Celebrity

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തത് 7 മണിക്കൂര്‍

കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തു. കൊച്ചിയിലെ കസ്‌റ്റംസ്‌ പ്രിവന്റിവ്‌ ഓഫീസില്‍ വെച്ചു നടന്ന ചോദ്യം ചെയ്യല്‍ ഏഴ്‌ മണിക്കൂറോളമാണ് നീണ്ടുനിന്നത്‌. ഭൂട്ടാനില്‍നിന്ന്‌ നിയമവിരുദ്ധമായ രീതിയിൽ ആഡംബര കാറുകള്‍ രാജ്യത്തേയ്‌ക്ക്‌ കടത്തുന്നത്‌ തടയാനായി കസ്‌റ്റംസ്‌ ആരംഭിച്ച ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന നടപടിയുടെ ഭാഗമായാണ്‌ താരത്തെ വിളിച്ചുവരുത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ്‌ റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍, നിസാന്‍ പെട്രോള്‍ എന്നീ ആഡംബര Read More…

Featured Spotlight

‘ഇസ്ലാം മതം സ്വീകരിച്ചാല്‍ എസ്‌.സി/എസ്‌.ടി നിയമ വ്യവസ്‌ഥകള്‍ ബാധകമല്ല’: ഹൈക്കോടതി

മുംബൈ: ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ അവർക്ക് പട്ടികജാതി/പട്ടികവർഗ (പീഡനം തടയൽ) നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ദമ്പതികൾക്കെതിരെ അവരുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അന്നുമുതൽ ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വ്യക്തമാക്കിയതായി ജസ്റ്റിസ് വൃഷാലി വി. ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മതംമാറ്റത്തിന് ശേഷം ഇവർ പേര് മാറ്റിയതായും കോടതി അറിയിച്ചു. ഹിന്ദു മഹർ സമുദായത്തിൽപ്പെട്ട പരാതിക്കാരി Read More…

Featured Lifestyle

വാട്സാപ്പിൽ ഇനി ഫോൺ നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം; യൂസര്‍നെയിം വരുന്നു… പുതിയ ഫീച്ചർ എങ്ങനെ?

വാട്ട്‌സ്‌ആപ്പില്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിം സംവിധാനം അവതരിപ്പിക്കാന്‍ മെറ്റ ഒരുങ്ങുന്നു. ഇതോടെ ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ ഉപയോക്‌താക്കള്‍ക്ക്‌ പരസ്‌പരം ചാറ്റ് ചെയ്യാൻ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്‌താക്കളുള്ള വാട്ട്‌സ്‌ആപ്പിൽ ഇതുവരെ ആളുകളെ പരസ്‌പരം ബന്ധിപ്പിച്ചിരുന്നത് ഫോണ്‍ നമ്പറുകളായിരുന്നു. ഫോണ്‍ നമ്പര്‍ കൈവശമുള്ള ആർക്കും സന്ദേശങ്ങള്‍ അയയ്‌ക്കാമെന്ന നിലവിലെ സാഹചര്യത്തിനാണ് ഇതോടെ മാറ്റം വരുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ Read More…

Lifestyle

‘IVF ഗര്‍ഭധാരണം സ്‌ത്രീയുടെ മാത്രം കാര്യം, ഭര്‍ത്താവിന്‌ ശാരീരികപങ്കാളിത്തമില്ല, പ്രായാധിക്യം തടസവുമല്ല’

കൊൽക്കത്ത: വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐ.വി.എഫ്. സംവിധാനത്തിലൂടെ കുഞ്ഞ് ജനിക്കുന്നതിൽ പുരുഷന് യാതൊരു ശാരീരിക പങ്കാളിത്തവുമില്ലെന്നും ഭാര്യയ്ക്ക് ഗർഭധാരണ ശേഷിയുണ്ടെങ്കിൽ ഭർത്താവിന്റെ പ്രായാധിക്യം ഇതിന് തടസ്സമല്ലെന്നും കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. 2014 മുതൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഐ.വി.എഫ്. ചികിത്സയ്ക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി) നിയമപ്രകാരം (2021) അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ പ്രായം ഭർത്താവിനുണ്ടെന്നത് ചികിത്സയ്ക്ക് തടസ്സമാകില്ലെന്ന് ജസ്റ്റിസ് കൃഷ്ണറാവു വ്യക്തമാക്കി. കുഞ്ഞിന് ജന്മം നൽകാനുള്ള ഭാര്യയുടെ അവകാശത്തിന് Read More…

Featured Sports The Origin Story

രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ ‘ബ്രൗട്ട് ഹാളണ്ട്’; ഹാളണ്ടിന്റെ നോർവേ ജേഴ്‌സിയിലെ ആ പേരിന് പിന്നിലെ കഥ!

