Oddly News

മനുഷ്യനെ വെല്ലുന്ന താള ബോധം; ബീറ്റിനനുസരിച്ച് തല ചലിപ്പിക്കൽ, ഞെട്ടിച്ച് സീ ലയൺ

സാന്താക്രൂസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ലോംഗ്മറൈന്‍ ലബോറട്ടറിയിലെ ഒരു സീ ലയണ്‍ ആണ് അദ്ഭുതമായി മാറിയിരിയ്ക്കുന്നത്. റോണന്‍ എന്ന 16 വയസ്സുള്ള സീ ലയണ്‍ തന്റെ താളബോധം കൊണ്ടാണ് ഏവരേയും അദ്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. താളം നിലനിര്‍ത്താന്‍ പരിശീലിപ്പിക്കാവുന്ന ആദ്യത്തെ മനുഷ്യേതര സസ്തനിയാണ് റോണനെന്ന് ശാസ്ത്രജ്ഞര്‍ 2013 ല്‍ തന്നെ തെളിയിച്ചിരുന്നു. വ്യത്യസ്ത വേഗതയിലുള്ള സംഗീതത്തിനൊപ്പം കൃത്യമായി താളം പിടിക്കാന്‍ റോണനിന് കഴിയും. 2013-ല്‍ സംഗീതത്തിനൊപ്പം താളം പിടിക്കുന്നതിലെ റോണനിന്റെ കൃത്യത മനസ്സിലായെങ്കിലും അത് മനുഷ്യന്റെ താളാത്മക കഴിവുകളുമായി താരതമ്യം ചെയ്യാന്‍ Read More…

Featured Oddly News

സ്‌ട്രോക്കിനുശേഷം ബ്രിട്ടീഷുകാരി സംസാരിക്കുന്നത് ചൈനീസ് ആക്‌സന്റില്‍, പ്രേതബാധയെന്ന് ആക്ഷേപം

സ്‌ട്രോക്ക് ബാധിച്ചതിന് പിന്നാലെ സംഭാഷണരീതി മാറിയ ഇംഗ്‌ളീഷുകാരി സംസാരിക്കുന്നത് ചൈനീസ് ഭാഷയുടെ രീതിയില്‍. തന്റെ പുതിയ സംസാരരീതിയുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്ന യുവതി 15 വര്‍ഷമായി നേരിടുന്നത് പ്രേതബാധയെന്ന ആക്ഷേപം. 2010-ല്‍ ഒറ്റരാത്രികൊണ്ട് സ്വന്തം ഡെവണ്‍ ഉച്ചാരണം അപ്രത്യക്ഷമായി പകരം ചൈനീസ് കേറി വന്നത് സാറ കോള്‍വിലിന് 35 വയസ്സുള്ളപ്പോഴായിരുന്നു. അവളുടെ പുതിയ ഉച്ചാരണം അവളെ വംശീയ അധിക്ഷേപങ്ങള്‍ അഭിമുഖീകരിക്കുന്നതിലേക്ക് നയിച്ചു. ലോകത്ത് അറിയപ്പെടുന്ന ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം (എഫ്എഎസ്) സംഭവിച്ചിട്ടുള്ള 100 കേസുകളില്‍ ഒന്നാണ് അവളുടേത്. എഫ്എഎസ് Read More…

Health

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കണം; ചിലപ്പോൾ അര്‍ബുദത്തിന്റെ മുന്നറിയിപ്പാകാം

വേഗം തെറ്റിദ്ധരിക്കപ്പെടാവുന്ന ചില ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കറുണ്ട്. ഇത് മനസ്സിലാക്കുന്നതിലൂടെ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും സാധ്യമാകും. നിരന്തരമായി ചുമയും തൊണ്ടയടപ്പും അലര്‍ജിയുടെയും ജലദോഷത്തിന്റെയും മാത്രം ലക്ഷണമല്ല. ഇത് ആഴ്ചകളായി തുടര്‍ന്നാല്‍ ശ്വാസകോശ അര്‍ബുദം സംശയിക്കാവുന്നതാണ്. പ്രത്യേകിച്ചും പുകവലിക്കുന്നവര്‍ ഇത് കാര്യമായി തന്നെ കാണണം. ഭക്ഷണം വിഴുങ്ങാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ അര്‍ബുദ ലക്ഷണമായി കണക്കാക്കാം. അന്നനാളി, തൊണ്ട , വയര്‍ എന്നിവിടങ്ങളിലെ അര്‍ബുദ ലക്ഷണമാകാം ഈ ബുദ്ധിമുട്ട്. രാത്രിയില്‍ കാരണമൊന്നുമില്ലാതെ ശരീരം അമിതമായി Read More…

Healthy Food

രാത്രിയില്‍ ചോറിനു പകരം ചപ്പാത്തിയാണോ കഴിക്കുന്നത്? ഇത് അറിഞ്ഞിരിക്കണം

പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. എന്നാല്‍ അരി കഴിക്കാനാണ് Read More…

