കുട്ടികളുടെ മയക്കുമരുന്നുപയോഗവും അക്രമവും കുറ്റകൃത്യങ്ങളും ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുകയാണ്. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്.?ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. Read More…
Author: ashtagon
കൂടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയിലെ മദ്യപാനത്തെക്കുറിച്ച് പറയുമ്പോൾ, അത് പുരുഷന്മാർ ആസ്വദിക്കുന്ന ഒന്നായിട്ടാണ് പൊതുവെ പറയാറുള്ളത് – എന്നാൽ ആ ധാരണ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) അനുസരിച്ച്, നിരവധി സംസ്ഥാനങ്ങൾ ആശ്ചര്യകരമായ ഒരു പ്രവണത കാണിക്കുന്നു: കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നു. അരുണാചൽ, സിക്കിം, അസം എന്നിവയാണ് ഈ പ്രവണത കൂടുതല്‍ കാണിക്കുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഗോത്ര-സാംസ്കാരിക പാരമ്പര്യങ്ങൾ, നഗര ശീലങ്ങൾ, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം എന്നിവ Read More…
സ്വന്തം ജാതിയും മതവും നോക്കി വിവാഹം; ഇന്ത്യക്കാരില്‍ വന്‍ ജനിതക പ്രശ്നങ്ങളെന്ന് പഠനം
വിവാഹത്തിന്റെ കാര്യത്തില്‍ ജാതിക്കും മതത്തിനും അകത്ത് നിന്ന് മാത്രമുള്ള ബന്ധങ്ങള്‍ മാത്രമേ ഭൂരിഭാഗം ഇന്ത്യക്കാരും പരിഗണിക്കൂ. എന്നാല്‍ ഇത് തലമുറയുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് പഠനങ്ങള്‍. സ്വന്തം മതത്തില്‍ നിന്നും ജാതിയില്‍ നിന്നും കുലത്തില്‍ നിന്നും വിവാഹം കഴിക്കുന്ന രീതിയെ എന്‍ഡോഗമി എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന രീതി തലമുറകള്‍ കൈമാറി അസുഖങ്ങളും ജനിതക വൈകല്യങ്ങളും കൈമാറുന്നെന്ന് വ്യക്തമാകുകയാണ്. 2005–06ലെ കണക്ക് പ്രകാരം രാജ്യത്ത് 87.8 ശതമാനം പേരും വിവാഹം കഴിച്ചിരിക്കുന്നത് സ്വന്തം ജാതിയും മതവും കുലവും നോക്കിയാണ്. Read More…
കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ പിടികൂടിയ അതേവേഗത്തില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം Read More…
കാലം മാറുന്നു, കാവലിനും മാറ്റം വേണ്ടേ? വീടുകള്‍ക്ക് ഹൈടെക് കാവല്‍
കാലം മാറുന്നതിനനുസരിച്ച് കാവലിനും മാറ്റമുണ്ടാവണമെന്ന മുന്നറിയിപ്പാണ് ന്യൂജന റേഷന്‍ കള്ളന്മാര്‍ നല്‍കുന്നത്. സംസ്‌ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ വീടുകളിലെല്ലാം ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു. മീശമാധവന്‍മാരെയും റോബിന്‍ഹുഡ്‌മാരെയും പേടിച്ച് വീടുകള്‍ക്ക് നൂറോളം സുരക്ഷിത മുറകളാണ് ഓരോരുത്തരും പയറ്റിക്കൊണ്ടിരിക്കുന്നത്. മോഷണത്തിന്റെ ഹൈടെക് രാജാക്കന്‍മാരോട് പിടിച്ചു നില്‍ക്കണമെങ്കില്‍ വീടുകളുടെ സുരക്ഷയും ഡിജിറ്റലാക്കണമെന്ന അവസ്‌ഥയാണ് ഇപ്പോള്‍. പവര്‍ ഫെന്‍സ്, സിം ലോക്ക് മോഡ്യൂള്‍, ബര്‍ഗ്ലര്‍ അലാറം, ഫയര്‍ അലാറം, വീഡിയോ ഡോര്‍ ഫോണ്‍, സര്‍വെയ്‌ലന്‍സ് ക്യാമറ, ഓട്ടോമാറ്റിക് ഡോര്‍, ബയോമെട്രിക് സിസ്‌റ്റംസ്, ഡിജിറ്റല്‍ Read More…
ആകര്‍ഷകമാക്കാം ഉടലഴക്; തടിച്ച അരക്കെട്ട് പരിഹരിക്കാന്‍ മാര്‍ഗമുണ്ട്
തടിച്ച അരക്കെട്ട് അനാകര്‍ഷകമാണ്. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് ശരീരഭാരം വര്‍ധിക്കുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ് തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ് അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ Read More…
ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി; മുടിക്കുത്തിന് പിടിച്ച് ടീച്ചറും- വീഡിയോ
കോളജില്‍വച്ച് തന്റെ ഫോണ്‍ പിടിച്ചെടുത്ത അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലുള്ള രഘു എഞ്ചിനീയറിങ് കോളേജിലാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോണ്‍ വാങ്ങി നടന്നുപോയ അധ്യാപികയ്ക്കു നേരേ ആക്രോശിച്ചുകൊണ്ട് വിദ്യാര്‍ഥിനി പുറകെ ചെല്ലുകയായിരുന്നു. ഫോണിന് 12,000 രൂപ വിലയുണ്ടെന്നും അദ്ധ്യാപികയെ അസഭ്യം പറയുകയും ചെയ്തു. തന്റെ ചെരുപ്പ് ഊരി കൈയില്‍പിടിച്ച് ‘‘എന്റെ ഫോണ്‍ തിരികെ തരുന്നോ അതോ ഞാന്‍ ഞാന്‍ ചെരുപ്പിന് അടിക്കണോ’’ എന്ന് വിദ്യാര്‍ഥിനി അധ്യാപികയോട് ചോദിച്ചു. ഫോണ്‍ തിരികെ തരില്ലെന്ന് അധ്യാപിക Read More…
മൂന്ന് വര്‍ഷത്തെ പ്രണയം; 70 വര്‍ഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്… ! ഒരു അപൂര്‍വ പ്രണയ കഥ
ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന് മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ് ദശകങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്- ഹെലന്‍ ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്. ഹെലന്‍ ഫെലുംലീ എന്ന 92 കാരി 2014ഏപ്രില്‍ 12 ന് മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്‍ത്താവ് കെന്നത്ത് ഫെലുംലീമും മരണത്തിന് കീഴടങ്ങി. 70 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ Read More…
ദാമ്പത്യത്തിലെ വില്ലന്‍; ‘മാനസിക രോഗങ്ങളിലെ ജലദോഷം’, വിഷാദരോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍
വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ് ഡോക്‌ടറെ കാണാന്‍ എത്തിയത്.” ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിചാരിക്കുന്ന രീതിയില്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്നൊരു തോന്നലാണ്. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ജോലി ചെയ്യാതിരിക്കുമ്പോള്‍ മനസ് എങ്ങോട്ടോ മാറിപ്പോകുന്നു. Read More…









