കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ് ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി. ഇതിലൂടെ വ്യായാമം ലഭിക്കുന്നത് പലപ്പോഴും വിരല്‍ത്തുമ്പുകള്‍ക്ക് മാത്രമായിരിക്കും. ഇതോടെ ശരീരത്തിന് ആവശ്യത്തിന്‌വ്യായാമം ലഭിക്കുന്നില്ല. അധികം സമയം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്കും കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് Read More…
Author: ashtagon
അമ്മാവൻ ശകാരിച്ചു, വടിവാൾ കൊണ്ട് ബസിന്റ ചില്ല് തകർത്ത് 16കാരൻ: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈയിൽ പൊതുസ്ഥലത്ത് വാളെടുത്ത് ബസുകളുടെയും ട്രക്കുകളുടെയും ചില്ലുകൾ തകർത്ത് 16-കാരൻ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഭാണ്ഡൂപ്പ് ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ മുംബൈ പോലീസ് ഉടൻ നടപടിയെടുക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, അമ്മാവൻ തന്നെ ശകാരിച്ചെന്നും, ഇത് തന്നെ പ്രകോപിപ്പിച്ചു എന്നുമാണ് പതിനാറുകാരൻ വെളിപ്പെടുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ള ടീ Read More…
‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…
ആറ് വർഷമായി മൂത്രമൊഴിക്കാൻ കഴിയുന്നില്ല, ഒടുവിൽ 27കാരിയിൽ സ്ഥിരീകരിച്ചത് അപൂർവ്വ അസുഖം
വിശ്രമമുറികൾ ഉപയോഗിക്കുന്ന സമയത്ത് മൂത്രമൊഴിക്കാനുള്ള പ്രേരണ തോന്നുന്നത് തീർത്തും സ്വഭാവികമാണ്. നമ്മുടെ ശരീരത്തിൽ അബോധമായി തുടരുന്ന ഒരു പ്രവർത്തിയാണിതെന്ന് പറയാം. എന്നാല്‍ മൂത്രം പോകാതെ ഇരുന്നാലോ? അതുണ്ടാക്കുന്ന ആസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും വളരെ ഗുരുതരമാണ്. ഇവിടെ ഇംഗ്ലണ്ടിലെ ബാത്തിൽ നിന്നുള്ള 27 കാരിയായ അന്ന ഗ്രേയ്‌ക്ക്, മൂത്രമൊഴിക്കല്‍ അസാധ്യമായ ഒരു കാര്യമായിരുന്നു. നീണ്ട ആറ് വർഷമാണ് ഈ അവസ്ഥ അവളുടെ ജീവിതത്തെ നരകമാക്കിയത് . അപൂർവവും വേദനാജനകവുമായ മൂത്രാശയ രോഗമായ ഫൗളേഴ്‌സ് സിൻഡ്രോമാണ് അന്നയ്ക്കെന്ന് രോഗനിർണയം നടത്തുന്നതുവരെ Read More…
എന്നും പ്രളയവും കൊടുങ്കാറ്റും, പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാതെ ഈ 16 മനുഷ്യര്‍; ജര്‍മ്മനിയിലെ ഒലാന്‍ഡ് ദ്വീപ്
വെള്ളപ്പൊക്കം ഒരു പതിവ് സംഭവമായിരിക്കുന്ന ഒരു ദ്വീപില്‍ താമസിക്കുന്നത് സങ്കല്‍പ്പിക്കുക. ജര്‍മ്മന്‍ ദ്വീപായ ഒലാന്‍ഡില്‍ താമസക്കാരായ മൊത്തം 16 പേര്‍ക്ക് ഇതൊരു ജീവിതരീതിയാണ്. പ്രകൃതി ഉയര്‍ത്തുന്ന നിരന്തരമായ വെല്ലുവിളികള്‍ക്കിടയിലും, അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാന്‍ ഉപേക്ഷിക്കാന്‍ തയാറല്ല. നോര്‍ത്ത് ഫ്രിഷ്യന്‍ ദ്വീപുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര സ്ഥലം ഡാനിഷില്‍ ഓലാന്‍ഡ് എന്നും നോര്‍ത്ത് ഫ്രിഷ്യനില്‍ യൂലോണിസ്റ്റ് എന്നും അറിയപ്പെടുന്നു. 2019ല്‍ ജനസംഖ്യ വെറും 16 മാത്രമുള്ള ഒലാന്‍ഡ്, ജര്‍മ്മനിയിലെ ഏറ്റവും വിദൂരവും ജനവാസം കുറഞ്ഞതുമായ Read More…
ഒരു കല്യാണത്തല്ല്! വരന്റെ വീട്ടുകാരും അലങ്കാരപണിക്കാരും തമ്മിൽ കൂട്ടയടി, കസേരകള്‍ പറപറന്നു
