കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിനെ (68) വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോളിൽ വിളിച്ചു താൻ “ഒരു രാക്ഷസനെ കൊന്നു” എന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് വീട്ടിൽ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടത്. ഓം Read More…
Author: ashtagon
ജയിലില്‍ തടവുകാര്‍ക്ക് ‘സെക്സ് റൂം’; പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് കിടക്കയും ശുചിമുറിയുമുള്ള മുറി
ജയില്‍ തടവുപുള്ളികള്‍ക്കായി സെക്സ് റൂം ആരംഭിച്ച് ഇറ്റലി. ഇറ്റലിയിലെ ഉംബ്രിയയിലെ ടെർണിയിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വനിതാ പങ്കാളിയുമായി സ്വകാര്യ സന്ദര്‍ശനം അനുവദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുതല്‍ ആദ്യമായി ഈ സംവിധാനം തുടങ്ങിയത്. തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കുള്ള അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് പുതിയ സൗകര്യം ഇറ്റലി അനുവദിച്ചത്. സംഭവത്തിലെ ആളുകളുടെ സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് ഉംബ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ Read More…
വിവാഹനിശ്ചയത്തിന് ആണ്‍സുഹൃത്തിനെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടി; ജീവനൊടുക്കി പ്രതിശ്രുത വരന്‍
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി തന്നെ മാനസികമായി തളര്‍ത്തിയെന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ഈ കടുംകൈ ചെയ്തത്. മോഹിനി പാണ്ഡെ എന്ന യുവതിയുമായാണ് ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹനിശ്ചയദിവസം മോഹിനി അവളുടെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് ഹരേറാം കണ്ടു. ഇതിന്റെ പേരില്‍ രണ്ടാളും പിന്നീട് വഴക്കായി. സുഹൃത്തുയുമാള്ള എല്ലാ ബന്ധവും Read More…
ചിക്കന്‍ -65ന്റെ ഉറവിടം എവിടെയാണെന്നറിയാമോ? ആ പേരിന്റെ പിന്നിലെ രസകരമായ കഥ
ദക്ഷിണേന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ ഏറെ പ്രിയങ്കരമായ വിഭവങ്ങളില്‍ ഒന്നാണ് ‘ചിക്കന്‍ 65’ നല്ല വെന്ത് മൊരിഞ്ഞ ചിക്കന്‍ കഴിക്കുമ്പോള്‍ കിട്ടുന്ന രുചിതേടി പലരും റെസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും ഈ വിഭവം എവിടുന്നാണ് വന്നതെന്ന് അറിയാമോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരു നമ്പര്‍ കൂടി ചേര്‍ന്നുവരുന്ന അതിന്റെ കൗതുകകരമായ പേര് അതിന് കിട്ടാന്‍ കാരണമെന്താണെന്നറിയാമോ? ചെന്നൈയിലെ മൗണ്ട്‌റോഡിലുള്ള ബുഹാരി ഹോട്ടലിലാണ് ചിക്കന്‍ 65 ന്റെ ജനനം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണശാലയുടെ മെനുവില്‍ ഇപ്പോഴും അതിന്റെ റെസിപ്പിയും പേരും ഉണ്ട്. ഹോട്ടലിന്റെ പൈതൃകം Read More…
മകള്‍ക്കു പകരം അമ്മ; നിക്കാഹിനിടയ്ക്ക് മുഖാവരണം നീക്കിയപ്പോള്‍ വധുവിന്റെ വിധവയായ അമ്മ !
