Crime

ലൈംഗിക ബന്ധത്തിന് ഭർത്താവിന് താൽപര്യമില്ല, ആത്മീയത അടിച്ചേൽപ്പിക്കുന്നു; വിവാഹമോചനം അനുവദിച്ച് കോടതി

അന്ധവിശ്വാസങ്ങള്‍മൂലം ഭര്‍ത്താവിന് ശാരീരികബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ച് ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിതത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ആത്മീയത, വിവാഹം ഒരു പങ്കാളിക്ക് ഇണയുടെമേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ Read More…

Featured Good News

പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; യുപി സ്വദേശിനി IFS ഓഫീസർ; ആരാണ് നിധി തിവാരി?

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്‌ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പ്രൈവറ്റ്‌ സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്‌. പ്രധാനമന്ത്രിയുടെപ്രൈവറ്റ്‌ സെക്രട്ടറി തസ്‌തികയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തികളിലൊരാളാകും നിധി തിവാരി. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. Read More…

Movie News

ഹാട്രിക്ക് ഹിറ്റിനു ഒരുങ്ങി ആസിഫ് അലി; ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന Read More…

Uncategorized

ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ, ഓടിത്തുടങ്ങിയത് 1979 ഡിസംബർ 18 ന്

ഇന്ത്യന്‍ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളില്‍ അവതരിപ്പിച്ച ഡബിൾ ഡെക്കർ ട്രെയിൻ റെയില്‍വേയുടെ വിജയകരമായ ഒരു ​‍പരീക്ഷണമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിന്‍ എന്നാണ് ഓടിത്തുടങ്ങിയത്? 1979 ഡിസംബർ 18 നാണ് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യത്തെ ട്രെയിൻ ഫ്ലയിംഗ് റാണി എക്സ്പ്രസ് ആരംഭിച്ചത്. സൂറത്തിനും മുംബൈ സെൻട്രലിനും ഇടയിൽ 263 കിലോമീറ്റർ ദൂരം ഏകദേശം 4 Read More…

Travel

“നരകത്തിലേക്കുള്ള പാത” ! ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡ്‌ ഇതാ…, 38 ഷാര്‍പ്പ് ഹെയർപിൻ വളവുകള്‍

എത്ര അപകടം പിടിച്ച വഴിയിലൂടെയും സഞ്ചരിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ എത്രയൊക്കെ ധൈര്യശാലികളാണെങ്കിലുംതുർക്കിയിലെ ഈ റോഡിലൂടെ വാഹനമോടിക്കാൻ ഒരുപടി കൂടുതൽ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. പറഞ്ഞുവരുന്നത് Warrantywise.co.uk ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്ന് പേരിട്ടിരിക്കുന്ന D915 എന്ന റോഡിനെ കുറിച്ചാണ്. കാരണം വെല്ലുവിളി നിറഞ്ഞ വളവുകൾക്കും തിരിവുകൾക്കും കുപ്രസിദ്ധമാണ് ഈ പാത. കിഴക്കൻ തുർക്കിയിലെ ഓഫ്, ബേബർട്ട് പട്ടണങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന 105 കിലോമീറ്റർ നീളമുള്ള ഈ റോഡ് “നരകത്തിലേക്കുള്ള ഹൈവേ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ Read More…

Oddly News Wild Nature

4,000വർഷം പഴക്കം! അലക്സാണ്ടർ ചക്രവർത്തിയുടെ ഉയർച്ചയും പതനവും കണ്ട ഒലീവ് മരം ഇതാണ്

ക്രീറ്റിലെ ശാന്തമായ ഒരു കുന്നിൻ ചെരുവിൽ, പരന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയിലും മെല്ലെ വീശുന്ന ഇളംകാറ്റിനും ഇടയിൽ സാമ്രാജ്യങ്ങളേക്കാൾ പഴക്കമുള്ള ഒരു മരം നിൽക്കുന്നതുകാണാം. അതാണ് വൂവ്‌സിലെ ഒലിവ് വൃക്ഷം. 2000 വർഷത്തിലേറെയായി ഒരേ സ്ഥലത്ത് വളരുന്ന ഈ ഒലിവ് വൃക്ഷം വ്യത്യസ്തയാർന്ന രൂപത്തിനും പഴക്കം ചെന്ന ശാഖകൾക്കും പേരുകേട്ടതാണ്. ഒരുപക്ഷെ മഹാനായ അലക്‌സാണ്ടർ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതും ഏഥൻസിൽ പാർത്ഥനോൺ പണിതതുമെല്ലാം ഈ ഒലിവ് വൃക്ഷം സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. നാഗരികതകൾ തകരുകയും പുതിയവ ഉയർന്നുവരുകയും ചെയ്തപ്പോഴും ഈ വൃക്ഷം Read More…

Lifestyle

ഭക്ഷണ പാക്കറ്റുകളില്‍ തുപ്പി ഡെലിവറി ഏജന്റ്: വീഡിയോ വൈറല്‍, പിന്നാലെ പ്രതികരിച്ച് സൊമാറ്റോ

ഉപഭോക്താവിന് നൽകാനുള്ള ഭക്ഷണത്തിൽ തുപ്പി സൊമാറ്റോ ഡെലിവറി ഏജന്റ്. മുംബൈയിലെ കഞ്ചുർമാർഗ് ഏരിയയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ഫുഡ് ഓർഡർ ഡെലിവറി ചെയ്യുന്നതിനുമുമ്പാണ് ഡെലിവറി ഏജന്റ് ഭക്ഷണത്തിൽ തുപ്പുന്നത്. മുംബൈ നിവാസിയാണ് @ByRakeshSimha എന്ന എക്സ് അക്കൗണ്ട് വഴി അസ്വസ്ഥത ഉളവാകുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്. വീഡിയോ വിവാദമായതോടെ സംഭവത്തോട് പ്രതികരിച്ച്, സൊമാറ്റോ രംഗത്തെത്തി, “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമാരിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല” എന്നാണ് സൊമാറ്റോ Read More…

Oddly News

സൂക്ഷിക്കുക! റോഡിലെ തുറന്ന മാൻഹോളിലേക്ക് വീണു, യുവാവിന് ഗുരുതരപരുക്ക്: വീഡിയോ

തിരക്കു നിറഞ്ഞ റോഡുകളിൽ കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ഗുരുതരമായ അപകടമുണ്ടാക്കുന്ന ഒന്നാണ് തുറന്ന് കിടക്കുന്ന മാൻഹോളുകൾ. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും, ഈ പ്രശ്നം ഇന്ന് പല നഗരങ്ങളിലും പരിഹരിക്കപ്പെട്ടിട്ടില്ല. മിക്ക കേസുകളിലും, ഇത്തരം അപകടങ്ങൾ ഗുരുതരമായ പരിക്കുകളിലേക്കും മരണം അടക്കമുള്ള അങ്ങയറ്റം ഭയാനകമായ സാഹചര്യങ്ങളിലേക്കുമാണ് നയിക്കപ്പെടാറുള്ളത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ബൈക്ക് യാത്രക്കാരൻ തിരക്കേറിയ തെരുവിലൂടെ സഞ്ചരിക്കുന്നതിനിടയിൽ തുറന്ന മാൻഹോളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വ്യാപകമായി പ്രചരിക്കപ്പെട്ട ദൃശ്യങ്ങൾ Read More…

Crime

പെരുമ്പാമ്പിനെ കാണിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു: ഗ്യാസ് സ്റ്റേഷനിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് Read More…