ലഹരിയുടെ കെട്ടിൽ പൂർണ്ണ നഗ്നനായി സ്വന്തം വീടിനു തീയിട്ട് 71 കാരൻ. യുകെയിൽ നിന്നുള്ള വാൾട്ടർ ഹാരിസൺ എന്ന 71-കാരനാണ് അതികഠിനമായ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ടത്. സംഭവത്തിന് പിന്നാലെ ഇയാളെ നാലര വർഷത്തേക്ക് ജയിലിൽ അടച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്റ്റാഫോർഡ്ഷയറിലെ ലീക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദി മിറർ പറയുന്നതനുസരിച്ച്, ഭ്രാന്തമായ സ്വഭാവത്തിനു കാരണമാകുന്ന ‘മങ്കി ഡസ്റ്റ്’ എന്നറിയപ്പെടുന്ന ഒരു സിന്തറ്റിക് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഹാരിസൺ. ഇതിനു പിന്നാലെയാണ് ഇയാൾ നിയന്ത്രണം Read More…
Author: ashtagon
പെട്ടികളിൽനിന്ന് ആയിരക്കണക്കിന് പാറ്റകളെ തുറന്നു വിടുന്ന യുവാവ്: വീഡിയോ കണ്ട് അസ്വസ്ഥരായി നെറ്റിസൺസ്
ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ അസ്വസ്ഥത ഉളവാക്കുന്നത്. ഒരു യുവാവ് ആയിരക്കണക്കിന് പാറ്റകളെ പെട്ടിയിൽ നിന്ന് പുറത്തേക്ക് തുറന്ന് വിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ‘ഇൻസെയ്ൻ റിയാലിറ്റി ലീക്ക്‌സ്’ എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഗ്രാമീണ ഫാം പ്ലോട്ടിൽ ഒരാൾ പെട്ടികൾ തുറക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം സംഭവിക്കുന്നത് തീർത്തും പേടി ഉളവാക്കുന്ന കാര്യമാണ്. ഒരു ഹൊറർ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ പെട്ടിയിൽ നിന്ന് ആയിരകണക്കിന് Read More…
ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദൃക്‌സാക്ഷികൾ Read More…
വേനൽക്കാലത്ത് മേക്കപ്പ് സ്വാഭാവികമായി തോന്നാന്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വേനലിലെ സൗന്ദര്യ സംരക്ഷണം എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുടിയുടേയും, ചര്‍മ്മത്തിന്റേയും, സൗന്ദര്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോള്‍ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വേനല്‍ക്കാലത്ത് മേക്കപ്പ് ഇടുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധേയരാകാം… ഇളംനിറങ്ങള്‍ തിരഞ്ഞെടുക്കാം – കടുംനിറത്തിലുള്ള മേക്കപ് വേനലില്‍ വളരെ ഹെവിയായി തോന്നും. ലിപ് മേക്കപ്പിലും ഐഷാഡോയിലും റൂഷിലുമെല്ലാം കഴിവതും ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ലിപ്സ്റ്റിക്കില്‍ ന്യൂഡ് ഷേഡ് ഉപയോഗിക്കാം. മിനിമല്‍ മേക്കപ്പാണെങ്കില്‍ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം Read More…
IIT ലെവലിൽ കണക്ക് പഠിപ്പിക്കുന്ന 9 വയസ്സുകാരൻ, കൃതിൻ എന്ന ഇന്ത്യൻ പ്രതിഭയെ അറിയുക
പ്രായവുമായി പ്രതിഭയ്ക്ക് ബന്ധമില്ല. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വെറും 9 വയസ്സുള്ള ഒരു കുട്ടി. ഗണിതശാസ്ത്രത്തിൽ അവിശ്വസനീയമായ അറിവ്. ഐഐടി ലെവലിലുള്ള ഗണിത പ്രശ്നങ്ങള്‍ അവന്‍ എളുപ്പത്തിൽ പരിഹരിക്കും. അവന്റെ പ്രായത്തിലുള്ള കുട്ടികൾ കൂട്ടലും കുറയ്ക്കലും പഠിക്കുമ്പോൾ, ഈ കുട്ടി അധ്യാപകരെയും അത്ഭുതപ്പെടുത്തുന്നു. ആളുകൾ അവന്റെ ഗണിതം പഠിപ്പിക്കുന്ന രീതിയെ പ്രശംസിക്കുന്നു. അവൻ സ്വയം പഠിക്കുക മാത്രമല്ല, മറ്റുള്ളവരെ പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വളരെ ചെറുപ്പത്തിൽ തന്നെ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയ, കൃതിൻ ഗുപ്ത എന്ന, സ്നേഹപൂർവ്വം Read More…
പേള്‍ അണിഞ്ഞാല്‍ ദോഷങ്ങളുമുണ്ട് ! അറിഞ്ഞിരിക്കാൻ, പേളിന്റെ ഗുണങ്ങളും ദോഷങ്ങളും
