Celebrity

‘ആ സുന്ദരി എന്റെ കാമുകി’; പ്രണയം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിതയായ സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പ്രണയം’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയര്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ Read More…

Movie News

‘എന്റെ ഹീറോ, പ്രചോദനം’; ക്വിന്റൽ അടിവാങ്ങുംമുമ്പ് നായകനൊപ്പം, ചിത്രവുമായി ‘ജോർജ് സാർ’

മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം വില്ലന്‍ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിഐ ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടേത് മികച്ച അഭിനയമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അന്തര്‍ദേശീയ പ്രശംസനേടിയ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രകാശ് വര്‍മ. അദ്ദേഹം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വര്‍മ പങ്കുവെച്ചത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഫൈറ്റ് Read More…

Featured Health

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്നമുണ്ട്….

റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് ചിക്കൻ വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ടവയാണ്. ചിക്കൻ ടിക്കയും തന്തൂരി ചിക്കനുമൊക്കെ നാം കഴിക്കുന്നത് ​എണ്ണയിൽ വറുത്തെടുക്കാത്തതുകൊണ്ട് ഇവ ആരോ​ഗ്യപ്രദമാണെന്ന് കരുതിയാണ്. എന്നാൽ, ഒരു പ്രശ്നമുണ്ട്. ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമേറെയാണെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ കൂടിയ ചൂടിൽ വേവിക്കുന്നതും അടിക്കടി കഴിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് സുധീർ കുമാർ. ​ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന Read More…

Fitness

സിമ്രാൻ പൂനിയ എങ്ങനെയാണ് ശരീരഭാരം 130 കിലോയിൽ നിന്ന് 63 കിലോയിലേക്ക് കുറച്ചത് ?

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മിക്കവാറും വേഗത കുറവായിരിക്കാം. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പരീക്ഷിക്കപ്പെടാം, പക്ഷേ അന്തിമഫലം എല്ലായ്പ്പോഴും വിലയുള്ളതായിരിക്കും. ക്ഷമയോടെയും സ്ഥിരമായിട്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ സാരം. ഇതിന്റെ തെളിവാണ് സിമ്രാൻ പൂനിയയുടെ കഥ. സിമ്രാൻ പൂനിയ ധാരാളം ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. തന്റെ അമിതമായ ഭാരം കുറയ്ക്കാനെടുത്ത ശ്രമങ്ങള്‍ അവര്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തുകയാണ്. ‘nonuphile’ എന്ന ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിലൂടെയാണ് സിമ്രാൻ പൂനിയ ഇക്കാര്യം പങ്കുവച്ചത്. റീലിൽ, Read More…

Lifestyle

സൺസ്‌ക്രീനിന്റെ വില താങ്ങാനാവുന്നില്ലേ? അതേ ഗുണങ്ങള്‍ നല്‍കും ഈ പ്രകൃതിദത്ത വസ്തുക്കള്‍

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. ഇതിന് മിക്കവരും ഉപയോഗിയ്ക്കുന്നത് സണ്‍സ്‌ക്രീന്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാല്‍ ഇതിന്റെ വില കൊണ്ടു തന്നെ എല്ലാവര്‍ക്കും വാങ്ങി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത സാധനങ്ങളും. ഇവ നമുക്ക് ഉപയോഗിയ്്ക്കാവുന്നതാണ്…… ഷിയ ബട്ടര്‍ – ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് Read More…

Featured Lifestyle

ഭര്‍ത്താവില്‍നിന്നും ദിവസേന കേള്‍ക്കാന്‍ ഭാര്യമാര്‍ കൊതിക്കുന്നത് ഈ വാക്കുകള്‍

തന്റെ ഭര്‍ത്താവ് തങ്ങളോട് നല്ല വാക്കുകള്‍ പറയണമെന്നാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. അത് എല്ലാ ദിവസവും ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. സ്നേഹത്തോടെ നോക്കണമെന്നും തനിക്ക് നല്ല പരിഗണന ലഭിക്കണമെന്നും ആഗ്രഹിക്കാത്ത ഭാര്യമാരും കുറവാണ്. ഭാര്യമാര്‍ ദിവസേന ഭര്‍ത്താക്കന്മാര്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം….. അവരുടെ സന്തോഷവും അനുഭവങ്ങളും – ഓരോ ദിവസവും എങ്ങിനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കുന്നതും അതുപോലെ, അവരുടെ സന്തോഷവും അനുഭവങ്ങളും കേള്‍ക്കുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന Read More…

Lifestyle

സൗന്ദര്യ സംരക്ഷണത്തിനുമാത്രമല്ല അടുക്കള വൃത്തിയാക്കാനും നാരങ്ങ

നാരങ്ങ അത്ര ചില്ലറക്കാരനല്ല. സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല, മറ്റു പല ഉപയോഗങ്ങളുമുണ്ട് നാരങ്ങയ്ക്ക്…

Oddly News

വിവാഹക്ഷണക്കത്തില്‍ ഈ ‘യോഗ്യത’യും വയ്ക്കണോ? ക്ഷണക്കത്ത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്

വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുമുണ്ട്. വെറൈറ്റിയായ വിവാഹ ക്ഷണക്കത്തുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വെറൈറ്റി ക്ഷണക്കത്ത്. സാധാരണ ഈ കാർഡുകളിൽ വധൂവരന്മാരുടെ പേരും വിവാഹ തീയതിയും, വിവാഹം നടക്കുന്ന വേദി, വിവാഹ സമയം തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉൾപ്പെടുത്തുക. എന്നാൽ തികച്ചും വ്യത്യസ്തം എന്നു പറയാവുന്ന ഒരു വിവരം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ Read More…

Crime

കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് ദാരുണസംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ സ്വദേശിയുമായ ലവ്കുശ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തില്‍ തന്റെ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെയാണ് അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായത്. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാന്‍ യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ Read More…