Lifestyle

ഇനി ചിരട്ട കളഞ്ഞ് തേങ്ങ പൂളിയെടുക്കാന്‍ എളുപ്പമാണ്; ഇങ്ങനെ പരീക്ഷിക്കൂ

എന്ത് കറിവെച്ചാലും തേങ്ങ അരച്ച് വെക്കുന്നതിന് പ്രത്യേക രുചിതന്നെയാണ്. തേങ്ങ പൊതിക്കുകയെന്നത് അല്‍പം പാടുള്ള പണിയാണ് . പൊതിച്ചു കഴിഞ്ഞാലോ പിന്നെ ചിരവിയെടുക്കലാണ് അടുത്ത പ്രശ്‌നം. എന്നും ചിരവിയെടുക്കുന്നതിന് പകരമായി തേങ്ങ പൂളിയെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. പിന്നീട് ഇത് മിക്‌സിയില്‍ അടിച്ച് സിപ്പ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ തിരക്കുള്ള സമയത്ത് കറികളിലും മറ്റും നേരിട്ടു ഉപയോഗിക്കാം. തേങ്ങയുടെ ഉള്ളിലെ മാംസളഭാഗം എളുപ്പത്തില്‍ പുറത്തെടുക്കാനായി കുറച്ച് വിദ്യകളുണ്ട്. ആദ്യം കണ്ണ് തുളച്ച് വെള്ളം ഊറ്റികളയണം. തേങ്ങയുടെ നടുഭാഗത്ത് Read More…

Oddly News

കാറ്റില്‍ വാതിലടയാതിരിക്കാന്‍ ‘തട’ വച്ചത് 9 കോടിയുടെ കല്ല്; വീട്ടമ്മ മരിക്കുന്നത് വരെ അറിഞ്ഞില്ല !

കോടികളുടെ വിലമതിക്കുന്ന കല്ല് അതിന്റെ മൂല്യമറിയാതെ വാതില്‍ അടഞ്ഞുപോകാതിരിക്കാന്‍ ‘തട’യായി ഉപയോഗിച്ച് റുമേനിയയില്‍ ഒരു സ്ത്രീ. തെക്കുകിഴക്കന്‍ റൊമാനിയയിലെ ഒരു അരുവിയില്‍ കണ്ടെത്തിയ 3.5 കിലോഗ്രാം കല്ലിന്റെ വില ഒമ്പത് കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത ആംബറാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ മൂല്യം പൂര്‍ണ്ണമായും അറിയില്ലെങ്കിലും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത കുന്തിരിക്ക കട്ടകളില്‍ ഒന്നായ അതിന്റെ മൂല്യം വിദഗ്ദ്ധര്‍ കണക്കാക്കുന്നത് ഏകദേശം 9,39,73,239 രൂപ (1.1 Read More…

Lifestyle

അടുക്കളയില്‍ എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ആവശ്യമാണോ? ഇത് അറിഞ്ഞിരിക്കണം

അടുക്കളയിലുണ്ടാകുന്ന വായുമലിനീകരണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. വിറകടുപ്പുകളും വറുക്കലും പൊരിക്കലും ഏറെയുള്ള നമ്മുടെ അടുക്കളയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുക സാവധാനം ആരോഗ്യത്തിനെ തകരാറിലാകുന്നു. ഇങ്ങനെയുള്ള പുകയും മണവും പുറന്തള്ളാനായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ഉപകാരപ്രദമാകും. എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ശബ്ദം പലര്‍ക്കും അരോചകമാണ്. ഈ കാരണംകൊണ്ട് എക്‌സ് ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പോലും അവ പ്രവര്‍ത്തിപ്പിക്കാത്തവരുമുണ്ട്. ശരിക്കും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ അടുക്കളയില്‍ വേണോ? വീടിനും ആരോഗ്യത്തിനുമായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാചകത്തിന് ശേഷം പുറത്തുവരുന്ന നീരാവി, Read More…

Lifestyle

ചൂട് സഹിക്കാന്‍ വയ്യേ! കറന്റ് ബില്ല് കണ്ട് ഞെട്ടാതെ എസി ഓണാക്കാം; ഇക്കാര്യം ശ്രദ്ധിക്കുക

ഇപ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ കഴിയുന്നവര്‍ എ.സി വാങ്ങുന്നതിന് പരക്കം പായുന്ന സമയമാണ്. എന്നാല്‍ എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്‍ വരും. എ.സികളില്‍ വൈദ്യുതി ലാഭിക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനും ചുറ്റും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി Read More…

Celebrity

സമീരാറെഡ്ഡി അഭിനയം നിര്‍ത്താന്‍ കാരണം തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറോ?

