നിരവധി ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് ശ്വാസകോശ കാന്‍സര്‍. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. രോഗം അധികമായതിന് ശേഷമായിരിക്കും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍പുറത്തുകാട്ടുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സവും ഇതിന്റെ ഒരു ലക്ഷണമാണ്. ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരാനുള്ള സാധ്യതയുണ്ട്.ലങ് കാന്‍സര്‍ ട്യൂമര്‍ അടുത്തുള്ള നാഡികളില്‍ പ്രഷര്‍ ചെലുത്തുന്നത് കാരണമാണ് വേദന വരുന്നത്. പലപ്പോഴും തോള്‍ വേദന പോലുള്ള ലക്ഷണങ്ങൾ പലരും ഗൗനിക്കാറില്ല. ട്യൂമര്‍ എല്ലുകളുടെ മുകള്‍ഭാഗത്തായി Read More…
Author: ashtagon
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ അടിപിടി, മുടിയിൽ പിടിച്ച് വലിച്ചും മുതുകിലിടിച്ചും… വീഡിയോ വൈറല്‍
ഓരോ ദിവസം കഴിയുന്തോറും വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അനേകം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ക്ലാസ്സ് റൂമിൽ വച്ച് പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും മുടിയും പിടിച്ചു വലിക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കിക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി മറ്റേയാളുടെ കവിളത്ത് അടിക്കുകയാണ്. തുടർന്ന് അടികൊണ്ട പെണ്‍കുട്ടി തിരിച്ചടിക്കുന്നു. വിദ്യാർത്ഥിനകൾ പരസ്പരം അടിക്കുകയും Read More…
ആത്മാര്‍ത്ഥ പ്രണയമൊക്കെ പഴങ്കഥ! പുതുതലമുറ ട്രെന്‍ഡ് ‘സോളോപോളിയാമോറി’
പ്രണയം വളരെ മനോഹരമായ ഒരു അനുഭവമായിയാണ് പലരും നിര്‍വചിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിര്‍വചനവും മാറി. ഡേറ്റിങ് ട്രെന്‍ഡാണ് പുതിയ തലമുറയുടെ ഇടയില്‍ പ്രചാരം നേടുന്നത്. ഒരാളോട് മാത്രമായി തന്റെ പ്രണയത്തിനെ ചുരുക്കാതെ ഒന്നിലധികം ആളുകളുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്നത് വലിയ തെറ്റായി കണക്കാക്കുന്ന കാലം മാറി. ഈ കാഴ്ചപാടിനെ സോളോ പോളിയാമോറി കാറ്റില്‍ പറത്തുന്നു. ഒന്നിലധികം ആളുകളുമായി ഒരേ Read More…
43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!
ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…
തിരക്കേറിയ ബസ് സ്റ്റാൻഡിൽ ഇരുമ്പായുധവുമായി ഓടുന്ന യുവതി, ക്യാമറയിൽ കുടുങ്ങി ദൃശ്യങ്ങൾ
ഹസ്സനിലെ തിരക്കേറിയ സെൻട്രൽ ബസ് സ്റ്റാൻഡിൽ ആയുധവുമായി ഓടുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. സംഭവം കണ്ടുനിന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. താൻ ജോലി ചെയ്തിരുന്ന ഹോട്ടൽ കാഷ്യർ തന്നോട് മോശമായി പെരുമാറിയത് യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാഷ്യറുടെ പെരുമാറ്റത്തിൽ പ്രകോപിതനായ ഭർത്താവ് ഇരുമ്പ് ആയുധവുമായി എത്തി കാഷ്യറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ യുവതി ഭർത്താവിൽ നിന്ന് വെട്ടുകത്തി തട്ടിയെടുത്ത് Read More…
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന് കാരണം വായുമലിനീകരണം?
വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിനും കാരണമാകുന്നതായി പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. വായുവിന്റെ ഗുണനിലവാരം സമീപ വർഷങ്ങളിൽ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ശ്വാസകോശം മുതൽ പ്രമേഹം, ഹൃദയം, അർബുദം വരെയുള്ള രോഗങ്ങളിൽ അതിന്റെ പങ്ക് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വായു മലിനീകരണം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു . എങ്കിലും, ഹൃദയാരോഗ്യത്തിൽ വായു മലിനീകരണം ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വായു മലിനീകരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ വഴിവയ്ക്കുന്നതായി വിഎംഎംസി & സഫ്ദർജംഗ്, വെൽനെസ് Read More…
ബദാമിനൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ
ബദാം ഒരു പോഷക സമൃദ്ധമായ സൂപ്പർഫുഡാണ്. ഇവയിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനക്ഷമത വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബദാം മറ്റ് ഭക്ഷണങ്ങളോടൊപ്പം എങ്ങനെ ചേർക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുമായി ബദാം ചേര്‍ത്ത് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, ദഹനപ്രശ്നങ്ങൾ, അലർജി എന്നിവയ്ക്ക് സാധ്യതയുണ്ട്. ബദാമിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ബദാമായി കൂട്ടിച്ചേർക്കരുത്. സിട്രസ് Read More…
ചൂട് കൂടുകയാണ്; എയര്‍ഫ്രഷ്‌നറും സ്‌പ്രേയും നിങ്ങളുടെ കാറിലുണ്ടോ? അപകടം ഒഴിവാക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കുക
വേനല്‍ക്കാലം കനക്കുകയാണ്. എവിടെയും കൊടും ചൂട് തന്നെ. പുറത്തുള്ള ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേയ്ക്കും പകരാറുണ്ട്. എസി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ചൂടിനെ അകറ്റാനായി സാധിക്കും. എന്നാല്‍ ഒരു പൊട്ടിത്തെറിക്ക് കാരണമാകുന്ന വസ്തു പലരുടെയും കാറിലുണ്ടെന്ന കാര്യം ആരും മറക്കരുത്. എയര്‍ ഫ്രഷ്നറുകളുടെ സ്ഥാനം ചൂട് കൂടിയാല്‍ അപകടമായേക്കാവുന്ന വസ്തുക്കളുടെ മുന്നിലാണ്. എയര്‍ ഫ്രഷനറുടെ സുഗന്ധം ശ്വസിച്ച് കാറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു പൊട്ടിത്തെറി ഉണ്ടായാലോ? അത്തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനായി സാധിക്കില്ല. അമിതമായി ചൂട് പിടിക്കുകയാണെങ്കില്‍ എയര്‍ഫ്രഷ്‌നര്‍ പൊട്ടിത്തെറിക്കാന്‍ Read More…
മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു
മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ Read More…









