എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെപ്രവാസിമലയാളി വനിതയെന്ന നേട്ടംകൂടിസ്വന്തമാക്കിയാണ് തലശ്ശേരി വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫിന്റെ സാഹസികവിജയം. 8848 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ ഖത്തറിലെആദ്യപ്രവാസിയായസഫ്രീനതുന്നിച്ചേര്‍ത്തത് തൻ്റെ സ്വപ്‌നങ്ങളാണ്. ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന നേട്ടം സ്വന്തമാക്കിയത്. മെയ് 18ന് ഞായറാഴ്ച രാവിലെ നേപ്പാള്‍ സമയം 10.25ഓടെയാണ് സഫ്രീന എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രത്തിന്റെ ഭാഗമായത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ബേസ് ക്യാമ്പില്‍ തിരികെയെത്തിയ സഫ്രീന അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെത്തും. സഫ്രീനയെ Read More…
Author: ashtagon
ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് ഇഡലിയും ചട്ണിയും ഉണ്ടാക്കി നൽകുന്ന വെയിൽസ് ഭർത്താവ്
ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ആരാധകർ ഏറെയാണ്. വിദേശികൾ ഇന്ത്യൻ ഭക്ഷണം നന്നായി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഐഡിയകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുമുണ്ട്. പ്രത്യേകിച്ചും അവർ ഇത്തരം വിഭവങ്ങൾ തങ്ങളുടെ പ്രിയപെട്ടവർക്കായി തയ്യാറാക്കുമ്പോൾ, അത്തരം പോസ്റ്റുകൾ ഓൺലൈനിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഒരു വെൽഷ് യുവാവ് (വെയിൽസ് പൗരൻ) തന്റെ ഇന്ത്യൻ ഭാര്യക്ക് വേണ്ടി പാചകം ചെയ്യുന്ന ഒരു റീലാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. അദ്ദേഹത്തിൻ്റെ പാചക പരിശ്രമങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിരവധി ഹൃദയങ്ങൾ Read More…
മുതലയുടെ കടിയില്‍നിന്ന് മൃഗശാലാ സൂക്ഷിപ്പുകാരൻ രക്ഷപ്പെട്ടു, പക്ഷേ ഭാഗ്യം തുണയ്ക്കില്ലെന്ന് നെറ്റിസൺസ്
നിരവധി സന്ദർശകർ നോക്കിനിൽക്കെ രണ്ട് മുതലകളെ പരിചരിക്കുന്ന ഒരു മൃഗശാല ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുതലകളിൽ നിന്ന് ജീവനക്കാരന് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത ആക്രമണമാണ് വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം. പതിവുപോലെ തന്നെ വേലിക്കപ്പുറം വന്നു നിൽക്കുന്ന സന്ദർശകർക്കു മുന്നിൽ രണ്ടു മുതലകളുമായി ആശയവിനിമയം നടത്തുന്ന മൃഗശാല ജീവനക്കാരനെയാണ് കാണുന്നത്. എന്നാൽ പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. വീഡിയോയിൽ, ജീവനക്കാരൻ രണ്ട് മുതലകളെ അവയുടെ അടുത്ത് ഇരുന്നുകൊണ്ട് കളിപ്പിക്കുകയാണ്. ഒരു മുതലയുടെ പുറത്താണ് ജീവനക്കാരൻ Read More…
നായ്ക്കുട്ടിയെ അപ്പാർട്മെന്റിനു മുകളിൽ നിന്ന് താഴേയ്ക്കെറിഞ്ഞ് സെക്യൂരിറ്റി ഗാർഡ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈയിലെ പൊവായയിൽ മൂന്ന് മാസം പ്രായമുള്ള തെരുവ് നായ്ക്കുട്ടിയെ ഏകദേശം ഒരു നിലയോളം ഉയരത്തിൽ നിന്ന് താഴേക്കേറിഞ്ഞു പരിക്കേൽപ്പിച്ച സെക്യൂരിറ്റി ഗാർഡിനെതിരെ കേസെടുത്ത് പോവായ് പോലീസ്. മെയ് 16 ന് ടവർ പാർക്ക്, എമറാൾഡ് ഐൽ, സകിവിഹാർ റോഡിൽ നടന്ന സംഭവത്തെ തുടർന്ന് കൈലാഷ് ഗുപ്ത (56) എന്ന ഗാർഡിനെ പിന്നീട് ഹൗസിംഗ് സൊസൈറ്റി പിരിച്ചുവിടുകയും ചെയ്തു. ടവർ 6 ന് സമീപം വലിയ ശബ്ദം കേട്ടു ഓടിയെത്തിയ കാശിഷ് ധഞ്ജനി എന്ന ഹൗസിങ് സൊസൈറ്റി താമസക്കാരൻ Read More…
മറാത്തി നാടോടി ഗാനത്തിന് പെൺകുട്ടിയുടെ കിടിലൻ എക്സ്പ്രഷൻ: ഹൃദയം കീഴടക്കി വീഡിയോ
ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ശ്രുതി സെംസെയുടെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഇതിനകം നിരവധി ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പരമ്പരാഗത വേഷപകർച്ചകൊണ്ട് മാത്രമല്ല അവളുടെ ആകർഷകമായ മുഖ ഭാവങ്ങൾക്കും മഹാരാഷ്ട്രയിലെ നാടോടി ഗാനം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിനുമാണ് ആളുകൾ അവളെ അഭിനന്ദിക്കുന്നത്. പരമ്പരാഗത മറാഠി നാടോടി ഗാനമായ “ബായ് സുയാ ഘേ ഗാ, ദഭൻ ഘേ” എന്ന ഗാനത്തിന് അവൾ നൽകുന്ന മുഖഭാവമാണ് വീഡിയോയുടെ മുഖ്യ ആകർഷണം. സാരിയുടുത്ത്, മൂക്കുത്തിയണിഞ്ഞു, നെറ്റിയിൽ Read More…
