ജീവിതത്തില്‍ വിരസത തോന്നിയതോടെ വളര്‍ത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാന്‍ ഇറങ്ങി യുവാവ്. ഒലിവര്‍ വിഡ്ജര്‍ എന്ന വ്യക്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ രീതിയിലുള്ള ഈ ജീവിതം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് തനിക്ക് അനുഭവപ്പെട്ടു പോവുകയാണെന്നും ഇദ്ദേഹം പറയുന്നു. ജീവിതത്തില്‍ ഉണ്ടായ ഒരു രോഗാവസ്ഥയാണ് മാറി ചിന്തിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഒലിവര്‍ പറയുന്നത്. പക്ഷാഘാത സാധ്യതയുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതലാണ് ജീവിതത്തെ കൂടുതല്‍ Read More…
Author: ashtagon
പ്രതി പൂച്ചയാണ്! നാര്‍ക്കോ ക്യാറ്റ്; കഞ്ചാവുമായി പോയ പൂച്ചയെ ‘പൊക്കി’ പൊലീസ്
ലോകം ലഹരി കടത്തലിന്നെ എതിരെ പോരാടുമ്പോഴും വ്യത്യസ്ത മാർഗങ്ങളുമായി ലഹരി മാഫിയകളെത്തും. അവിശ്വസനീയമായ മാര്‍ഗങ്ങളാകും ഇവര്‍ ലഹരികടത്തിന് ഉപയോഗിക്കുന്നതും . ലഹരിമാഫിയയുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് പിന്നാലെയാണ് എല്ലാരാജ്യങ്ങളിലും പൊലീസും മറ്റ് ലഹരിവിരുദ്ധ ഏജന്‍സികളും . കോസ്റ്റോറിക്ക പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയതും അത്തരത്തില്‍ ആരും പ്രതീക്ഷിക്കാത്തൊരു കള്ളക്കടത്താണ് .ഇവിടെ ലഹരികടത്തിലെ പ്രതി ഒരു പൂച്ചയാണ് . കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിന് സമീപത്തുകൂടി ഒരു പൂച്ച നടന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ പൂച്ചയുടെ രോമത്തിനിടയിലായി രണ്ട് Read More…
കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി ∙ തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് Read More…
കൈവീശിയപ്പോള്‍ ഉർവശി റൗട്ടേലയുടെ വസ്ത്രത്തില്‍ ദ്വാരം? കാന്‍ലുക്കില്‍ ചര്‍ച്ച!
ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോയില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വസ്ത്രത്തില്‍ ദ്വാരമുള്ളത്. നിരവധി പേരാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ Read More…
കളിയ്ക്കിടെ കാറിനുള്ളിൽ കയറി, ഡോർ അബദ്ധത്തിൽ ലോക്കായി, നാല് ശ്വാസംമുട്ടി കുട്ടികൾ മരിച്ചു
ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് Read More…
പ്രിന്‍സും കിംഗും വേണ്ട ; ന്യൂസിലന്റില്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ പറ്റില്ല ! യുഎസിൽ കൂടുതൽ പ്രചാരത്തിലുള്ള പേരുകള്‍
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമ്മള്‍ സാധാരണയായി ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതുമുണ്ടെന്നാണ് ന്യൂസിലന്റിലെ കാര്യം. രാജകീയ പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പേരുകള്‍ ന്യൂസിലന്റില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. കിംഗ്, പ്രിന്‍സ്, പ്രിന്‍സസ് തുടങ്ങിയ രാജകീയ പ്രമേയമുള്ള കുഞ്ഞു പേരുകള്‍ അമേരിക്കയില്‍ പ്രചാരം നേടുമ്പോള്‍, ന്യൂസിലാന്‍ഡ് അത്തരം പേരുകള്‍ക്കെതിരെ കര്‍ശനമായ നിലപാട് നിലനിര്‍ത്തുന്നു. അടുത്തിടെ നടന്ന ഔദ്യോഗിക വിവര നിയമ അന്വേഷണമനുസരിച്ച്, ഒരു കുട്ടിക്ക് കിംഗ് എന്ന് പേരിടാനുള്ള 11 അഭ്യര്‍ത്ഥനകള്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നിരസിച്ചു. പ്രിന്‍സ് (10 അഭ്യര്‍ത്ഥനകള്‍), പ്രിന്‍സസ് Read More…
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ഉടുമ്പ് തിന്നു ; തലയൊഴികെയുള്ള ഭാഗങ്ങള്‍ ഭക്ഷിച്ചു…!
തായ്ലന്‍ഡില്‍ ഒരു ഉടുമ്പ് ഒരു നവജാത ശിശുവിനെ ഭക്ഷിക്കുന്നത് കണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം സമുത് പ്രകാന്‍ പ്രവിശ്യയിലുടനീളം ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാംഗ് ഫ്ലി ജില്ലയിലെ ആളുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ വിഴുങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചാരിറ്റി വിഭാഗത്തില്‍ പെടുന്ന റുവാംകതന്യൂ ഫൗണ്ടേഷനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ തലയൊഴികെയുള്ള ഭാഗങ്ങള്‍ ഉടുമ്പ് ഭക്ഷിച്ചതായി കണ്ടെത്തി. കുടിയേറ്റത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വാടക Read More…
നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?
ഒലിവ് ഓയിൽ തലയോട്ടിക്ക് നല്ലതാണെന്ന് അറിയാം. എന്നാൽ ഇത് നരച്ച മുടിക്ക് പരിഹാരമാണോ? താരൻ, സൂര്യരശ്മി മൂലമുണ്ടാകുന്ന കേടുപാടുകൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കാരണം മുടിക്ക് നിറം നഷ്ടപ്പെടാം. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. കൂടാതെ, ഇത് മുടിയുടെ pH നില പുനഃസ്ഥാപിക്കാനും അകാല നരയെ തടയാനും സഹായിക്കുന്നു. എന്നിരുന്നാലും, പ്രായമാകുന്നതു മൂലമുണ്ടാകുന്ന നരയെ പൂർണ്ണമായി തടയാൻ ഒലിവ് ഓയിലിന് കഴിയില്ല. ഒലിവ് ഓയിൽ തലയോട്ടിക്ക് Read More…
കരളും പണിമുടക്കും, ജാഗ്രത വേണം ; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ഒരു സ്‌ഥലത്ത് Read More…