ഉത്തർപ്രദേശിൽ ഒറായില്‍ റോയൽ ഗാർഡനിൽ വിവാഹ ഒരുക്കങ്ങള്‍ക്കിടെ വരന്റെ വീട്ടുകാരും കല്യാണ വേദി അലങ്കാരിക്കാന്‍ വന്നവരും തമ്മിലുണ്ടായ ചെറിയ വാക്കുതർക്കം ഒടുവിൽ കലാശിച്ചത് കടുത്ത സംഘട്ടനത്തിൽ. ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ആരംഭിച്ച കലഹം താമസിയാതെ മുഷ്ടിചുരുട്ടലിലും , ചവിട്ടിലും, ഫർണിച്ചറുകൾ പറക്കുന്നതിലേക്കും കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വേദിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞതായി ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ടിൽ പറയുന്നു. ആരംഭിച്ചത് നിസ്സാരമായിട്ടാണെങ്കിലും പെട്ടെന്ന് തര്‍ക്കം രൂക്ഷമാവുകയും ഇരുവിഭാഗവും ആക്രമണാത്മക ഏറ്റുമുട്ടലിൽ ഏർപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവമറിഞ്ഞ് Read More…
കിടുക്കി, പൊളിച്ചു! വേദിയിൽ തകർപ്പൻ നൃത്തം കാഴ്ചവെച്ച് കുരുന്ന്: വീഡിയോയില്‍നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ലെന്ന് സോഷ്യൽ മീഡിയ
കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സ്കൂളിൽ നടന്ന ഒരു പരിപാടിയിൽഊർജ്ജസ്വലമായ നൃത്തപ്രകടനം നടത്തുന്ന ഒരു കൊച്ച് ആൺകുട്ടിയുടെ വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. കുരുന്നിന്റെ നൃത്ത ചുവടുകളായിരുന്നില്ല മറിച്ച് വേദിയിൽ അവൻ സൃഷ്‌ടിച്ച ആവേശമായിരുന്നു കാണികൾ ഏറ്റെടുത്തത്. ഡാൻസറായ ഈ കുരുന്നിന്റെ സഹോദരി കീതു പങ്കുവെച്ച വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ക്ലിപ്പിൽ, ഒരു കൂട്ടം കലാകാരന്മാർക്കിടയിൽ നൃത്തം ചെയ്യുന്ന കൊച്ചുകുട്ടി തന്റെ ചടുലമായ ചുവടുകളും ഊർജ്ജവും കൊണ്ട് കാണികളുടെ ശ്രദ്ധ Read More…
വിവാഹഘോഷയാത്രയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിയ വരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹത്തിന് തൊട്ടുമുൻപ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. അസംഗഡിലേക്കുള്ള വിവാഹ ഘോഷയാത്ര യാത്രയ്ക്കിടെ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി 30 വയസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലിസ് ശനിയാഴ്ച വ്യക്തമാക്കി. അമേഠി ജില്ലയിലെ ലഖ്‌നൗ-വാരാണസി റെയിൽവേ സെക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റായ്ബറേലി ജില്ലയിലെ സലോണിൽ താമസിക്കുന്ന രവിയുടെ വിവാഹ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അസംഗഢിലേക്ക് പോകുകയായിരുന്നുവെന്നു. തുടർന്ന് ഗൗരിഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്‌റ്റേഷനു Read More…
ട്രെയിൻതട്ടി മരിച്ച കുട്ടിയെ സംസ്‌കരിച്ചു, 4 ലക്ഷം സഹായവും കിട്ടി, 70 ദിവസം കഴിഞ്ഞപ്പോൾ ‘പരേതൻ’ ജീവനോടെ വീട്ടിൽ ! ആ മൃതദേഹം ആരുടേത്?
ബീഹാറിലെ ദർബംഗയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചുവെന്നു കരുതപ്പെട്ട 17കാരന്‍ ആൺകുട്ടിയെ നീണ്ട 70 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണു കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാർക്ക് 45,000 രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യ കോൾ ലഭിക്കുകയും ഇതിൽ 5,000 രൂപ കൈമാറുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 28 ന്, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഒരു റെയിൽവേ Read More…









