Health

നമ്മൾ ശിശുക്കളായിരുന്നെന്ന് ഓർത്തെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട്? പുതിയ കണ്ടെത്തലുമായി ഗവേഷകർ

നിങ്ങള്‍ ഒരു ശിശുവായിരുന്ന കാലത്തെ എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. തീരെ കുഞ്ഞായിരിക്കുമ്പോഴുണ്ടായിരുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചോ കുഞ്ഞിക്കുറുമ്പുകളെക്കുറിച്ചോ മാതാപിതാക്കളെ ഉറങ്ങാന്‍ സമ്മതിക്കാതെ വാശിപിടിച്ച് കരഞ്ഞ രാത്രികളെക്കുറിച്ചോ മുതിര്‍ന്നവര്‍ പറയുമ്പോള്‍ ‘ഇതൊക്കെ ഞാനോ?’ എന്ന അമ്പരപ്പില്‍ കേട്ടിരിക്കാനേ ഇന്നത്തെ നമുക്ക് കഴിയൂ. ജീവിതത്തിലെ ആദ്യ കാലഘട്ടങ്ങളിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും അറിവുകൾ നേടിയെടുക്കുകയും ചെയ്യുന്നത്. എന്നാൽ ഇത്രയെല്ലാം നമ്മുക്ക് സ്വായത്തമാക്കാൻ കഴിഞ്ഞിട്ടും താൻ ഒരു ശിശുവായിരുന്നു എന്ന്‌ ഓർത്തെടുക്കാൻ നമ്മുക്ക് കഴിയാതെ വരുന്നത് Read More…

Featured Lifestyle

വെറൈറ്റി ? വിവാഹത്തിന് ജീൻസും ഷർട്ടും ധരിച്ചെത്തി വരനും വധുവും, പിന്നാലെ ട്രോളുകളുടെ പെരുമഴ

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണ് വിവാഹം. അന്നേദിവസം ഏറ്റവും ആഡംബര പൂർണമാക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. മതപരവും പാരമ്പര്യമായി പിന്തുടർന്നു പോരുന്ന ചടങ്ങുകൾക്ക് പുറമെ വിലയേറിയതും ആകർഷകവുമായ വസ്ത്രങ്ങൾ ധരിച്ചാണ് വധു വരന്മാർ വേദിയിൽ എത്തുന്നത്. എന്നാൽ കാലം മാറിയതോടെ ആളുകൾ വ്യത്യസ്തമായ നിലയിൽ വിവാഹം ആസ്വദിച്ചുതുടങ്ങി. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ. ആഡംബര വസ്ത്രങ്ങൾക്ക് പകരം ബജറ്റ് ഫ്രണ്ട്‌ലി വിവാഹം നടത്താൻ ജീൻസും ഷർട്ടും ധരിച്ച് Read More…

Lifestyle

എലിശല്യം സഹിക്കാൻ കഴിയുന്നില്ലേ? ടൂത്ത് പേസ്റ്റും ബ്രെഡുംകൊണ്ട് ഒരു കിടിലൻ ഐഡിയ

പല വീടുകളിലും ആളുകൾ നേരിടുന്ന പ്രശ്നമാണ് എലികളുടെ ശല്യം. പകലും രാത്രിയിലുമെല്ലാം വീടിനുള്ളിലൂടെ ചാടി ഓടി നടക്കുന്ന ഇവ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങളും മറ്റും കേടുവരുത്തുന്നതും പതിവാണ്. മാത്രമല്ല എലിയുടെ സാന്നിധ്യം ഉള്ള ഭാഗങ്ങളിൽ ഒരു വിചിത്ര ഗന്ധവും അനുഭവപ്പെടാറുണ്ട്. എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് പല രോഗങ്ങളും കൊണ്ടുവരാറുണ്ട്. ഈ സാഹചര്യത്തിൽ എലികളെ വീട്ടിൽ നിന്ന് തുരത്താൻ പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇതുകൂടാതെ, ആളുകൾ എലി വിഷം, കീട നിയന്ത്രണം അല്ലെങ്കിൽ എലിക്കെണി എന്നിവയും Read More…

Good News

മഴയത്ത് തണുത്തുവിറച്ച് അലയുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന നായ: വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ. നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും Read More…

Featured Myth and Reality

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി! ആർക്കും അത് സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം; കൗതുകമായി ‘സുബർണരേഖ’

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…

Lifestyle

എന്തൊരു പുളിപ്പ്! കേരളത്തിലെ ഷാപ്പില്‍ നാടൻ ‘കള്ള്’ പരീക്ഷിച്ച് വിദേശി, ഇനി മേലില്‍ കള്ളടിയില്ല ! വൈറലായി വീഡിയോ..

