Oddly News

വാടക താങ്ങാനാകുന്നില്ല; ഹോങ്കോംഗിലെ പൂച്ചകളുടെ ആശ്രയമായിരുന്ന കഫേ അടച്ചുപൂട്ടി

ഒരു ദശാബ്ദക്കാലമായി ഹോങ്കോങ്ങില്‍ പൂച്ചകളുടെ അനാഥാലമായിരുന്നു കഫേ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഏകദേശം 300 തെരുവ് പൂച്ചകള്‍ക്ക് അഭയം നല്‍കിയിട്ടുള്ള ഡുണ്ടാസ് കഫേ ഈ മാസം അവസാനം അടച്ചുപൂട്ടാന്‍ പോകുന്നത്. ബിസിനസ് കുറഞ്ഞതും വാടക താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആയതിനെയും തുടര്‍ന്നാണ് എന്നെന്നേക്കുമായി ഷട്ടര്‍ ഇടുന്നതെന്നും ഉടമസ്ഥര്‍ പറയുന്നു. 2016 ല്‍ മോങ് കോക്കില്‍ സിയുലാംലാം തുറന്ന ഡുണ്ടാസ് കഫേ മാര്‍ച്ച് 31 ന് ബിസിനസ് അവസാനിപ്പിക്കും. ”ഒന്‍പത് വര്‍ഷങ്ങള്‍ എല്ലാം ഒരു പാത്രം ചൂടുള്ള സൂപ്പ് പോലെയായിരുന്നു. കണ്ടുമുട്ടലിന്റെ Read More…

Featured Oddly News

ചാറ്റ് ജിപിടിയോട് ‘ഞാൻ ആരാണ്’ എന്ന് ചോദിച്ചു, മറുപടി കേട്ടയാള്‍ പോലീസിന്റെ അടുത്തേക്ക് ഓടി !

ഇന്ന് നമ്മൾ ജീവിക്കുന്നത് നിര്‍മിതബുദ്ധിയുടെ യുഗത്തിലാണ്. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്കായി ChatGPT-യെ കൂടുതലായി ആശ്രയിക്കുന്ന കാലത്താണ് നാം. പലപ്പോഴും ചാറ്റ്ജിപിടി മറുപടി തൃപ്തികരവും ഗണ്യമായ സമയവും പ്രയത്നവും ലാഭിക്കാൻ കഴിയുന്നതുമാണ്. എന്നാല്‍ ചില ചോദ്യങ്ങൾക്ക് ChatGPT അപ്രതീക്ഷിതമായ ചില ഉത്തരങ്ങള്‍ നൽകും. അത് നമ്മളെ അമ്പരപ്പിക്കും. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച് , ആർവ് ഹ്ജാൽമർ ഹോൾമെൻ എന്നയാൾക്ക് ChatGPT നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. അയാള്‍ “ഞാൻ ആരാണ്?” എന്ന് കളിയായി ചാറ്റ്ജിപിടിയോട് ചോദിച്ചു. ലഭിച്ച മറുപടി Read More…

Travel

വർഷത്തിൽ ഒരാഴ്ച മാത്രം ഭക്തർക്കായി തുറക്കുന്ന ആ ഇന്ത്യൻ ക്ഷേത്രം ഇതാണ്

ക്ഷേത്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. ഇവയിൽ ഓരോ, ക്ഷേത്രത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ട്. ഇത്തരത്തിൽ തനതായ പാരമ്പര്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു പുണ്യസ്ഥലമാണ് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം. വർഷം മുഴുവനും തുറന്നിരിക്കുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്രം വർഷത്തിലൊരിക്കൽ മാത്രമേ ഭക്തർക്ക് വാതിൽ തുറന്ന് നൽകാറുള്ളു, അതും ദീപാവലി സമയത്ത് ഒരാഴ്ചത്തേക്ക് മാത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹാസനാംബ ക്ഷേത്രം, ആരാണ് നിർമ്മിച്ചതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും ഹസനാംബ Read More…

Lifestyle

ഒറ്റയടിക്ക് ലിറ്ററുകണക്കിന് വെള്ളം കുടിച്ചാൽ കോമയിലേക്ക് പോലും പോയേക്കാം !

ശരീരത്തിലെ എല്ലാ കോശങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. എന്നാൽ നിങ്ങൾ അമിതമായി വെള്ളം കുടിച്ചാൽ, water intoxication അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഈ അവസ്ഥയിൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയും കോമയിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ, ജല വിഷബാധ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിയേക്കാം. കോശങ്ങളിൽ (തലച്ചോറ് കോശങ്ങൾ ഉൾപ്പെടെ) അമിതമായി വെള്ളം Read More…

Featured Fitness

‘മസില്‍ ഗ്രാന്‍ഡ്മാ’; 55 കാരി ഇപ്പോള്‍ ശരീരസൗന്ദര്യ മത്സര വിജയി, 20 വര്‍ഷത്തെ ജിമ്മിലെ കഠിനാദ്ധ്വാനം

