Featured Oddly News

‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി

വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്. വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ Read More…

Celebrity

നിരോധിച്ചിട്ടും വിപിഎന്‍ ഉപയോഗിച്ച് പാക് നടിയുടെ അക്കൗണ്ടില്‍ ഇന്ത്യക്കാര്‍; കരച്ചില്‍ വരുന്നെന്ന് താരം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഓരോദിവസവും കടുക്കുകയാണ്. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കടുത്ത ന‍ടപടികളുമായി രംഗത്തെത്തി . അട്ടാരി അതിര്‍ത്തി അടയ്ക്കുക, സിന്ധു നദീജല കരാര്‍ റദ്ദാക്കുക എന്നിവ കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ഇന്‍‌സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല, നിയമപരമായി ഈ ഉള്ളടക്കം നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് ഈ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുക. എന്നാല്‍ പാക് നടിയും യൂട്യൂബറുമായ ഹനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാം Read More…

Featured Sports

തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്

ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ്‌ സിക്‌സറുകളടിച്ച്‌ രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ്‌ ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച്‌ സിക്‌സറുകളാണ്‌ പരാഗ്‌ പറത്തിയത്‌. ആദ്യ പന്ത്‌ ഹിറ്റ്‌മീര്‍ സിംഗിളെടുത്തു. പിന്നീട്‌ എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ്‌ ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ Read More…

Health

12 മണിക്കൂര്‍ മൊബൈലില്‍ ​കളി, നട്ടെല്ല് വളഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ പത്തൊമ്പതുകാരൻ

മൊബൈൽ ഗെയിമിന് അഡിക്റ്റായ പത്തൊമ്പതുകാരന്റെ നട്ടെല്ലിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം. ഡൽഹിയിലുള്ള ഒരു ആൺകുട്ടിക്കാണ് ​ഗെയിമിങ് അഡിക്ഷൻ കാരണം നട്ടെല്ലിന് ​പരിക്കും ശരീരത്തിന് ഭാ​ഗികമായ തളർച്ചയും അനുഭവപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതെയാണ് പബ്ജി എന്ന ​ഗെയിമിന് അഡിക്റ്റായിരുന്ന കുട്ടി ​ഗെയിം കളിച്ചിരുന്നത്. ക്രമേണ കുട്ടിയുടെ നട്ടെല്ല് വളയുകയും മൂത്രസഞ്ചി മേലുള്ള നിയന്ത്രണം നഷ്ടമാവാൻ തുടങ്ങുകയും ചെയ്തു. ദീര്‍ഘനേരത്തെ ഇരിപ്പുകൊണ്ട് സുഷുമ്നാ നാഡിക്ക് സമ്മർദം കൂടിയതിന്റെ ഫലമാണിതെന്നാണ് ഡോക്ടർമാർ വിശദീകരിച്ചു. തിരിച്ചറിയപ്പെടാതെ കിടന്ന Read More…

Crime

എം.ബി.ബി.എസ്‌ ബിരുദം വ്യാജം ? ‘പറ്റിച്ചു ജീവിക്കുന്നത് എന്റെ മിടുക്ക്’; കാർത്തിക പ്രദീപിന്റെ ഓഡിയോ സന്ദേശം പുറത്ത്

ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള വിദേശത്ത്‌ ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപിന്റെ എം.ബി.ബി.എസ്‌ ബിരുദം വ്യാജമെന്നു സൂചന. ടേക്ക്‌ ഓഫ്‌ ഓവര്‍സീസ്‌ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയാണ് കാര്‍ത്തിക . ഇവര്‍ക്ക്‌ എം.ബി.ബി.എസ്‌ ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ട്‌ എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്‌. യുക്രൈനില്‍ എം.ബി.ബി.എസ്‌ പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്‌. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന്‌ യുക്രൈനിലെ പഠനം Read More…

Celebrity

‘പല്ലിയ്ക്ക് മേക്കപ്പ് ഇട്ടത് പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് രേണുവിന്റെ ചുട്ട മറുപടി

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. വളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് കൊല്ലം സുധിയുടെ ജീവന്‍ നഷ്ടമായത്. അതിനുശേഷം സുധിയുടെ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവന്നിരുന്നു. സുധിയുടെ മരണശേഷം റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സജീവമാണ് രേണു. രേണു പങ്കുവച്ച പുതിയ വീഡിയോയും അതിനുള്ള കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് ഈ വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ Read More…

Health

‘ഡയറ്റും​ വ്യായാമവുമല്ല, പിന്നെയോ…? ദീർഘായുസ്സിന്റെ ആ രഹസ്യം വെളിപ്പെടുത്തി 115-കാരിയായ മുത്തശ്ശി

പരമാവധി കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ഭൂമിയിലെ എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അത് എങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാമാണ് ഇതിനായി ചെയ്യണമെന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍. എന്നാല്‍ ഡയറ്റോ വ്യായാമമോ ഒന്നുമല്ല തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് യു.കെയില്‍ നിന്നുള്ള ഈ മുത്തശ്ശി പറയുന്നത്. ഏതല്‍ കാറ്റര്‍ഹാം എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി കഴിഞ്ഞദിവസമാണ് ഏതലിനെ തേടിയെത്തിയത്. 1909 ഓഗസ്റ്റ് രണ്ടിനാണ് ഏതല്‍ ജനിച്ചത്. Read More…

Health

അലാറം കേട്ടുണരുന്നവരോ? ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ആവശ്യമുള്ള സമയത്ത് ഉറക്കമുണരാന്‍ സാധാരണയായി മിക്കവരും ആശ്രയിക്കുന്നത് അലാറമിനെയാണ്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടെന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. അലാറം കേട്ട് ഉണരുന്നത് ആ സമയത്ത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഏഴു മണിക്കൂറിൽ താഴെ ഉറക്കം ലഭിക്കുന്ന വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു . രണ്ട് Read More…

Good News Movie News

മെയ് ദിനത്തില്‍ ‘രേഖാചിത്രം’ ലാഭവിഹിതം എല്ലാവർക്കും നൽകി വേണു കുന്നപ്പിള്ളി

ഇപ്പോൾ മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ Read More…