Healthy Food

പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ അറിയാം, ഇനി ആശങ്ക വേണ്ട!…

പ്രത്യുല്‍പാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങള്‍ക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും മെറ്റബോളിക് ഡിസോഡര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം…… പയര്‍വര്‍ഗങ്ങള്‍ – ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ ഇവ ധാരാളമുണ്ട്. ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിന് അയണ്‍ സഹായിക്കുന്നു. Read More…

Healthy Food

ചെറുപ്പമാകും, പ്രതിരോധശക്തിയും ; ദിവസവും ഒരു മാതളം വീതം കഴിച്ചു നോക്കൂ മാറ്റം അറിയാം

മാതളം എന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മാതളം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ഒരു മാതളം വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം….. മെച്ചപ്പെട്ട ദഹനം – മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ Read More…

Health

കണ്ടാല്‍ യം​ഗ്, പക്ഷേ പ്രായം 63; സന്തൂർ ഡാഡിയുടെ ആരോഗ്യരഹസ്യം പങ്കുവെച്ച് മകള്‍- വീഡിയോ

യഥാര്‍ത്ഥ പ്രായത്തേക്കാള്‍ എപ്പോഴും കുറവ് പ്രായം തോന്നിയ്ക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഒരു തരത്തിലും പ്രായം തോന്നിയ്ക്കാത്ത തന്റെ പിതാവിനെ കുറിച്ചുള്ള മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറിയക്കാരിയായ ഹന്ന ആണ് തന്റെ പിതാവിന്റെ യങ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ 63 -കാരനായ അച്ഛന്‍ എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിയ്ക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്. ‘പലരും തന്റെ അച്ഛനെ കണ്ടാല്‍ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവര്‍ക്ക് വേണ്ടി Read More…

Crime

15കാരിയെ ബലാല്‍സംഗം ചെയ്തു; 59 കുത്ത് കുത്തി കൊന്നു; 43 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളി പിടിയില്‍

യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് Read More…

Featured Health

മറ്റൊരു കോവിഡ് തരംഗം വരുന്നു? മലിനജലത്തില്‍ കോവിഡ് വൈറസ്; ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗം

ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചതോടെ ഏഷ്യയിൽ കോവിഡ്-19 തരംഗം തിരിച്ചെത്തിയെന്ന് സൂചന? ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിക്കുന്നു. ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹോങ്കോങ് നഗരത്തില്‍ ഈ ആഴ്ച കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ Read More…

Health

കെമിക്കല്‍ ഷാംപൂ ദോഷകരം, മുടിയഴകിന്‌ ഇതാ ആയുര്‍വേദ ഷാംപൂകള്‍

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ അഴകിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്‌. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടവരാണ്‌ ഏറെയും. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത്‌ സാരമായി ബാധിക്കുന്നു. മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ ശുചിത്വവും പ്രധാനമാണ്‌. തലയോടിനു Read More…

Crime

കിം കാര്‍ദാഷിയാന്റെ സാക്ഷ്യം; ‘നഗ്നയാക്കി, ബലാല്‍സംഗം ചെയ്യുമെന്ന് ഉറപ്പിച്ചു’; 85 കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിക്ക് മാപ്പ് നല്‍കി താരം

2016-ൽ തന്റെ ജീവിതം തലകീഴായി മാറ്റിയ സായുധ കവർച്ചയുടെ വിചാരണയിൽ സാക്ഷി പറയാന്‍ കിം കർദാഷിയാൻ ചൊവ്വാഴ്ച പാരീസ് കോടതിമുറിയിൽ ഹാജരായി. രാത്രിയിൽ മുഖംമൂടി ധരിച്ച പുരുഷന്മാർ തോക്കിൻമുനയിൽ കെട്ടിയിട്ട് 9 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചസംഭവം കോടതിയില്‍ വിവരിക്കവേ കിം കർദാഷിയാൻ വികാരാധീനയായി തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പാരീസിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകിയത്. പാരിസ് ഫാഷന്‍ വിക്കിനിടയ്​ക്ക് ആഡംബര ഹോട്ടലില്‍ Read More…

Crime

കൂട്ടക്കൊല ആസൂത്രണം ചെയ്ത് 14-കാരന്‍, ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം

ടെക്സാസ് : സ്കൂളിൽ കൂട്ടക്കൊല നടത്താൻ 14-കാരൻ പദ്ധതിയിട്ടതായി പൊലീസ്. ഇതിനായി ആയുധങ്ങൾ വാങ്ങി നൽകിയത് കുട്ടിയുടെ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ സംഭവം ഗൗരവത്തോടെ എടുത്തത്. കുട്ടി സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷം കുട്ടിയെ സ്കൂളിൽ Read More…

Healthy Food

ഇവ കഴിക്കുമ്പോൾ സൂക്ഷിക്കണം, പ്രമേഹരോഗികൾക്ക് അപകടമായേക്കാവുന്ന 6 പഴങ്ങൾ!

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചില പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികളുടെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിയ്ക്കും. ഇത് ഏതൊക്കെ പഴങ്ങളാണെന്ന് അറിയാം…. മുന്തിരി – മുന്തിരിക്ക് മിതമായ ജി.ഐ ഉണ്ട്, പക്ഷേ അവയുടെ ചെറിയ വലിപ്പം അമിത ഉപയോഗത്തിലേക്ക് നയിച്ചേക്കാം, അതിനാല്‍ പ്രമേഹരോഗികള്‍ Read More…