ഇന്നലെ ഐവറികോസ്റ്റിനെതിരേ നേടിയ ഒറ്റഗോളില്‍ നോര്‍വേയെ പ്രീക്വാട്ടറില്‍ എത്തിച്ച് ഹീറോയായിരിക്കുകയാണ് നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ട്. നോർവേ ദേശീയ ടീമിനായി എർലിങ് ഹാളണ്ട് കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ജേഴ്സിക്ക് പിന്നിൽ ‘ബ്രൗട്ട് ഹാളണ്ട്’ (Braut Haaland) എന്നാണ് എഴുതിയിരിക്കുന്നത്. ഹാളണ്ടിന്റെ കരിയറിലെ ഗോളുകൾക്കും റെക്കോർഡുകൾക്കും അപ്പുറം, കുടുംബത്തിന്റെ പാരമ്പര്യത്തെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കുറിക്കുന്ന ഒരു വലിയ കഥ ഈ പേരിന് പിന്നിലുണ്ട്. ആദ്യ നോട്ടത്തിൽ ജേഴ്സിയിലെ പേരിൽ വന്ന ഒരു ചെറിയ മാറ്റം മാത്രമായി തോന്നാം. Read More…

Sports

ലോകകപ്പില്‍ മുസ്‌ലിം കളിക്കാര്‍ക്കുള്ള ‘മാന്‍ ഓഫ് ദി മാച്ച്’ ട്രോഫിയില്‍ വ്യത്യാസം; ഫിഫയുടെ തീരുമാനത്തിന് പിന്നില്‍ ?

ലോകകപ്പ് ഫുട്ബോളിൽ മുസ്‌ലിം താരങ്ങൾക്ക് നൽകുന്ന ‘മാൻ ഓഫ് ദി മാച്ച്’ ട്രോഫിയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ. ഇസ്‌ലാം മതവിശ്വാസങ്ങളോടുള്ള ആദരസൂചകമായി, മദ്യക്കമ്പനിയുടെ ലോഗോ ഇല്ലാത്ത പ്രത്യേക ട്രോഫികളാണ് ഫിഫ ഇവർക്കായി നൽകുന്നതെന്ന് ഇഎസ്പിഎൻ യുകെ വ്യക്തമാക്കുന്നു. ഈജിപ്ത് താരം മുഹമ്മദ് സലാ, ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇഎസ്പിഎൻ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്. നിലവിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്ന 2026 ലോകകപ്പ്, ചരിത്രത്തിൽ ഏറ്റവും Read More…

Crime

കാൽ വഴുതിയതല്ല, തള്ളിയിട്ട് കൊന്നത് സിയയും കാമുകനും; വില്ലത്തി പ്രതിശ്രുത വധു, എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്

പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ എന്ന യുവാവ് മലയിടുക്കിലേക്ക് വീണ് മരിച്ച സംഭവത്തിൽ, പ്രതിശ്രുത വധു സിയ ഗോയലിനും അവളുടെ കാമുകൻ ചേതൻ ചൗധരിക്കും എതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സിയയും ചേതനും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയായിരുന്നു എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. കേതന്റെ പിതാവ് വിശാൽ ദേവിചന്ദ് അഗർവാൾ ജൂൺ 23-നാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സിയ അകാരണമായി ദേഷ്യപ്പെടുകയും ചെറിയ Read More…

Celebrity

‘ശ്വേത തുടർന്നിരുന്നെങ്കില്‍ അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’യ്ക്ക് 15 ലക്ഷം’; ചർച്ചയായി ലക്ഷ്മിപ്രിയയുടെ വാക്കുകൾ, സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ചേര്‍ന്ന് അട്ടിമറിച്ചു

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ശ്വേതാമേനോൻ പ്രസിഡന്റായി തുടരുന്നതിനെ തടയാൻ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നും, ശ്വേത ആ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ സംഘടനയ്ക്ക് അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ Read More…

Featured Sports

ശ്രേയസ്സിന് തോൽവിയോടെ തുടക്കം; അടിതെറ്റി ഇന്ത്യ, ഐറിഷ് പടയ്ക്ക് ചരിത്രവിജയം! ‘ഒന്നിനെയും നിസ്സാരമായി കാണരുത്’

ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശ്രേയസ്സ് അയ്യർ ആദ്യമായി ടീമിനെ നയിക്കാനിറങ്ങിയ മത്സരത്തിൽ, താരതമ്യേന ദുർബലരായ അയർലൻഡിനോട് അമിത ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഐറിഷ് നിരയോട് ദയനീയമായി തോൽക്കാനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങൾ മാത്രമുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 34 റൺസിനാണ് ഇന്ത്യ പരാജയം രുചിച്ചത്. അയർലൻഡ് ഉയർത്തിയ 183 റൺസ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 18.5 Read More…