ലോകത്തിലെ ഏറ്റവും സംതൃപ്തി തരുന്ന ജോലികൾ ഏതെല്ലാം? തരാത്ത ജോലികളും; ഗവേഷകർ പറയുന്നു
ജോലി തെരഞ്ഞെടുക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജീവിതസന്ധാരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പ്രതിഫലമുള്ള തൊഴില്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രതിഫലം മാത്രമല്ല ഒരാളെ തന്റെ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. മറിച്ച് ആ ജോലി ആ വ്യക്തിക്ക് സംതൃപ്തി നല്‍കുന്നുണ്ടോ എന്നതും പ്രധാന ഘടകമാണ്. ഇവിടെയാണ് നമ്മളിൽ പലരും ജോലിയിൽ എത്രമാത്രം സംതൃപ്തിയുള്ളവരാണെന്ന ചോദ്യം പ്രസക്തമാകുന്നത്. ഇപ്പോള്‍ വിഷയമാണ് പഠിക്കേണ്ടത് എന്നതുപോലും അഭിരുചിയ്ക്കപ്പുറത്തേയ്ക്ക് ജോലിയുമായി ബന്ധപ്പെടുത്തിയാണ് നാം തെരഞ്ഞെടുക്കുന്നത്. എസ്തോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷക വിഭാഗം ലോകമെമ്പാടുമുള്ള Read More…
ഇന്റർനെറ്റ് ഇല്ലാത്ത ലോകം യുവാക്കൾ ആഗ്രഹിക്കുന്നുവെന്ന് പഠനം
ഇന്റർനെറ്റ് ഇല്ലാത്ത ലോകമെന്നത് ഇന്ന് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്. നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് അതിശയകരമാണ്. പ്രായഭേദമന്യേ എല്ലാവരും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമെല്ലാം ആശ്രയിക്കുന്നത് ഇന്‍റർനെറ്റിനെയാണ്. വർഷങ്ങൾക്ക് മുമ്പ് ഇന്റർനെറ്റ് ഇല്ലായിരുന്നുവെന്നുവെന്നത് ചിന്തിച്ചു നോക്കൂ… ഇന്റർനെറ്റ് സൗകര്യം ഇല്ലായിരുന്നെങ്കിൽ, നിങ്ങൾ ഈ വാര്‍ത്ത എങ്ങനെ, എപ്പോഴാകും വായിക്കുക ? ഇ-മെയിൽ, സമൂഹ മാധ്യമങ്ങള്‍, യൂ ട്യൂബ് ഇവയൊന്നും ഇല്ലാതെ, ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമ്മളിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാല്‍ ഇന്റർനെറ്റ് ഇല്ലാത്ത Read More…
ഫിറ്റ്നസ് പ്രേമികളായ യുവാക്കളില്‍ ഹൃദയാഘാതം വർദ്ധിക്കുന്നു; കാരണം…
കർണാടകയിൽ വിവാഹ ചടങ്ങിനിടെ 25കാരന്‍ വരന്‍ ഹൃദയാഘാതം മൂലം മരിച്ചു, ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലം 28 വയസ്സുള്ള ബോഡി ബിൽഡർ മരിച്ചു, മാരത്തൺ ഓട്ടത്തിന് ശേഷം ഹൃദയാഘാതം മൂലം 29 വയസ്സുള്ള ദന്ത ശസ്ത്രക്രിയാ വിദഗ്ധൻ മരിച്ചു… ഈ വാര്‍ത്താ തലക്കെട്ടുകൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു എല്ലാം ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ. അടുത്തിടെ പുറത്തുവന്ന ഈ കേസുകളിൽ മിക്കതിനും ഒരു പൊതു സവിശേഷതയുണ്ട്. ഇരകൾ കൂടുതലും 40 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ്. Read More…
ലിംഗത്തില്‍ ടാറ്റൂ ചെയ്തു; ഉദ്ധരിച്ച ലിംഗവുമായി യുവാവ് കഴിഞ്ഞത് മൂന്ന് മാസം- എന്തുകൊണ്ടെന്ന് ശാസ്ത്രം
ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്ത 21 കാരനായ ഇറാന്‍ യുവാവിന് മൂന്നു മാസത്തോളം സ്ഥിരമായ ഭാഗിക ലിംഗോദ്ധാരണം (നോൺ-ഇസ്കെമിക് പ്രിയാപിസം) ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ശാസ്ത്രലോകം. ടാറ്റൂ സൂചി ആഴത്തിൽ തുളച്ചുകയറുന്നത് മൂലമുണ്ടായ അമിതമായ രക്തപ്രവാഹം മൂലമാണ് ഉദ്ധാരണം ഉണ്ടായത്. പുരുഷലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയായ പ്രിയാപിസമാണ് യുവാവില്‍ ഉദ്ധാരണത്തിന് കാരണമായത്. ലൈംഗികോത്തേജനമില്ലാതെ, ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥയാണിത്. ടാറ്റൂ ആർട്ടിസ്റ്റ് പരമ്പരാഗത രീതിയില്‍ ഹാന്‍ഡ് ഹെല്‍ഡ് സൂചി ഉപയോഗിച്ചാണ് യുവാവിന്റെ തന്റെ ജനനേന്ദ്രിയത്തില്‍ ടാറ്റൂ Read More…