വാരണം ആയിരം, മലയാളത്തിലെ മോഹന്‍ലാല്‍ സിനിമ ഒരുനാള്‍ വരും അടക്കം അനേകം ഹിറ്റുകളിലൂടെ ആരാധകരുടെ ഹൃദയം നേടിയ നടിയാണ് സമീരാറെഡ്ഡിയെങ്കിലും അഭിനയ കഴിവുകളേക്കാള്‍ നടി കൂടുതല്‍ പ്രശസ്തയായത് തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറുമായുള്ള കിംവദന്തികള്‍ കൊണ്ടാണ്. 2006-ലെ സുരേന്ദര്‍ റെഡ്ഡി ചിത്രമായ അശോകയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമ ബോക്സോഫീസില്‍ നന്നായി പ്രവര്‍ത്തിച്ചില്ലെങ്കിലും നടിയുടേയും നായകന്റെയും സിനിമയിലെ രസതന്ത്രം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു നല്ല സുഹൃത്തായിരുന്ന സഹനടനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിത്രമായ കിംവദന്തികളാണ് നടി തെലുങ്ക് സിനിമാ വ്യവസായം Read More…

Sports

സച്ചിനും അര്‍ജുനും പിന്നാലെ സാറയും ക്രിക്കറ്റിലേയ്ക്ക്; ജിഇപിഎല്ലില്‍ മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കി

ക്രിക്കറ്റില്‍ സച്ചിനെ പോലെ തന്നെ തിളക്കമുള്ള താരമാണ് ക്രിക്കറ്റിന് പുറത്ത് മകള്‍ സാറയും. ഇതിഹാസത്തെയും മകനെയും പോലെ തന്നെ ക്രിക്കറ്റിലേക്ക് തന്നെ ഇറങ്ങുകയാണ് സാറയും. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ (ജിഇപിഎല്‍) വരാനിരിക്കുന്ന സീസണില്‍ മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സംരംഭകത്വ ലോകത്തേക്ക് താരം പ്രവേശിച്ചു. ക്രിക്കറ്റ് പ്രേമത്തിനും ഗ്‌ളാമറിനും ഒരുപോലെ പേരുകേട്ട നഗരത്തില്‍ ജനിച്ചു വളര്‍ന്ന സാറയ്ക്ക് മുംബൈയുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ നിക്ഷേപം നടത്താനുള്ള താരത്തിന്റെ തീരുമാനത്തില്‍ പ്രഥമ സ്ഥാനവും Read More…

Crime

CCTV തകർത്ത് ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട് 21 കുട്ടികൾ: ഝാർഖണ്ഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ഝാർഖണ്ഡിലെ ചൈബാസയിലെ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത 21 തടവുകാർ ഗേറ്റുകൾ ബലമായി തകർത്ത് സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷം അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം മുഴുവനും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിതടവുകാർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാന റോഡിലേക്ക് ഓടുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. യൂണിഫോം ധരിച്ച രണ്ട് ഗാർഡുകളിൽ ഒരാൾ, പ്രായപൂർത്തിയാകാത്തവരെ വടിയും വാതിലിന്റെ പിടിയും ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തടവുകാർ Read More…

Featured Health

ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ, അരിമണിയേക്കാൾ ചെറുത്, വികസിപ്പിച്ചെടുത്തു

ഒരു അരിമണിയേക്കാള്‍ ചെറുതും പ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു ലയിക്കുന്ന പേസ്മേക്കര്‍ നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു വിലമതിക്കാനാവാത്ത ഉപകരണമായി മാറിയേക്കാം., ഈ ഉപകരണം സിറിഞ്ച് വഴി എളുപ്പത്തില്‍ ഇംപ്ലാന്റ് ചെയ്യാന്‍ കഴിയും, കൂടാതെ ചില ഹൃദയ വൈകല്യങ്ങള്‍ നേരിടുന്ന മുതിര്‍ന്ന രോഗികള്‍ക്കും ഇത് ഉപയോഗപ്രദമാകും. ഏപ്രില്‍ 2 ന് നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വൈദ്യശാസ്ത്രപരമായ മുന്നേറ്റം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഏകദേശം ഒരു ശതമാനം ശിശുക്കളും ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഈ കേസുകളില്‍ Read More…

Movie News

‘മഞ്ഞുമ്മൽ ബോയ്സി’നു ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒന്നിക്കുന്നു; ചിത്രം” തട്ടും വെള്ളാട്ടം

“മഞ്ഞുമ്മൽ ബോയ്സ് “എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. “തട്ടും വെള്ളാട്ടം” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിടെക്, കാസർഗോൾഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരാണ്. ആസിഫ് അലിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരുടെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. കേരള സാഹിത്യ അക്കാദമി ജേതാവായ അഖിൽ കെ ആദ്യമായി തിരക്കഥ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ Read More…