Health

പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ? ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല

ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ചക്കയുടെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതേയുള്ളൂ. നൂറിലധികം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. അതിലൊന്നാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയും എന്നത്. ശരീരഭാരം കുറയ്ക്കാനും ചക്ക കൊണ്ട് സാധിക്കും. ചക്ക പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നത്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ ഇവ ചക്കയില്‍ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം….. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു – വൈറ്റമിന്‍ ഡി, കരോട്ടിനോയ്ഡുകള്‍, സാപൊനിന്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ Read More…

Celebrity

ഇവിടെ മാത്രമല്ലടാ വേടന് അങ്ങ് ഷിക്കാഗോയിലുമുണ്ട് പിടി; ‘കടലമ്മ’യ്ക്ക് ചുവടുവെച്ച് അമേരിക്കക്കാർ

കേരളത്തില്‍ വിവാദങ്ങള്‍ അവസാനിക്കാതെ തുടരുമ്പോഴും റാപ്പർ വേടന്റെ പാട്ടിന് ചുവടുവച്ച് വിദേശികൾ. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ആന്റണി വർഗീസ് പെപ്പെ ചിത്രം ‘കൊണ്ടൽ’ എന്ന സിനിയിലെ ‘കടലമ്മ’ എന്ന ഗാനത്തിന് വിദേശികൾ ചുവടുവയ്ക്കുന്ന വിഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. വേടന്‍ വരികൾ രചിച്ച ഗാനത്തിനു സാം.സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വേടൻ, സാം.സി.എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ Read More…

Lifestyle

‘അറപ്പുതോന്നുന്നു, ഇത് അടുക്കളയല്ല’: ലണ്ടനില്‍ ട്രെയിനിലിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യക്കാരിക്ക് അധിക്ഷേപം

ലണ്ടൻ മെട്രോയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ സ്ത്രീയെ വിമർശിക്കുകയും അവൾ “ഇന്ത്യക്കാരിയാണെന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവർ അവളെ ന്യായീകരിച്ചു. എന്തായാലും ലണ്ടന്‍ ട്യൂബില്‍ (“ട്യൂബ്” എന്നത് ലണ്ടനും ചുറ്റുമുള്ള അണ്ടർഗ്രൗണ്ട് മെ​‍ട്രോയുടെ വിളിപ്പേരാണ് ) ഇരുന്ന് ബിരിയാണി കഴിക്കുന്ന ഇന്ത്യക്കാരിയുടെ വീഡിയോ വൈറലായി. ഫോണില്‍ സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കുന്ന യുവതിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് Read More…

Oddly News Wild Nature

‘വൈൽഡ് കാർഡ് എൻട്രി’? വിവാഹത്തിന് എത്തിയ ക്ഷണിക്കപ്പെടാത്ത അതിഥി ! വൈറലായി വീഡിയോ

വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പുറത്തുവരാറുണ്ട്. ഇപ്പോഴിതാ നേപ്പാളിലെ ഒരു വിവാഹച്ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ കൗതുകം സൃഷ്ടിച്ചത്. ഇനി ആൾ ആരാണെന്നല്ലേ? സാക്ഷാൽ കാണ്ടാമൃഗം. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ചിത്വാൻ ദേശീയോദ്യാനത്തിന്റെ അരികിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതും 600-ലധികം വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ് ചിത്വാൻ ദേശീയോദ്യാനം. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വൈറൽ വീഡിയോയിൽ, ഒരു ഒറ്റക്കൊമ്പൻ കാണ്ടാമൃഗം Read More…

Featured Oddly News

ഇടയ്ക്കുവെച്ച് വാതില്‍ തള്ളിത്തുറന്നു, ലിഫ്റ്റിൽ കുടുങ്ങി കുട്ടി, രക്ഷപ്പെടുത്തുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

