ഒരു ഭീമൻ കരടിക്ക് ഒരു ചെറിയ സ്പൂണിൽ ഭക്ഷണം നൽകുന്ന യുവാവിന്റെ വിചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ യുവാവ് കരടിക്ക് ഭക്ഷണം നൽകുക മാത്രമല്ല, ഇടയ്ക്കിടെ അതിനെ ചുംബിക്കുന്നതടക്കമുള്ള അസാധാരണമായ ഇടപെടൽ ആണ് കാണിക്കുന്നത്. 298,000-ലധികം കാഴ്‌ചകൾ നേടിയ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്‌തു. സംഭവത്തിന്റെ കൃത്യമായ സ്ഥലവും സമയവും പരിശോധിച്ചിട്ടില്ലെങ്കിലും, വീഡിയോയിലെ ആൾ Read More…
Author: ashtagon
വിരൂപജീവി, ആയുസ്സ് 130 വര്‍ഷം, ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടും; ഫിഷ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്ലോബ് ഫിഷിന്
ലോകത്തിലെ തന്നെ വിരൂപമായ ജീവികളിലൊന്നായ ബ്ലോബ് ഫിഷിന് ഫിഷ് ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ന്യൂസിലന്‍ഡ് പരിസ്ഥിതി സംഘടന. രാജ്യത്തില്‍ വ്യത്യസ്തമായ സമുദ്ര , ശുദ്ധജല, ജീവജാലങ്ങളെപറ്റി അവബോധം സൃഷ്ടിക്കുന്നതിനായി മൗണ്ടര്‍ ടു സീ കണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ഒരു വാര്‍ഷിക മത്സരം നടത്തിയത്. 5500 പേരില്‍ 1300 പേര്‍ ബ്ലോബ്ഫിഷിന് വോട്ട് ചെയ്തു. ബ്ലോബ് ഫിഷ് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ന്യൂസിലന്‍ഡിലും കാണപ്പെടുന്ന ഫിഷാണ്. ഇതിന്റെ രൂപമാണ് ഇതിനെ വ്യത്യസ്തനാക്കുന്നത്. ബള്‍ബ് പോലെ തലയും ജെല്ലിഫിഷിന്റെ Read More…
ലോകകപ്പ് ഫുട്‌ബോള്‍; ഇന്ത്യാക്കാര്‍ ന്യൂസിലന്‍ഡിലെ ഒരു ഇന്ത്യക്കാരന് വേണ്ടി ആര്‍പ്പുവിളിക്കും
ഇന്ത്യാക്കാര്‍ ലോകകപ്പ് കളിച്ചതിന്റെ ആകെ ചരിത്രം വളരെ വിരളമാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. അതും ആതിഥേയരായതിന്റെ പേരില്‍. എന്നാല്‍ ലോകകായികമേളയുടെ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഏറ്റവും വലിയ പതിപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഒരു ഇന്ത്യാക്കാരന്‍. ന്യൂസിലന്റിന്റെ ഓക്‌ലന്റില്‍ കുടിയേറിയ പഞ്ചാബി മാതാപിതാക്കളുടെ മകന്‍ സര്‍പ്രീത് സിംഗ് ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ്. ഇതിനകം യോഗ്യത നേടിയ ന്യൂസിലന്റില്‍ കളിക്കുന്ന സര്‍പ്രീത് സിംഗ് ഏകദേശം 100 വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ Read More…
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടി പെൺകുട്ടികൾ : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗ്രേറ്റർ നോയിഡയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൻതീപിടുത്തം. മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിൽ നിന്ന് രക്ഷപെടാൻ ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക്-3 ഏരിയയിലുള്ള അന്നപൂർണ ഗേൾസ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന എസി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അതേസമയം, സംഭവസമയത്ത് നിരവധി പെൺകുട്ടികൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടുതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Read More…
ചുരുട്ടിയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് 11കോടി; ഫലംനോക്കിയത് 4 മാസം കഴിഞ്ഞ്; അറിഞ്ഞപ്പോള്‍ ഞെട്ടി !
ചുരുട്ടി ദൂരെയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് ഒന്നും രണ്ടുമല്ല 11 കോടി. ആര്‍ക്കായാലും സമനില തെറ്റുിപ്പോകും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ താമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്. ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്റെ പതിവാണ്. എന്നാല്‍ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയാണ് ഡാറെന്. അത്തരത്തില്‍ ഇയാള്‍ വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടി സമ്മാനം അടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ഡാറെന്‍ ബര്‍ഫിറ്റ് അറയുന്നത് ഫലം പ്രഖ്യാപിച്ച് നാല് Read More…
രണ്ടു യുവതികളുമായി പ്രണയം, ഇരുവരേയും ഒരേചടങ്ങിൽ വിവാഹം കഴിച്ച് യുവാവ്; വൈറല്‍ വീഡിയോ
തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിൽ പ്രണയിച്ച രണ്ടു യുവതികളെയും ഒരേ ചടങ്ങിൽ വിവാഹം കഴിച്ച് യുവാവ്. ഗുംനൂർ സ്വദേശിയായ സൂര്യദേവ എന്ന യുവാവാണ് ലാൽ ദേവി, ജൽക്കരി ദേവി എന്നീ രണ്ട് യുവതികളെ ഒറ്റ ചടങ്ങിൽ വിവാഹം കഴിച്ചത്. രണ്ട് സ്ത്രീകളുമായും പ്രണയത്തിലായിരുന്ന ഇയാള്‍ അവരെ ഒരേസമയം വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തിൽ രണ്ട് സ്ത്രീകളുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിൽ നിന്ന് തുടക്കത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ അവർ വിവാഹത്തിൽ പങ്കുചേർന്നു. വിവാഹ വീഡിയോ Read More…
അതിഭീകരം! ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ
ടെക്‌സാസിൽ ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ. ശനിയാഴ്ച ഡാളസ് ക്ലബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 27 കാരിയായ കാനഡ റിനാൽഡിയ എന്ന യുവതിക്കാണ് വിവാഹത്തിന് മുൻപുള്ള പാർട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. റിനാൽഡിയയും സുഹൃത്തുക്കളും ഈസ്റ്റ് ഡാളസിലെ ഡീപ് എല്ലം ഏരിയയിലെ ഒരു ക്ലബിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു ഒരു അപരിചിതൻ അവളെ സമീപിക്കുകയും ബോധം നഷ്ടപെടുന്നതുവരെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്തത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട Read More…
‘ഞാനൊരു വിഡ്ഢിയായതുകൊണ്ട് എന്നെ പിരിച്ചുവിട്ടു’: ‘ഡൂംസ്ക്രോളിംഗ്’മൂലം ജോലി നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ്
ജോലി സംബന്ധമായ പല ബുദ്ധിമുട്ടുകളും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന്റെ അനുഭവം റെഡ്‌ഡിറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി പോകാനുള്ള കാരണം തന്റെ അശ്രദ്ധയാണെന്നുള്ള കുറ്റസമ്മതം നടത്തിയാണ് യുവാവ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. “ഞാനൊരു വിഡ്ഢിയായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താൻ ആവർത്തിച്ച് വൈകി എഴുന്നേറ്റതും തുടർന്ന് മാനേജരോട് കള്ളം പറഞ്ഞതും തന്റെ സ്വപ്ന Read More…
കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര്‍ യുവതി അലമാരയിൽ; വീഡിയോ
ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…









