍, റെഡ് ബീച്ചുകളെ അവിടെ പെയ്ത കനത്തമഴ കടുംചുവപ്പ് രാശിയാക്കി മാറ്റിയതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയതോടെ കാഴ്ച ആസ്വദിക്കാന്‍ അനേകം വിനോദസഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. പാറകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന മഴവെള്ളം തീരത്ത് ചുവന്ന വരകള്‍ അവശേഷിപ്പിച്ചു. അതിശയകരമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ മാസം ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ, ഇന്‍സ്റ്റാഗ്രാമില്‍ ഒരു ടൂര്‍ ഗൈഡായിരുന്നു പങ്കിട്ടത്. Read More…
മാതൃസ്‌നേഹത്തിന്റെ മാതൃക; 59 വയസ്സുള്ള മകന് 80 വയസ്സുള്ള മാതാവ് വൃക്കദാനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളില്‍ ഒരു അമ്മയുടെ സ്‌നേഹം അസാധാരണമായ ഒരു സാക്ഷ്യമായി. 59 വയസ്സുള്ള വൃക്കരോഗിയായ മകന് 80 വയസ്സുള്ള അമ്മ തന്റെ വൃക്കദാനം ചെയ്തു. അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗവുമായി മല്ലിടുകയും കഴിഞ്ഞ ആറ് മാസമായി ഡയാലിസിസിന് വിധേയനാകുകയും ചെയ്തിരുന്ന രാജേഷ് എന്നയാള്‍ക്കാണ് വൃദ്ധയായ മാതാവ് ദര്‍ശന ജെയിന്‍ നിസ്വാര്‍ത്ഥമായി തന്റെ വൃക്ക ദാനം ചെയ്തത്. വൃദ്ധയായ അമ്മ സന്നദ്ധ ദാതാവായി മുന്നോട്ടുവരികയായിരുന്നു. അവരുടെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, സമഗ്രമായ ഒരു മെഡിക്കല്‍ വിലയിരുത്തലിനു ശേഷമാണ് അവര്‍ Read More…
എസി യൂണിറ്റിനുള്ളിൽ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്ത് യുവാവ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
എ.സി. യൂണിറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പിനെയും മുട്ടവിരിഞ്ഞു പുറത്തുചാടിയ കുഞ്ഞുങ്ങളെയും ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരൻ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെൻഡുർത്തിയിൽ, സത്യനാരായണയുടെ വീട്ടിലാണ് സംഭവം. കുറച്ചു നാളായി ഇയാൾ എസി ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം എസിയുടെ സ്വിച്ച് ഓൺ ചെയ്‌തപ്പോഴാണ് ഒരു പാമ്പും മുട്ട വിരിഞ്ഞുനിൽക്കുന്ന നിരവധി കുഞ്ഞുങ്ങളും ഉള്ളിൽ കിടക്കുന്നത് കണ്ടത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സത്യനാരായണ ഉടൻ തന്നെ ഒരു പ്രൊഫഷണൽ Read More…
കൂട്ടുകാരെ സംരക്ഷിക്കാൻ സ്വയം പൊട്ടിത്തെറിക്കും, വിഷദ്രാവകം ചീറ്റും; ഉറുമ്പ് ലോകത്തുമുണ്ട് ചാവേറുകൾ
സുഹൃത്തിനൊരു ആപത്ത് വന്നാല്‍ സ്വന്തം ജീവനും ജീവിതവും പോലും കളഞ്ഞ് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ മനുഷ്യരുടെ ഇടയിലെന്ന പോലെ ജീവജാലങ്ങള്‍ക്കിടയിലും ഉണ്ട് . അക്കൂട്ടത്തിലുള്ളതാണ് ബോര്‍ണിയയിലെ കാടുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന ഒരിനത്തില്‍പ്പെട്ട ഉറുമ്പുകള്‍. കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡന്‍സ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ആപത്ത് മുന്നില്‍ കണ്ട് ശത്രുക്കളെ തോല്‍പ്പിക്കാനായി ഇവ സ്വയമേ പൊട്ടിത്തെറിക്കും. പ്രധാനമായി ബോര്‍ണിയോ , തായ്‌ലാന്‍ഡ് മലേഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖല മഴക്കാടുകളിലെ മരങ്ങളിലാണ് ഇവ താമസിക്കുന്നത്. കമികസെ ഉറുമ്പ് വിഭാഗത്തില്‍പ്പെട്ടവയാണ് ഇതും. രണ്ടാം ലോകമഹായുദ്ധത്തില്‍ Read More…
‘ഡാ ചെക്കാ… അത് പാമ്പ് ആണെടാ..: വിഷപ്പാമ്പുമായി കളിക്കുന്ന കൊച്ചുകുട്ടി- ഞെട്ടിക്കുന്ന വീഡിയോ
കുട്ടികളുടെ പല വീഡിയോകളും ദിവസവും വൈറലാകാറുണ്ട്. എല്ലാവർക്കും കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നതും കാണാൻ ഇഷ്ടമാണ്. കണ്ണിന് കുളിർമയേകുന്ന ധാരാളം വീഡിയോകളുടെ കൂട്ടത്തിൽ ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി. കുഞ്ഞുങ്ങൾ സാധാരണയായി കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാറുണ്ട്. പാത്രങ്ങളും വീട്ടിലെ മറ്റുപകരണങ്ങളും മിക്ക കുട്ടികളും കളിപ്പാട്ടാക്കാറുണ്ട്. എന്നാൽ ജീവനുള്ള പാമ്പിനെ ഉപയോഗിച്ച് കളിച്ചാലോ? എന്തായിരിക്കും അവസ്ഥ? കേൾക്കുമ്പോൾ തന്നെ പേടി തോന്നും. അങ്ങനെയെങ്കിൽ ഇത് നേരിട്ട് കണ്ടാലോ? അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു Read More…