Celebrity

6നില കെട്ടിടത്തില്‍ നിന്നും ചാടണമെന്ന് മോഹന്‍ലാലിനോട് സംവിധായകന്‍; കൂളായി താരം ചാടി

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന ചിത്രം പുറത്തുവന്നപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയവും സംഘട്ടനരംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ മികവും വീണ്ടും ചര്‍ച്ചയാവുകയാണ്. ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ കൃത്യതയോടെ അവതരിപ്പിച്ചതിന് നിരവധി പേര്‍ അദ്ദേഹത്തെ പ്രശംസിച്ചു. 64-കാരനായ നടന്‍ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തുടരുവിലൂടെ വീണ്ടും തെളിയിക്കുകയാണെന്നാണ് പലരും പറഞ്ഞത്. സിനിമയില്‍ താരം ഒരു ജനാലഗ്‌ളാസ് തകര്‍ക്കുന്ന രംഗം ഉണ്ടായിരുന്നു. ഈ രംഗമാണ് ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ടത്. അതേസമയം മോഹന്‍ലാല്‍ തങ്ങളുടെ മുന്‍ ചിത്രങ്ങളിലൊന്നിലെ ഒരു രംഗത്തിനായി ഒരു സ്റ്റണ്ട് ഡബിള്‍ ഉപയോഗിക്കാതെ Read More…

Lifestyle

പേന്‍ ശല്യം കൊണ്ട് പൊറുതി മുട്ടിയോ ? ചില നാടൻ പരിഹാരങ്ങൾ

പേനുകള്‍ തലയില്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അമിതമായി ഉണ്ടായാല്‍ ചികിത്സ തേടേണ്ടതുമാണ്. കാരണം പല രോഗങ്ങളും പേന്‍ പരത്താറുണ്ട്. വീട്ടില്‍ വെച്ച് തന്നെ ഇതിനെ ചീകി കൊന്നു കളയുകയാണ് ചെയ്യാവുന്നത്. അങ്ങനെ പോകുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിച്ച് മരുന്നു തേടാവുന്നതുമാണ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ സ്വയം പരിഹസിപ്പെടും. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. ടീ ട്രീ ഓയില്‍ – ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയില്‍, തലയിലെ പേന്‍ ശല്യം തടയുന്നതിനുള്ള Read More…

Oddly News

‘ക്വട്ടേഷന്‍ പണി’ക്ക് ഇനി റോബോട്ട് ഇറങ്ങു​മോ? ഫാക്ടറി തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് റോബോട്ട്; ടെക് ലോകം ഞെട്ടലില്‍

ലോകം മുഴുവന്‍ ഇപ്പോള്‍ സംസാരം എഐയെക്കുറിച്ചും റൊബോട്ടിക്സിനെക്കുറിച്ചുമാണ്. മനുഷ്യാദ്ധ്യാനം ആവശ്യമില്ലാതാകുന്ന യന്ത്രങ്ങള്‍ നമുക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം. എന്നാല്‍ ടെക് ലോകത്തെ ഇപ്പോള്‍ ഞെട്ടിക്കുന്നത് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന ഒരു റൊബോട്ടിന്റെ വീഡിയോയാണ്. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വീഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികൾക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. ഒരു മനുഷ്യന്‍ Read More…

Oddly News

ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി; മരണവീട്ടിൽ നാടകീയ രംഗങ്ങൾ

തൃപ്പൂണിത്തുറ: തെക്കൻ പറവൂരിൽ ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയത് മരണ വീട്ടിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആംബുലന്‍സ്‌ മൃതദേഹവുമായി മരിച്ചയാളുടെ വീട്ടിലെത്തിയപ്പോഴാണു മൃതദേഹം മാറിയതായി അറിയുന്നത്‌. ഉടന്‍തന്നെ തിരിച്ച്‌ തൃപ്പൂണിത്തുറ ആശുപത്രിയിലെത്തി ശരിയായ മൃതദേഹം ഏറ്റുവാങ്ങി. ഇന്നലെ രാവിലെയാണു സംഭവം. തെക്കൻ പറവൂർ പേക്കൽ പി.കെ. രവിയുടെ (71) മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിൽനിന്നും ബന്ധുക്കൾ മാറിക്കൊണ്ടുപോയത്. രണ്ടു പുരുഷന്‍മാരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്‌. അതിലൊന്ന്‌ തെക്കന്‍പറവൂര്‍ സ്വദേശിയുടേതായിരുന്നു. ഇതാണു മാറിപ്പോയത്‌. ഏറ്റുവാങ്ങാന്‍ വന്നവര്‍ ഇക്കാര്യം Read More…

Lifestyle

ചർമം ചുളിഞ്ഞോ? ആശങ്ക വേണ്ട: പ്രായം കുറയ്ക്കാൻ ചില എളുപ്പ മാർഗങ്ങൾ

പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരും. പ്രായം കൂടുന്നതിന് അനുസരിച്ച് മുഖസൗന്ദര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. വെയില്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതോടൊപ്പം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും നോക്കാം……. Read More…