ലഖ്‌നൗ: യുവാവിന്റെ വിവാഹമുറപ്പിച്ചത് 21-കാരിയുമായി. എന്നാല്‍ നിക്കാഹ് ചടങ്ങിനെത്തിയപ്പോള്‍ വധുവിന്റെ വേഷത്തിലെത്തിയതാകട്ടെ 21-കാരിയുടെ വിധവയായ അമ്മയും. ഉത്തര്‍ പ്രദേശിലെ ശാമലിയിലാണ് സംഭവം. 22-കാരനായ മൊഹമ്മദ് അസീം എന്ന യുവാവാണ് പ്രതിശ്രുത വധുവിന്റെ സ്ഥാനത്ത് അവരുടെ അമ്മയായ 45-കാരിയെ വിവാഹവേഷത്തില്‍ കണ്ട് ഞെട്ടിയത്. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയാണ് അസീം. തന്റെ ജ്യേഷ്ഠന്‍ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേര്‍ന്നാണ് മന്‍താഷ എന്ന 21-കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് അസീം പറയുന്നു. മാര്‍ച്ച് 31-നായിരുന്നു ഇത്. ഷൈദയുടെ അനന്തരവളായിരുന്നു ഫസല്‍പുര്‍ സ്വദേശിയായ Read More…
തനി നാടന്‍! കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്ക് പ്ലഗ്, വൈറലായി വീഡിയോ
കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഒരു ഇലക്ട്രിക്ക് സ്വിച്ച്ബോർഡ് ഉപയോഗിക്കുന്ന ഒരു മെക്കാനിക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. വീഡിയോ വൈറലായതോടെ ഇത്രക്ക് ക്രിയേറ്റിവായ മറ്റൊരു സൊല്യൂഷൻ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. @rareindianclips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം എഴുപതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ പരമ്പരാഗത കാർ വിൻഡോ സ്വിച്ച് ഉപയോഗിക്കുന്നതിന് പകരം ഒരു ഇലക്ട്രിക് പ്ലഗ് കണക്ട് ചെയ്ത് വിൻഡോ പ്രവർത്തിപ്പിക്കുന്ന ഒരു മെക്കാനിക്കിനെയാണ് കാണുന്നത്. Read More…
പച്ചക്കറി കഴിച്ചാല്‍ ചുണ്ട് തടിക്കും, ചൊറിഞ്ഞുപൊട്ടും; 20 വര്‍ഷമായി ‘പച്ച’ നിറംപോലും തൊടാതെ യുവതി
രണ്ടു ദശകങ്ങളായി പച്ച നിറത്തിലുള്ള ഒരു സാധനവും കഴിക്കാതെ യുവതി തള്ളി നീക്കിയത് 20 വര്‍ഷം. ഒരാളുടെ ശരീരത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള പഴങ്ങളോടും പച്ചക്കറികളോടും അലര്‍ജിയുള്ള ഒരു സ്ത്രീയാണ് രണ്ടു ദശകമായി പച്ചനിറത്തിലുള്ള ഒരു വസ്തുവും തൊടാതെ ജീവിക്കുന്നത്. ഒരു പച്ചക്കറിയോ പഴവര്‍ഗ്ഗമോ കടിച്ചാല്‍ പോലും താന്‍ മരിക്കുമെന്ന് അവര്‍ പറയുന്നു. 27 വയസ്സുള്ള ക്ലോയി റെയ്സ്ബെക്കിന് പൂമ്പൊടി പോലുള്ള ഏതെങ്കിലും വസ്തുക്കളോടുള്ള അലര്‍ജിയായ ഓറല്‍ അലര്‍ജി സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയത് 2005 ജനുവരിയില്‍ ഏഴ് Read More…
അമ്പമ്പോ എന്തൊരു തിരക്ക്! ബംഗളുരുവിലെ വൻഗതാഗത കുരുക്കിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവാവ്
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ മുൻപന്തിയിലാണ് ബംഗളുരു. നിരന്തരമായ ട്രാഫിക് ബ്ലോക്കും ആളുകളുടെ കോർപ്പറേറ്റ് ജീവിതവുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഇത്തരം ട്രാഫിക് ജാമുകള്‍ ആളുകളെ ശ്വാസം മുട്ടിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം, ബെംഗളൂരു റോഡിലെ വൻ ഗതാഗതക്കുരുക്ക് തെളിയിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) വൈറലായത്. “ഈ സ്ഥലം ഏതെന്ന് ഊഹിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കമന്റ് വിഭാഗത്തിൽ Read More…
‘ശമ്പളം 2.5 കോടി, ആരോഗ്യവാനും സുന്ദരനുമായിരിക്കണം’; വരനെക്കുറിച്ചുള്ള നിബന്ധനകൾ പങ്കുവെച്ച് യുവതി, പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
ഭാവി ഭർത്താവിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ഡിമാൻഡുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ഒരു യുവാവാണ് യുവതിയുടെ നിബന്ധനകൾ സംബന്ധിക്കുന്ന ലിസ്റ്റ് ഓൺലൈനിൽ പങ്കുവെച്ചത്. യുവതിയുടെ പ്രൊഫൈൽ കണ്ട് ആശ്ചര്യപ്പെട്ട ആ യുവാവ് യുവതിക്ക് സന്ദേശം അയക്കുകയും ചെയ്തു. “ഞാൻ നിങ്ങളുടെ പ്രൊഫൈൽ വായിച്ചു. ചെക്ക്‌ലിസ്റ്റിനെക്കുറിച്ച് എന്നോട് പറയൂ” എന്ന യുവാവിന്റെ ചോദ്യത്തിന് “അത് കാണണോ?” എന്നാണ് യുവതി മറുപടി നൽകിയത്. തനിക്ക് തീർച്ചയായും കാണണമെന്ന് യുവാവ് തിരിച്ചു പ്രതികരിച്ചു. തുടർന്ന് “ഭർത്താവിനുള്ള ഏറ്റവും കുറഞ്ഞത്” Read More…