കേരളത്തില്‍ ഏറ്റവും സുലഭമായി ലഭ്യമാകുന്ന ലഹരി പാനീയമാണ് കള്ള്. പലപ്പോഴും ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന വിദേശ സഞ്ചാരികൾ ഇവ പരീക്ഷിക്കുന്നതും പതിവാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഇന്ത്യ സന്ദർശനത്തിനിടെ കേരളത്തിലെ ഒരു ലോക്കൽ ഷാപ്പിൽ കയറി ഒരു ഗ്ലാസ്‌ കള്ള് പരീക്ഷിച്ച ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു സ്കോട്ടലൻഡ് സ്വദേശി. സത്യസന്ധമായി കള്ളിനെക്കുറിച്ചുള്ള അവലോകനം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. @hugh. abroad എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹ്യൂ എന്ന യുവാവാണ് തന്റെ Read More…

Oddly News

ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ എത്തിക്കാമോ എന്ന് തമാശയ്ക്ക് ചോദിച്ചു: ഞെട്ടിച്ച് സ്വിഗ്ഗി

ഓൺലൈൻ ഭക്ഷ്യ ശൃംഖലയായ സ്വിഗ്ഗിയും ഒരു ഉപഭോക്താവും തമ്മിൽ കളിയായി തുടങ്ങിയ സംഭാഷണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു സാധാരണ തമാശ എങ്ങനെയാണ് അവിശ്വസനീയമായ യാഥാർഥ്യമായി മാറിയതെന്നാണ് വീഡിയോയിൽ കാണുന്നത്. സംഭവം എന്താണന്നല്ലേ? ഗോപേഷ് ഖേതൻ എന്ന ഉപഭോക്താവ് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനോട് തമാശ രൂപേണ ഒരു പരാതി അറിയിച്ചു. എപ്പോൾ ഓർഡർ എടുത്താലും സാധങ്ങൾക്കൊപ്പം ഒരു പാക്കറ്റ് മല്ലി മാത്രമാണ് നിങ്ങൾ നൽകാറുള്ളത്. ഇനി എങ്കിലും ഇതൊന്നും മാറ്റിപ്പിടിച്ചൂടേ, മല്ലിക്ക് പകരം ഒരു മാസത്തേക്കുള്ള പലചരക്കു Read More…

Oddly News

സ്രാവിന്റെ മുകളിൽ കയറി കടലിലൂടെ സഞ്ചരിക്കുന്ന നീരാളി: വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്

ലോകത്തിലെ ഏറ്റവും വേഗത്തിൽ നീന്തുന്ന സ്രാവുകളിൽ ഒന്നായ ഒരു ഷോർട്ട്ഫിൻ മക്കോ സ്രാവിന്റെ പുറത്ത് കയറിയിരുന്നു കടലിലൂടെ സഞ്ചരിക്കുന്ന ഒരു നീരാളിയുടെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം സൃഷ്ടിക്കുന്നത്. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലെ ഹൗറാക്കി ഗൾഫിൽ നിന്നാണ് വിചിത്ര കാഴ്ച്ച പകർത്തപ്പെട്ടത്. വീഡിയോയിൽ സ്രാവിന്റെ പുറത്ത് ഇരുന്ന് ഓറഞ്ച് നിറത്തിലുള്ള മാവോറി നീരാളി യാത്ര ചെയ്യുന്നത് കാണാം. വിചിത്ര ജോഡിയെ ആദ്യം കണ്ടപ്പോൾ ശാസ്ത്രജ്ഞർ ഒന്ന് അത്ഭുതപ്പെട്ടു. മറൈൻ ഇക്കോളജിസ്റ്റായ റോഷെൽ കോൺസ്റ്റാന്റിൻ ആദ്യം കരുതിയത് Read More…

Crime

‘ദയവായി ലൈറ്റുകൾ ഓൺ ചെയ്യരുത്’; പോലീസിനെ വിളിക്കൂ… ആത്മഹത്യചെയ്ത ആളുടെ മുന്നറിയിപ്പ്; കാരണമുണ്ട്

തന്റെ കാണാതായ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന ബംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ ഇമെയിൽ സന്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച മുംബൈ പോലീസ് ആ യുവാവിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ഇയാളുടെ മൊബൈൽ ലൊക്കേഷൻ വസായിലെ കമാനിൽ കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍വച്ച് ഒടുവിൽ യുവാവിനെ അന്വേഷിച്ച് ഉദ്യോഗസ്ഥർ ആ പഴയ ബംഗ്ലാവിൽ എത്തിയപ്പോഴേക്കും കണ്ടത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ബംഗ്ലാവിന്റെ പ്രധാന വാതിലിൽ ഒട്ടിച്ചിരുന്ന ഒരു മുന്നറിയിപ്പ് സന്ദേശമായിരുന്നു അത്. “അകത്ത് കാർബൺ മോണോക്സൈഡ് ആണ്, Read More…