ഇന്ത്യൻ ജ്യോതിഷത്തിലും ജെമ്മോളജിയിലും രത്നങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. രത്നങ്ങൾ നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം പകരുമെന്നും ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. രത്നങ്ങൾ ശാരീരികം മാത്രമല്ല മാനസികവും ആത്മീയവുമായ സമാധാനത്തിന് സഹായിക്കുന്ന ഘടകം കൂടിയാണ് . പേൾ സമാധാനത്തിന്റെയും ആഗ്രഹ പൂർത്തീകരണത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു, എന്നാൽ അത് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില അപകടസാധ്യതകൾ ഉണ്ടാകാം, അത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷിയും വാസ്തു കൺസൾട്ടൻ്റുമായ പണ്ഡിറ്റ് ഹിതേന്ദ്ര കുമാർ ശർമ്മ ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നത് Read More…
ഏഷ്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ ഗ്രാമം ഇന്ത്യയിൽ, 80% പേരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ഇന്ത്യയിലെ ജനസംഖ്യയുടെ 70% ത്തിലധികവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്, അവിടെ ആളുകൾ കൃഷിയെ ആശ്രയിക്കുന്നു. ചില ഗ്രാമങ്ങൾ വളരെ വലുതാണ്, അതേസമയം വിസ്തൃതിയിലും ജനസംഖ്യയിലും ചെറിയ ഗ്രാമങ്ങളുമുണ്ട്. 2011 ലെ സെൻസസ് പ്രകാരം, ഇന്ത്യയിൽ ഏകദേശം 628,221 ഗ്രാമങ്ങളുണ്ട്. ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് രാജ്യത്തെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ ഒരു ഗ്രാമമാണ്. ഇവിടുത്തെ വീടുകളിലെ 80% അംഗങ്ങളും വിദ്യാസമ്പന്നരായ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ഉന്നത വിദ്യാഭ്യാസത്തിന് നിർണായകമായ സംഭാവന നൽകിയിട്ടുള്ള അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് സമീപമാണ് ഈ Read More…
ബാറിൽ ഉപ്പുള്ള നിലക്കടലയോ മിക്സ്ചറോ ‘ടച്ചിംഗ്’സായി നല്‍കുന്നത് എന്തുകൊണ്ട് ?
ബാറുകളിൽ മേശയിൽ വിളമ്പുന്ന ഡ്രിങ്കിനോടൊപ്പം ‘ടച്ചിംഗ്’സായി ഉപ്പു ചേര്‍ത്ത നിലക്കടല വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എല്ലാ ബാറുകളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഒരു പിടി നിലക്കടലയോ മിക്സ്ചറോ കഴിച്ചില്ലെങ്കിൽ ഡ്രിങ്ക് ആസ്വാദനം തൃപ്തികരമായി തോന്നാറില്ല. മദ്യത്തോടൊപ്പം ഉപ്പിട്ട നട്സ് ഹൗസ് പാർട്ടികളിൽ പോലും വിളമ്പുന്ന തരത്തിൽ ഹിറ്റായി മാറിയിരിക്കുന്നു. മദ്യത്തോടൊപ്പം ഉപ്പിട്ട നിലക്കടല വിളമ്പുന്ന രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മദ്യത്തിന്റെ കയ്പേറിയ രുചിക്ക് പിറകേ ഉപ്പിട്ട നിലക്കടല കഴിക്കുമ്പോള്‍ ആ Read More…
ഇന്ത്യക്കാരുടെ സ്വിറ്റ്സർലാൻഡ്: വിദേശികൾക്ക് പ്രവേശനമില്ല, ആ മനോഹര പ്രദേശം ഇതാണ്
വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ് ഇന്ത്യ. വൈവിധ്യമാർന്നതും മനോഹാരിതകൊണ്ടും ഇന്ത്യയിലെ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നമുക്ക് വിദേശികളെ കണ്ടെത്താനാകും. മനോഹരമായ കുന്നുകൾ മുതൽ ശാന്തമായ കടൽ വരെ, അങ്ങനെ ഇന്ത്യയിൽ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ വിദേശികൾക്ക് പോലും പ്രവേശനം നിഷേധിച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? പർവതങ്ങളുടെ കാര്യം പറയുമ്പോഴെല്ലാം ജനങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് ഉത്തരാഖണ്ഡിന്റെ പേരാണ്. രാജ്യത്തും വിദേശത്തും സൗന്ദര്യത്തിന് പേരുകേട്ട ഈ സംസ്ഥാനം സന്ദർശിക്കാൻ എല്ലാ വർഷവും Read More…