പതിറ്റാണ്ടുകളുടെ പരിശീലനത്തിന് ശേഷം ‘മസില്‍ മുത്തശ്ശി’ ബോഡിബില്‍ഡിംഗ് കിരീടം നേടി. 20 വര്‍ഷത്തെ പരിശീലനം കൊണ്ട് 30 കാരിയുടെ ശരീരഘടന നേടിയ 55 കാരിയാണ് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിച്ചത്. പ്രായത്തെക്കുറിച്ചുള്ള മുന്‍ധാരണകളെ വെല്ലുവിളിക്കാന്‍ താന്‍ വ്യായാമം ചെയ്തുവെന്ന് ചൈനക്കാരി വാങ് ജിയാന്റോങ് പറഞ്ഞു. മാര്‍ച്ചില്‍ ചൈനയില്‍ നടന്ന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വാങ് മറ്റ് ചെറുപ്പക്കാരെ പിന്തള്ളി വിജയിച്ചു. മെയിന്‍ലാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ‘മസില്‍ ഗ്രാന്‍ഡ്മാ’ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അഞ്ച് വര്‍ഷമായി ഷാങ്ഹായില്‍ സ്വന്തമായി ജിമ്മും Read More…

Oddly News

ലോലഹൃദയര്‍ ഒന്ന് സൂക്ഷിക്കണേ! ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രേത പാവകള്‍ ഇവരാണ്

കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ കൂട്ടുകാരാണ് പാവകള്‍. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവ കുട്ടികളുടെ വിനോദത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിര്‍മ്മിക്കപ്പെടുന്നതുകൊണ്ട് തന്നെ മനുഷ്യനെ ആകര്‍ഷിക്കാനും എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്. അതേസമയം നമ്മെ പേടിപ്പെടുത്തുന്ന പാവകളുമുണ്ട്. കാരണം നിര്‍ജ്ജീവമാണെങ്കിലും ചില പാവകളുടെ തുറിച്ചുനോട്ടവും മനുഷ്യസമാനമായ ശരീരഘടനയും ഒക്കെ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഭയം ജനിപ്പിച്ചെന്നുവരാം. മാത്രമല്ല നാം കണ്ടിട്ടുള്ള അനേകം പാരനോര്‍മല്‍ സിനിമകളില്‍ പാവകള്‍ പ്രേതബാധയുള്ളവരായി അവതരിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തില്‍ ആഗോളതലത്തില്‍ പ്രശസ്തി നേടിയ ഏറ്റവും പ്രേതബാധയുള്ള Read More…

Celebrity

സംവിധായകനെ ഭ്രാന്തമായി പ്രണയിച്ച താരസുന്ദരി, പക്ഷേ, മരണംവരെ ‘വിധവ’

ബോളിവുഡിലെ ഈ താരസുന്ദരി ശശി കപൂറിനൊപ്പവും ഋഷി കപൂറിനൊപ്പവും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, അമിതാഭ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ ഒരു സംവിധായകനുമായി ഈ താരം ഭ്രാന്തമായ പ്രണയത്തിലാകുകയായിരുന്നു. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ പ്രതിഭാധനയായ ആ നടി മറ്റാരുമല്ല, ശശി കപൂറിനൊപ്പം ജബ് ജബ് ഫൂല്‍ ഖിലെയില്‍ പ്രത്യക്ഷപ്പെട്ട നന്ദയാണ്. നന്ദയുടെ പിതാവും ഒരു നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്നു. 30 വര്‍ഷമായി സിനിമാ മേഖലയില്‍ തന്റെ കഴിവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ Read More…

Oddly News

പോലീസിനെതിരേ റോഡിലിരുന്ന് കരഞ്ഞ് നിലവിളിക്കുന്ന യുവതി: കാര്യം എന്തെന്ന് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോലീസ് തന്റെ പരാതികൾ അവഗണിച്ചു എന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡിൽ ഇരുന്ന് കരയുകയും നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണിത്. പോലീസിന്റെ അശ്രദ്ധ തന്നെ നിരാശയുടെ വക്കിൽ എത്തിച്ചെന്നാണ് യുവതി പരാതിപെടുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സമ്മിശ്ര പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, അയൽവാസി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് യുവതി ഒന്നിലധികം കേസുകൾ നൽകിയിരുന്നു. Read More…

Celebrity

ഇന്ത്യയിലെ ആദ്യ കോടീശ്വര ഗായിക; സ്വര്‍ണ്ണത്തിന് 20 രൂപ ഉള്ളപ്പോള്‍ ഈ ഗായിക വാങ്ങിയ പ്രതിഫലം ഞെട്ടിപ്പിയ്ക്കുന്നത്

സംഗീത ആലാപന ലോകത്തെ ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു ഈ കലാകാരി. അവരുടെ മരണത്തിന് 95 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ മാധുര്യമുള്ള ശബ്ദം ആളുകളുടെ കാതുകളില്‍ പ്രതിധ്വനിക്കുന്നു. 10 ഗ്രാം സ്വര്‍ണത്തിന് 20 രൂപ വിലയുണ്ടായിരുന്ന കാലത്ത് ഒരു ഷോയ്ക്ക് മൂവായിരം രൂപയാണ് ഈ ഗായിക പ്രതിഫലമായി വാങ്ങിയിരുന്നത്. പറഞ്ഞു വരുന്നത് മറ്റാരെ കുറിച്ചുമല്ല ഗൗഹര്‍ ജാന്‍ എന്ന പ്രശസ്ത ഗായികയെ കുറിച്ച് ആണ്. 1911 ഡിസംബറില്‍ ഡല്‍ഹി ദര്‍ബാറില്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച Read More…