ചേർത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഒടുവിൽ ലേലത്തിൽ വിറ്റു. ഈ വാഹനങ്ങൾ ഇനി നിരത്തിലിറക്കി പുനരുപയോഗിക്കാൻ സാധിക്കില്ലെന്നും, ആക്രി വിലയ്ക്കാണ് കൈമാറ്റം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. ബോളിവുഡ് താരം കരീന കപൂർ ഉപയോഗിച്ചിരുന്ന പോർഷെ കാർ ഉൾപ്പെടെ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ലേല നടപടികൾക്ക് ശേഷം നീക്കിയത്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ Read More…
Author: ashtagon
‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’; സ്വര്‍ണം തട്ടിയ കേസില്‍ കുറിപ്പ് പുറത്ത്, ഉടമയെ പറ്റിച്ച ജീവനക്കാരെ കൂട്ടുകാരി ചതിച്ചു !
സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ ആ ജീവനക്കാരികളെ സ്വന്തം കൂട്ടുകാരി തന്നെ ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് ഇതാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരികളായ രണ്ടു യുവതികൾ പണത്തിന് വേണ്ടി കൂട്ടുകാരിക്ക് സ്വർണം പണയം വെയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ പറഞ്ഞ സമയമായിട്ടും സ്വർണം തിരികെ കിട്ടാതായതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) Read More…
പയ്യൻ ‘വെർജിൻ’ ആകണം, മാസവരുമാനം രണ്ട് ലക്ഷം, ഉയരം ആറടി : വ്യത്യസ്തമായ വിവാഹ നിബന്ധനയുമായി യുവതി
വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്‍ ‘വെര്‍ജിന്‍’ ആയിരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ സമൂഹം അതിനെ വിചിത്രമായി കാണും. എന്നാൽ ഇതേ ആവശ്യം ഒരു പുരുഷനാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ അതിനെ വളരെ സ്വാഭാവികമായിട്ടാണ് സമൂഹം നോക്കിക്കാണുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് വേദിക എന്ന യുവതി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായി മാറിയത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് യുവതി പങ്കുവെച്ച നിബന്ധനകളുടെ പട്ടികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹജീവിതത്തിലെ പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളെച്ചൊല്ലി വലിയ Read More…
സോഫിയെ ആലിംഗനം ചെയ്തു; പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മെസ്സി- വീഡിയോ
2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ കാലം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അർജന്റീനിയൻ മാധ്യമപ്രവർത്തകയാണ് സോഫി മാർട്ടിനെസ്. അന്ന് സെമി ഫൈനൽ വിജയത്തിന് ശേഷം മിക്സഡ് സോണിൽ വെച്ച് മെസ്സിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, അവർ അദ്ദേഹത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സോഫിയെയും അർജന്റീന നായകനെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഫിയോട് സംസാരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം എന്ന് അറിഞ്ഞിട്ടും, അവരെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത മെസ്സി ഇങ്ങനെ Read More…
അടുത്ത ബില്‍ഗേറ്റ്സ് ? പ്രായം വെറും 14, എ ഐ സ്റ്റാർട്ടപ്പ് ഫൗണ്ടർ, ഓഫീസ് ബുർജ് ഖലീഫയിൽ !
കളിച്ചു നടക്കേണ്ട പ്രായത്തിൽ സ്വന്തമായി ഒരു ഓഫീസ് തുടങ്ങിയാലോ? അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ! അതിശയിക്കേണ്ടതില്ല, പുതിയ കാലത്ത് ഇതും സാധ്യമാണെന്ന് തെളിയിക്കുകയാണ് വെറും 14 വയസ്സുള്ളപ്പോഴാണ് ജയിനം ജയിൻ എന്ന മിടുക്കൻ. കൂടെപ്പഠിക്കുന്ന കുട്ടികൾ സ്കൂൾ സമയത്തിന് ശേഷം കളിക്കാനും ട്യൂഷന് പോകാനും പ്ലാൻ ചെയ്യുമ്പോൾ, ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ കമ്പനി സ്ഥാപകനായി മാറി ചരിത്രം കുറിക്കുകയാണ് ഈ കൗമാരക്കാരൻ. ബിസിനസുകൾക്ക് ആവശ്യമായ മാർക്കറ്റിംഗ് Read More…
‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; കണ്‍വീനര്‍ സ്ഥാനം രാജിവച്ച് പിഷാരടി, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ് കോടതി
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ വഷളാകുന്നതിനിടെ, പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച താൽക്കാലിക (അഡ്ഹോക്) കമ്മിറ്റിയുടെ പ്രവർത്തനം കോടതി തടഞ്ഞു. നടി ശ്വേത മേനോൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് എറണാകുളം മുൻസിഫ് കോടതിയാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാന എതിർകക്ഷികളിലൊരാളായ നടനും എംഎൽഎയുമായ രമേഷ് പിഷാരടിക്ക് നോട്ടിസ് അയക്കാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 13-ന് വീണ്ടും പരിഗണിക്കും. അതേസമയം, കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് Read More…
‘പ്ലാൻ ചെയ്തതല്ല, പക്ഷെ ഒത്തുവന്നു’; ഒരാശുപത്രിയിലെ 17നഴ്സുമാര്‍ ഒരേസമയം ഗര്‍ഭിണികള്‍; അപൂർവ ‘ബേബി ബൂം’, ചിത്രം വൈറല്‍
യുഎസിലെ ഒഹായോയിലുള്ള ഒരു ആശുപത്രിയിലെ 17 നഴ്സുമാർ ഒരേ സമയം ഗർഭിണികളായെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡേറ്റണിലെ മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാനായി 17 പേരും ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. നേരത്തെ 2019-ൽ ഇതേ ആശുപത്രിയിൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായ ഒരു റെക്കോർഡ് ഉണ്ടായിരുന്നു. ആ പഴയ റെക്കോർഡാണ് ഇപ്പോൾ 2026-ൽ ഇവർ തിരുത്തിക്കുറിച്ചത്. 12 ആഴ്ച മുതൽ Read More…
രാമക്ഷേത്രത്തിലെ കാണിക്കപ്പണം; വൻകൊള്ള മഹാകുംഭമേളയ്ക്കിടെ, കൂടുതല്‍ കട്ടത് ‘അളിയന്മാര്‍’, ഇ.ഡി. വരുന്നു !
അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വെച്ച് ഏറ്റവും വലിയ കൊള്ള നടന്നത് കഴിഞ്ഞ വർഷത്തെ മഹാകുംഭമേളയുടെ സമയത്താണെന്ന് അയോധ്യ പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ എട്ട് പ്രതികളിൽ ചിലർ ഇതിന് മുൻപും ക്ഷേത്രത്തിൽ ചെറിയ തോതിൽ മോഷണങ്ങൾ നടത്തിയിരുന്നു. കുംഭമേള നടന്ന സമയത്ത് ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും വലിയ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ വൻ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ Read More…
ലോകകപ്പ് കഴിഞ്ഞിട്ട് സ്കൂളില്‍ പോണം; ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരം മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറ
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം Read More…









