Featured Oddly News

ഭർത്താവിന്റെ കാമുകിയെ ഓടിച്ചിട്ട് തല്ലി പരുവമാക്കി യുവതി, ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നും പുറത്തുവരുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അലിപൂർ ഖുർദ് ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പരസ്യമായി ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം തന്റെ ഭർത്താവ് ഒരു യുവതിയുമായി പതിവായി സംസാരിക്കുന്നത് ഭാര്യ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സംശയവും ദേഷ്യവും കൊണ്ട് പ്രകോപിതയായ സ്ത്രീ ഒടുവിൽ കാമുകിയായ യുവതിയെ നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാമുകിയുടെ വീട്ടിലേക്ക് സ്ത്രീ നിലവിളിച്ചുകൊണ്ട് കയറി ചെല്ലുകയും നാട്ടുകാരുടെ Read More…

Crime Featured

ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പശ്ചിമ ബംഗാളിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. നാദിയ ഗ്രാമത്തിൽ മെയ് രണ്ടിന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുലർച്ചെ 3 മണിയോടെ ഭർത്താവ് ബാപ്പൻ ഷെയ്ഖ് ഭാര്യ മധു ഖാട്ടൂണിന്റെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മധു അപകടം നടന്നയുടൻ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി ആക്രമണ വിവരം അറിയിച്ചു. ഒരവസരം കിട്ടിയാൽ ഞാൻ മൂക്ക് കടിച്ച് തിന്നും എന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്ന് മധു പോലീസിനോട് വെളിപ്പെടുത്തി. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് കാര്യം Read More…

Crime

ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത്! മോഷ്ടിക്കാൻ ശ്രമം, കള്ളന്മാരെ പഞ്ഞിക്കിട്ടു- വീഡിയോ

സമാധാനപരമായി ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും റെസ്റ്ററന്റുകളിൽ എത്തുന്നത്. അത്തരത്തിൽ ആളുകൾ ശാന്തമായി അത്താഴം കഴിച്ചികൊണ്ടിരുന്ന ഒരു റെസ്റ്ററന്റ് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ആക്ഷൻ സിനിമാ രംഗമായി മാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഷ്ടിക്കാനായി രണ്ട് യുവാക്കൾ റെസ്റ്ററന്റിൽ പ്രവേശിക്കുന്നതും തുടർന്ന് നടന്ന സംഭവം വികാസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ഇതിനകം 10 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ കണ്ട് പലരും കണ്ണുതള്ളിയിരിക്കുകയാണ്. വൈറലായ വീഡിയോയുടെ തുടക്കത്തിൽ ഹെൽമെറ്റ്‌ ധരിച്ച രണ്ട് അക്രമികൾ Read More…

Featured Sports

ഇഷാന്‍ കിഷന്‍ ചരിത്രം സൃഷ്ടിച്ചു; അപൂര്‍വ നേട്ടം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരന്‍

ഹൈദരാബാദ്: മഴ കൊണ്ടുപോയ 2025ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള പോരാട്ടത്തില്‍ അതുല്യമായ ഐപിഎല്‍ റെക്കോഡ് ഇട്ട് യുവതാരം ഇഷാന്‍ കിഷന്‍. ഈ സീസണില്‍ വിക്കറ്റ്കീപ്പറായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ഒരു ടീമിലെ ടോപ്പ് ഓര്‍ഡറിലെ നാലു ബാറ്റ്‌സ്മാന്‍മാരെയാണ് താരം ക്യാച്ചെടുത്തത്. കളിയില്‍ ടോസ് നേടിയ പാറ്റ് കമ്മിന്‍സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഭാഗമായതിന് ശേഷം ആദ്യമായി, വിക്കറ്റ് കീപ്പര്‍ ചുമതല ഏറ്റെടുത്ത മത്സരത്തില്‍ തന്നെ ഇഷാന്‍കിഷന് Read More…

