Good News

ബോഡിഷേമർമാർക്ക് ചുട്ട മറുപടി നൽകി പെൺകുട്ടി: വീഡിയോയ്ക്ക് കയ്യടിച്ച് നെറ്റിസൺസ്

നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ മറ്റുള്ളവരിൽ നിന്ന് പരിഹാസങ്ങൾ നേരിട്ടിട്ടുള്ള നിരവധി ആളുകളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിൽ രൂപത്തിന്റെ പേരിൽ ഏറെ ട്രോളുകൾ നേരിട്ട മുംബൈയിൽ നിന്നുള്ള കണ്ടന്റ് ക്രീയെറ്ററാണ് ഗുനിത് കൗർ. എന്നാൽ തന്നെ അധിക്ഷേപിച്ചവരോട് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് കൗർ ഇപ്പോൾ. പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നമാണ് തനിക്ക് ഉള്ളതെന്ന് ഗുനിത് കൗർ നെറ്റിസൺമാരോട് വിശദീകരിച്ചു. ഇത് മൂത്രത്തിലൂടെ കൂടുതൽ പ്രോട്ടീൻ ശരീരം പുറത്തുവിടാൻ കാരണമാകുന്നു. തൽഫലമായി, Read More…

Movie News

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു; നേരറിയും നേരത്ത് മേയ് 30 ന്

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് ” മേയ് 30 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.  ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ്‌ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ Read More…

Crime

ഭാര്യയ്ക്ക് രഹസ്യബന്ധം; പിടിക്കാന്‍ ക്യാമറവയ്ക്കാന്‍ തീരുമാനിച്ച ഭര്‍ത്താവിനെ അടിച്ചു കൊന്ന് ഭാര്യയും കാമുകനും

ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തില്‍ രഹസ്യ ബന്ധം പുറത്തായതിന് പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ധീരേന്ദ്ര പാസി എന്ന യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ റീനയും കാമുകന്‍ സതീശുമാണ് അറസ്റ്റിലായത്. മേയ് 11 ന് രാത്രി വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്. റീനയും ഭര്‍ത്താവിന്റെ സഹോദരന്റെ മകനായ സതീഷും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. ധീരേന്ദ്ര ഇക്കാര്യം അറിഞ്ഞതോടെ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ തെളിവിനായി ധീരേന്ദ്ര വീട്ടില്‍ ക്യാമറ സ്ഥാപിക്കുമോ എന്ന Read More…

Featured Good News

പരിക്കേറ്റ നായയെ ട്രോളിയിൽ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കുരുന്നുകൾ, ഹൃദയം കീഴടക്കും ഈ കാഴ്ച !

ചുട്ടുപൊള്ളുന്ന വെയിലിൽ പരിക്കേറ്റ തങ്ങളുടെ നായയെ ട്രോളിയിൽ ഇരുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രണ്ട് ആൺകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കീഴടക്കുന്നത്. നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തങ്ങളുടെ നായയെ മറ്റൊരു നായ കടിച്ചെന്നും തുടർന്ന് വൈദ്യസഹായം ആവശ്യമാണെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് കുട്ടികൾ നായയെ ആശുപത്രിയിൽ കൊണ്ടാക്കി ചികിത്സിക്കുകയാണ്. വീഡിയോയിൽ നായയെ കൈകളിൽ കൊണ്ടുപോകുന്നതിനുപകരം, അവർ ഒരു ചെറിയ ട്രോളി ഉണ്ടാക്കി, Read More…

Fitness

വണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തോ? നിങ്ങള്‍ക്കായി ഇതാ 6 ടിപ്സുകൾ

ശരീരഭാരം കുറയ്ക്കുക എന്നത് മിക്ക ആളുകളുടേയും ഒരു വലിയ കടമ്പ തന്നെയാണെന്ന് പറയാം. ഇതിനായി ഡയറ്റും വ്യായാമവും ഒക്കെ ചെയ്ത് മുന്നോട്ട് പോകുന്നവരും ഉണ്ട്. ഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരീരത്തിന് ആവശ്യമായ കാലറി കഴിക്കുകയും ആവശ്യമില്ലാത്ത കാലറി കത്തിച്ചു കളയുകയുമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. എന്നും ഒരേപാത്രം  എന്നും ഒരേപാത്രത്തില്‍ ആഹാരം കഴിച്ചു നോക്കൂ. ഇത് അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും. പ്ലാസ്റ്റിക് പാത്രം ഒഴിവാക്കാം – ഹോട്ടലുകളിലും മറ്റും Read More…

Crime

സ്‌നേഹം നടിച്ച്‌ യുവതി വിളിച്ചു; തേന്‍കെണിയില്‍ പെടുത്തി കവര്‍ച്ച: ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍

ആലപ്പുഴയില്‍ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടയാളെ സ്‌നേഹം നടിച്ച്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍. എഴുപുന്ന ചാപ്രകളം വീട്ടില്‍ അനാമിക, ഭര്‍ത്താവ്‌ നിധിന്‍, നിധിന്റെ സുഹൃത്ത്‌ സുനില്‍ കുമാര്‍ എന്നിവരെയാണ്‌ കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തൈക്കാട്ടുശേരി സ്വദേശിയാണു തട്ടിപ്പിനിരയായത്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ചു പരിചയപ്പെട്ട ഇയാളെ അനാമിക സ്‌നേഹം നടിച്ച്‌ ചമ്മനാട്‌ അയ്യപ്പക്ഷേത്രത്തിനു സമീപത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ ദേഹോപദ്രവം ഏല്‍പിച്ചശേഷം ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന്‌ സ്‌ഥലംവിട്ടു. കഴിഞ്ഞ Read More…

Oddly News

നാലുകാലിൽ നടക്കുന്ന മനുഷ്യൻ ! ‘റിയല്‍ ടാര്‍സനാ’യി സമൂഹമാധ്യമ താരം; ലോകംമുഴുവന്‍ ആരാധകർ

കാട്ടില്‍ അകപ്പെടുന്ന മനുഷ്യന്‍ പിന്നീട് അവിടുത്തെ മൃഗങ്ങളെ പോലെ പെരുമാറുകയും അവരുടെ സുഹൃത്താകുകയും ചെയ്ത കഥയാണ് ടാര്‍സന്‍. ഈ കഥ പോലെ തന്നെയുള്ള ഒരു ജീവിതം നയിക്കുന്ന ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്. വിക്ടര്‍ മാനുവല്‍ എസ്‌കോബാര്‍ എന്നാണ് ഈ യുവാവിന്റെ പേര്. ടാര്‍സന്‍ മൂവ്‌മെന്റ് എന്നൊരു ജീവിതരീതിയാണ് വിക്ടര്‍ നയിക്കുന്നത്. പത്തുലക്ഷത്തോളം പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിക്ടര്‍ തന്റെ ജീവിതം പുറംലോകത്തെ അറിയിക്കുന്നു. ആള്‍ക്കുരങ്ങുകളും പരിണാമവഴിയില്‍ നമ്മുടെ ബന്ധുക്കളുമായ ചിംപാന്‍സികളെയും Read More…

Featured Oddly News

കൊടുങ്കാറ്റിനിടെ ഹൈടെൻഷൻ വയറിലേക്ക് വീണ് ബോർഡ്‌ മാറ്റാൻ കയറിയ യുവാവ്, നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും ജനജീവിതം ഏറെ ദുരിത പൂർണമാക്കിയിരുന്നു. ഇതിനിടയിലാണ് ഹൈ ടെൻഷൻ വയറിന് മുകളിൽ കുടുങ്ങിയ ഇരുമ്പ് സൈൻബോർഡ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയത്. സെക്ടർ 20 ലാണ് അസാധാരണമായ ദൃശ്യം അരങ്ങേറിയത്. ശക്തമായ കാറ്റിനെ തുടർന്ന് സൈൻ ബോർഡ്, വായുവിൽ ആടിയുലയുന്ന കാഴ്ചയാണ് കാണുന്നത്. സംഭവം കണ്ട് നിരവധിപേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതിനിടയിലാണ്, ഒരു ഇലക്‌ട്രിസിറ്റി ബോർഡ് തൊഴിലാളി ഹൈ ടെൻഷൻ വയറിനു മുകളിലേക്ക് കയറി തൂങ്ങിക്കിടന്ന മെറ്റൽ Read More…

Crime

10 സെക്കന്റിനുള്ളിൽ 9 അടി: വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠിയുടെ കാമുകൻ, ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എസ്ഡി ഡിഗ്രി കോളജ് വളപ്പിൽ വിദ്യാർഥിനിയെ സഹപാഠിയുടെ കാമുകൻ മർദിച്ചതായി പരാതി. 10 സെക്കൻഡിനുള്ളിൽ 9 തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണ് സഹപാഠിയുടെ കാമുകന്റെ പീഡനത്തിനിരയായത്. അമർജീത് എന്നയാളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമർജീത് പെൺകുട്ടിയെ ആവർത്തിച്ച് അടിക്കുന്നതും പെൺകുട്ടിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാതെ വരുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ പെൺകുട്ടിയുടെ നിലവിളികളും സഹായത്തിനായി കേഴുന്നതും Read More…