Oddly News

ഇതെന്ത് പണമഴയോ? ഹൈവേയിൽ പാറിപ്പറന്ന് 500 രൂപ നോട്ടുകൾ, വാരിയെടുക്കാൻ ഓടിക്കൂടി ജനക്കൂട്ടം- വീഡിയോ

മെയ് 15 വ്യാഴാഴ്ച കൗശാമ്പി ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറന്നു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നോട്ടുകൾ പാറിപ്പറക്കുന്നതുകണ്ട് ആളുകൾക്കിടയിൽ ഒരേസമയം പരിഭ്രാന്തിയും അമ്പരപ്പും നിറഞ്ഞു. “പണമഴ” പോലെയായിരുന്നു ആ കാഴ്ചയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് വഴിയാത്രക്കാരെയും നാട്ടുകാരെയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിക്കുകയും കഴിയുന്നത്ര നോട്ടുകൾ ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചിലർ ഗതാഗതത്തിനിടയിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് പണം വാരാൻ ഓടിയെത്തിയത്. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് Read More…

Crime

യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ ഊബർ ഡ്രൈവർ അലറി, ‘ഗെറ്റ് ഔട്ട്’, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്. ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ Read More…

Oddly News

തോക്കു തട്ടിയെടുത്ത പ്രതിയ്ക്ക് മുന്നിൽ ജീവനുവേണ്ടി കേണപേക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥ, ഒടുവിൽ സംഭവിച്ചത്

കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് Read More…

Featured Oddly News

വധുവിന്റെ കഴുത്തിൽ താലികെട്ടി, പിന്നാലെ ഹൃദയാഘാതം; വരന് ദാരുണാന്ത്യം

വധുവിന്റെ കഴുത്തിൽ താലി കെട്ടിയ ഉടനെ, വരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിൽ വിവാഹം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നേരത്തെ, വിവാഹം ഒരു ഉത്സവ ചടങ്ങായിട്ടാണ് ആരംഭിച്ചത്, ഇരു കുടുംബങ്ങളിലെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രവീണിന്റെയും പൂജയുടെയും വിവാഹം ആഘോഷിക്കാൻ Read More…

Crime

പാക് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം, ചാരവൃത്തി നടത്തി; ആരാണ് ജ്യോതി മൽഹോത്ര?

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മൽഹോത്ര പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനായി നിരവധി വിഡിയോ കണ്ടന്‍റുകള്‍ ഇവര്‍ ചെയ്തുവെന്ന് പൊലീസ്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി, പാക്കിസ്ഥാനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അവയെപ്പറ്റി റീല്‍സുകളും വിഡിയോകളും ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പാക്കിസ്ഥാനെപ്പറ്റി പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നായിരിക്കാം പാക് Read More…

Crime

റോഡില്‍നിന്ന് കിട്ടി; സ്വന്തം മകളായി വളര്‍ത്തിയ അമ്മയുടെ ജീവനെടുത്ത് 13 കാരി

മൂന്ന് ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍നിന്ന് തന്നെ ഏറ്റെടുത്ത് വളര്‍ത്തിയ വളര്‍ത്തമ്മയെ കൊലപ്പെടുത്തി 13 വയസുകാരി. ഭുവനേശ്വറിലാണ് സംഭവം. 54 കാരിയായ രാജലക്ഷ്മിയാണ് പരലാഖമുണ്ഡിയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ടത് സംഭവത്തില്‍ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്, ദിനേഷ് സാഹു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്തുക്കളുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകകാരണമെന്ന് പൊലീസ് പറയുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രാജലക്ഷ്മി എടുത്തുവളർത്തുകയായിരുന്നു. ആൺ Read More…

Healthy Food

ഈ ഭക്ഷണങ്ങള്‍ അധികം വേണ്ട, മെല്ലെ കിഡ്‌നിയെ കേടാക്കും

ശരീരത്തിലെ പ്രധാന അവയവമായ വൃക്കകളുടെ ആരോഗ്യത്തെ ദോഷം ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യാറുണ്ട്. മാലിന്യം നീക്കം ചെയ്യാനും, ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കകള്‍ സഹായിക്കുന്നു. ഇത്രയും ജോലികള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്ന വൃക്കയെ സംരക്ഷിയ്ക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ആവണം നമ്മള്‍ കഴിയ്‌ക്കേണ്ടത്. ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവ ഏതൊക്കെയാണെന്ന് അറിയാം…… പാല്‍ – പാല്‍ കാല്‍സ്യത്തിന്റെ ഉറവിടമാണ്. എന്നാല്‍ അമിതമായി പാല്‍ കുടിക്കുന്നത് കാല്‍സ്യത്തിന്റെ അളവ് Read More…

Oddly News

കടം തീര്‍ക്കാനായി ഒണ്‍ലി ഫാന്‍സില്‍, ലഭിക്കുന്നത് ‘അശ്ലീല സന്ദേശങ്ങൾ’; നാണക്കേട് തോന്നുന്നുവെന്ന് ഹാരി പോട്ടര്‍ താരം

ഹാരി പോട്ടർ സീരിയലുകളിലെ ലാവെൻഡർ ബ്രൗൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെസ്സി കേവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. കടങ്ങള്‍ തീര്‍ക്കാനാണ് താന്‍ ഒണ്‍ലി ഫാന്‍സില്‍ ചേര്‍ന്നതെന്ന് അന്ന് താരം പറഞ്ഞിരുന്നു. മുതിർന്നവരുടെ പ്ലാറ്റ്‌ഫോമാണെങ്കിലും ലൈംഗിക ഉള്ളടക്കം അവതരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും നടി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. തലമുടിയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരിക്കും തന്റേതെന്നും ജെസി വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷത്തേക്ക് മാത്രം ഓണ്‍ലി ഫാന്‍സില്‍ തുടരാനായിരുന്നു ജെസിയുടെ പദ്ധതി. എന്നാല്‍ ഓണ്‍ലി ഫാന്‍സ് തുടങ്ങിയതിന് Read More…

Lifestyle

മുട്ടോളം മുടി വേണമെങ്കില്‍ ഈ 4 കാര്യങ്ങള്‍ നിര്‍ബന്ധം; മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ വേണ്ട

മുടിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ആശങ്കകളാണ്. എന്നാല്‍ മുടി സംരക്ഷിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാറുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യം കൂടിയാണ്. മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക എന്നത് തന്നെയാണ് പ്രധാനം. നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും ഇക്കാര്യങ്ങള്‍ ചെയ്യാം….. ഡയറ്റുകള്‍ മുടിയ്ക്ക് – ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. ആരോഗ്യത്തിന് മിതമായ ശരീരഭാരം എന്നത് പ്രധാനമാണ്. എന്നാല്‍ Read More…