Health

കുഞ്ഞിനു നൽകുന്നത് മുലപ്പാലോ ഫോര്‍മുല ഫീഡോ? അറിയാം ഗുണങ്ങളും ദോഷങ്ങളും

നവജാത ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുള്ള ഒന്നാണ് അമ്മയുടെ മുലപ്പാല്‍. ആവശ്യമായ മുലപ്പാല്‍ ഇല്ലായ്മ പോലുള്ള കാരണങ്ങള്‍ കൊണ്ട് കുട്ടിക്ക് ഫോർമുല ഫീഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കള്‍ ഉണ്ട്. മുലപ്പാലിനും ഫോര്‍മുല ഫീഡിനും അതിന്റേതായ പ്രത്യേകതകളുണ്ട്. എച്ച്ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഹുര്‍ഗാവ് സികെ ബിര്‍ല ആശുപത്രിയിലെ ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനകോളജി ഡയറക്ടര്‍ ഡോ ആസ്ത ദയാല്‍ പറയുന്നു. കുഞ്ഞിന്റെ പോഷകമായ പല ആവശ്യങ്ങളും നിറവേറുന്നതിനായി പ്രകൃതിദത്തമായി അമ്മയ്ക്ക് നല്‍കപ്പെടുന്നതാണ് മുലപ്പാല്‍. പ്രോട്ടീനുകള്‍ കൊഴുപ്പ് വൈറ്റമിനുകള്‍ Read More…

Myth and Reality

മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്

കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്. 1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി Read More…

Celebrity

ബിഗ് ബിയുടെ ആദ്യ പ്രണയിനി ജയയല്ല, മായയോടുള്ള​‍ പ്രണയം എന്തുകൊണ്ടാണ് ഉപേക്ഷിച്ചു?

വിവാഹത്തിലെത്താതെ പോയ പ്രണയം തീവ്രം. പറയാന്‍ കഴിയാതെ പോയ പ്രണയങ്ങള്‍ അതി തീവ്രം എന്ന വിലയിരുത്തലില്‍ പെടുന്ന അനേകര്‍ ഈ ലോകത്തുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലെ അദ്വിതീയനായ അമിതാഭ്ബച്ചന്‍ ഇപ്പോഴും അസാധ്യമായ അഭിനയമികവിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രായത്തിന് അനുസരിച്ചുള്ള പ്രകടനങ്ങളും വേഷങ്ങളും കൊണ്ട് ഇഷ്ടം നേടുന്ന നടന്റെ നീണ്ട ഫിലിമോഗ്രഫിക്കും വര്‍ഷങ്ങളായി സമാനതകളില്ലാത്ത സ്‌ക്രീന്‍ പ്രഭാവലയത്തിനും സമാനതകളില്ല. അദ്ദേഹത്തിന്റെ ജോലി കൂടാതെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ആളുകള്‍ക്ക് താല്‍പ്പര്യമുള്ളവയാണ്. ബിഗ് ബി ജയാ ബച്ചനെ Read More…

Lifestyle

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ വെറുതെയല്ല ഈ പഴമൊഴി !

ഭക്ഷണം കഴിച്ച് ഉടന്‍ പോയി കിടന്ന് ഉറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണമെന്നാണ് വെയ്‌പെന്ന് പഴമക്കാരും പറയാറുണ്ട്. ഈ രണ്ടു കാര്യങ്ങളും ഒന്നു തന്നെ. രാത്രയിലെ ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റ് നടന്നാല്‍ വളരെയധികം ഗുണമാണ് ശരീരത്തിന് ലഭിയ്ക്കുന്നത്. ഭക്ഷണം കഴിച്ചശേഷമുള്ള ചെറുനടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രതികരണത്തെ കുറയ്ക്കുകയും ഏറെ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അര്‍ധരാത്രിയിലുള്ള അനാവശ്യമായ ലഘുഭക്ഷണം കഴിക്കല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു…… ഉറക്ക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് Read More…

Myth and Reality

വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു പിന്നിലെ കാരണം

പൈതഗോറസ് തിയറിയുടെ ഉപജ്ഞാവാണ് പൈതഗോറസ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തിനെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയര്‍ത്തിയ ആളും ഇദ്ദേഹമായിരുന്നു. പൈതഗോറസിന്റെ കാലശേഷമുള്ള പ്രഗത്ഭരായ ന്യൂട്ടന്‍ ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹത്തിന്റെ ചിന്തകള്‍ സ്വാധീനിച്ചട്ടുണ്ട്. 5 തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തല്‍ നടത്തിയതും അദ്ദേഹമാണ്. പരിമിത സൗകര്യങ്ങളില്‍ മുനിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാല്‍ പയര്‍ കഴിച്ചിരുന്നില്ല പയർ വിത്തുകളില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ കുടികൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മനുഷ്യരും പയറും ഒരേ ഉറവിടത്തിൽ Read More…