ഗാസിയാബാദിലെ കൗശാമ്പി പ്രദേശത്തെ മീഡിയ മജസ്റ്റിക് സൊസൈറ്റിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലിഫ്റ്റ് തുറന്നപ്പോൾ ഒരു ആൺകുട്ടി അതിൽ കുടുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. മെയ് 26 നാണ് സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന സംഭവത്തിന്റെ സിസിടിവി വീഡിയോയിൽ, ഒരു കുട്ടി ലിഫ്റ്റിലേക്ക് കയറുന്നതാണ് കാണുന്നത്. തുടർന്ന് ലിഫ്റ്റ് ചലിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുട്ടി വാതിൽ ബലമായി തുറക്കുന്നതും ലിഫ്റ്റ് പെട്ടെന്ന് നിന്നുപോകുന്നതും കാണാം. ലിഫ്റ്റ് ചലിക്കാതെ Read More…

Crime

വിവാഹംകഴിഞ്ഞ് അഞ്ചാംനാൾവന്ന ‘സമ്മാനം’; പൊട്ടിത്തെറിയിൽ നവവരൻ മരിച്ചു; ആദ്യ പാർസൽ ബോംബ് കേസിൽ വിധി

രാജ്യത്തെ ഞെട്ടിച്ച പാര്‍സല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 ഫെബ്രുവരി 23-നാണ് ഒഡീഷയിലെ പട്‌നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനായ യുവാവും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ടത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സൗമ്യ ശേഖര്‍ സാഹു, ഇദ്ദേഹത്തിന്റെ ബന്ധുവായ ജെനമണി എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. സൗമ്യ ശേഖറിന്റെ Read More…

Crime Featured

കള്ളന്‍മാരെ കരുതിയിരിക്കുക; ഏറ്റവും കൂടുതല്‍ കളവു നടക്കുന്നത് മഴക്കാലരാത്രികളില്‍

മഴ കനക്കുന്നതോടെ ഉറക്കമുള്ള രാത്രികളില്‍ കരുതിയിരിക്കുക. കള്ളന്‍മാര്‍ സജീവമാകുന്ന സമയമാണിത്. തിമര്‍ത്തു പെയ്യുന്ന മഴയില്‍ വീട്ടുകാര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് കള്ളന്‍മാര്‍ എത്തുക. ഇതുകാരണം മഴക്കാലത്ത് നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. അപരിചിതമായ ശബ്ദങ്ങള്‍ മഴക്കാലത്ത് വീട്ടുകാര്‍ കേള്‍ക്കാത്തതാണ് കള്ളന്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.ഒച്ചവെച്ചാലും മഴയുടെ ശബ്ദത്തില്‍ അയല്‍വാസികളും കേള്‍ക്കില്ല.ഇടക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളിയും ഇവര്‍ക്ക് ഗുണം ചെയ്യുന്നു. മോഷ്ടാക്കളുടെ ഇഷ്‌ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചുറ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാകില്ല. ആകാശം Read More…

Featured Lifestyle

പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

സുഗന്ധദ്രവ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എന്തൊക്കെയാണ് പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഒരു സുഗന്ധത്തിനും ഓരോ കഥകളും ഓരോ ഓര്‍മകളും പറയാനുണ്ടാവും. ചിലതില്‍ പ്രണയവും വിരഹവും ദുഖവും ഒക്കെ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. എന്നാല്‍ ഓര്‍മകള്‍ മാത്രമല്ല. ചിലര്‍ പ്രണയദിനത്തില്‍ പ്രണയിനിക്ക് സുഗന്ധദ്രവ്യങ്ങള്‍ സമ്മാനമായി നല്‍കുക കൂടി ചെയ്യാറുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. വെറുതെ വാസന മാത്രമല്ല ആത്മവിശ്വാസംകൂടിയാണ് ഇവ നമുക്ക് നല്‍കുന്നത്. നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കാന്‍ പോലും ഒരു സുഗന്ധത്തിനു കഴിഞ്ഞേക്കും. സിട്രസ്, ഫ്ളോറല്‍, ഓറിയന്റല്‍, ഗ്രീന്‍എന്നിങ്ങനെ Read More…

Crime

കാന്‍സറാണെന്ന് ഭയന്ന് ലൈംഗിക ബന്ധം നിഷേധിച്ചു; 65 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍

ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തിന്റെ പേരില്‍ 65കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍ . ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ബറായി ഗ്രാമത്തിലെ സ്വരയ് ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള ദിനേശ് കുമാര്‍ സെന്നിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. 25-ാം തീയതി വീട്ടില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വീട്ടില്‍നിന്നും നഷ്ടമായ ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെയാണ് Read More…