Healthy Food

‘വയറിന്റെ രാജ്ഞി’ ; ശരാശരിയേക്കാൾ 40% വലുത്, ഒറ്റയിരിപ്പില്‍ കഴിക്കുന്നത് 10ബൗള്‍ നൂഡില്‍സ്, കഴിക്കുന്നത് 30,000കലോറിവരെ

സ്ത്രീക്കും പുരുഷനും ആവശ്യമായ പ്രതിദിനകലോറിയുടെ അളവ് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് 2000 കലോറിയും പുരുഷന്മാര്‍ക്ക് 2500 കലോറിയുമാണ് ആരോഗ്യകരമായ അളവായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ദിവസം 30,000 കലോറി ഭക്ഷണംവരെ അനായാസം കഴിക്കാനാകുന്ന കൊറിയന്‍ യുവതിയാണ് ഇപ്പോ‘ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ദക്ഷിണ കൊറിയയിലെ പ്രശസ്ത മുക്ബാങ് യൂട്യൂബറായ പാര്‍ക്ക് ജുങ്-വോണിന് ദിവസേന ഏകദേശം 30,000 കലോറി ഭക്ഷണം കഴിക്കാനാകും. കാഴ്ചക്കാരോട് സംസാരിച്ചുകൊണ്ട് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കുന്ന ദക്ഷിണ കൊറിയന്‍ ട്രെന്റാണ് മുക്ബാങ്. ലൈവ് Read More…

Lifestyle

‘മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുമ്പോലെ’; 22 വർഷമായി യുവതി മേക്കപ്പ് തുടച്ചില്ല, അനുഭവം

ചൈന: വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 37 വയസ്സുള്ള ഒരു വനിതാ ഇന്‍ഫ്ളുവന്‍സര്‍ പങ്കുവച്ച തന്റെ കഥ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ. കാരണം കഴിഞ്ഞ 22 വർഷമായി അവരുടെ മുഖത്തെ മേക്കപ്പ് തുടച്ചു നീക്കാറില്ലെന്ന് എന്ന് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് എഴുതുന്നു. വർഷങ്ങളായി മേക്കപ്പുപയോ​ഗിക്കുകയും വേണ്ടവിധത്തിൽ കഴുകിക്കളയാതിരിക്കുകയും ചെയ്തതിനെ തുടർന്ന് തനിക്കുണ്ടായ ​ദുരനുഭവമാണ് ചൈനയിൽ നിന്നുള്ള യുവതി പങ്കുവെച്ചത്. ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാത്തതിനാൽ ചർമ്മത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന Read More…

Oddly News

ആയുസ്സിന്റെ ബലം ! ലീക്കായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, അദ്ഭുതകരമായ രക്ഷപെടല്‍; വീഡിയോ

ലീക്കായിക്കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാലുള്ള അപകടം എത്ര ഭീകരമായിരിക്കുമെന്നുള്ളതിന് ഈ വീഡിയോ ഉദാഹരണമാണ്. ലീക്കായി ചീറ്റിക്കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറാണ് ആദ്യം സ്ത്രീ അടുക്കളയില്‍ നിന്നും വര്‍ക്ക് ഏരിയയിലേക്ക് വലിച്ചിടുന്നത്. തുടര്‍ന്ന് അവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കുറച്ചുനേരത്തിന്ശേഷം അവര്‍ സഹായത്തിന് മറ്റൊരാളെയും കൂട്ടി തിരിച്ചെത്തി. യുവാവിനോടൊപ്പം സിലിണ്ടര്‍ പുറത്തേക്ക് മാറ്റാനോ മറ്റോ ശ്രമിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് പെട്ടെന്ന് വീട് മുഴുവന്‍ Read More…

Celebrity

വിജയ് ദേവരകൊണ്ടയ്ക്ക് എതിരേ കേസ് ; പഹല്‍ഗാം ഭീകരാക്രമണത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ യുദ്ധത്തോടുപമിച്ചു

ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം ഒരു സിനിമയുടെ പ്രീ-റിലീസ് ഇവന്റിനിടെ ഗോത്രവര്‍ഗക്കാരെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് വിജയ് ദേവരകൊണ്ടക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ 500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗോത്രവര്‍ഗ യുദ്ധങ്ങളുമായി താരതമ്യപ്പെടുത്തിയതാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍, ജൂണ്‍ 17 ന് അദ്ദേഹത്തിനെതിരെ എസ്സി / എസ്ടി നിയമപ്രകാരം കേസെടുത്തു . ആദിവാസി വിഭാഗങ്ങളുടെ സംയുക്ത കര്‍മസമിതി സംസ്ഥാന പ്രസിഡന്റ് അശോക് റാത്തോഡ് എന്ന നേനാവത് അശോക് കുമാര്‍ നായികാണ് Read More…

Celebrity

മൂത്രമൊഴിക്കാൻ ഒരു പാത്രം നൽകി, ഒപ്പം കുടയും: ലിൻ ലൈഷ്‌റാമുമായുള്ള വിവാഹ ചടങ്ങിനെപ്പറ്റി രൺദീപ് ഹൂഡ

നടൻ രൺദീപ് ഹൂഡ തന്റെ പരമ്പരാഗത മണിപ്പൂരി വിവാഹ ചടങ്ങിന്റെ വിശേഷങ്ങള്‍ മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. 2023ലാണ് നടന്‍ രണ്‍ദീപ് ഹൂഡയുടെ വിവാഹം കഴിഞ്ഞത്. മണിപ്പൂര്‍ സ്വദേശി ലിൻ ലൈഷ്റാമിനെയാണ് താരം ജീവിതസഖിയാക്കിയത്. മണിപ്പൂരില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് താന്‍ വിവാഹിതനായതെന്നും സുഹൃത്തായ ഒരു ബ്രിഗേഡിയര്‍ തന്നെ സഹായിച്ചുവെന്നും രണ്‍ദീപ് പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന്റെ കുടുംബം തന്നെ ദൈവമായാണ് കണ്ടതെന്നും ഇരുന്നിടത്തുനിന്നും അനങ്ങാനാവില്ലായിരുന്നുവെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. മണിപ്പൂരിൽ പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹം Read More…

Featured Oddly News

ഇതൊക്കെയെന്ത് ! യോഗാസനങ്ങൾ ചെയ്യുന്ന തെരുവ് നായ, യോഗ സെഷനിൽ NDRF ഉദ്യോഗസ്ഥരോടൊപ്പം- വീഡിയോ

ജൂൺ 21 ന് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി, ജമ്മു കശ്മീരിൽ ദേശീയ ദുരന്ത നിവാരണ സേന (NDRF) ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗ സെഷനിൽ ഒരു തെരുവ് നായ പങ്കെടുക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദേശീയ ദുരന്ത നിവാരണ സേന (NDRF) പരിശീലിപ്പിച്ച തെരുവ് നായ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഉധംപൂരിലെ സൂയിയിലുള്ള 13-ാം ബറ്റാലിയന്റെ കാമ്പസിൽ നടന്ന പ്രത്യേക യോഗ സെഷനിലാണ് തെരുവുനായ സർപ്രൈസ് താരമായതെന്ന് വാർത്താ Read More…

Crime

‘മാസം 40,000 രൂപ വേണം’; ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസിലെത്തി മര്‍ദിച്ച് ഭാര്യ

ഭിന്നശേഷിക്കാരനായ തന്റെ ഭര്‍ത്താവിനെ ഓഫീസിലെത്തി മര്‍ദിച്ച് ഭാര്യ. ചെന്നൈയില്‍ കഴിഞ്ഞ ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സെന്തില്‍ നാഥന്‍ എന്നയാളെയാണ് ഭാര്യ മാരാമണിയാണ് മര്‍ദിച്ചത്. ഓഫീസിലെത്തി ആദ്യം സെന്തില്‍ നാഥനുമായും സഹപ്രവര്‍ത്തകരുമായും യുവതി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെയാണ് മര്‍ദനം ആരംഭിച്ചത്. തടയാന്‍ ശ്രമിച്ച സഹ​‍പ്രവര്‍ത്തകരെ ഓഫീസിലിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് യുവതി എറിയുകയും ചെയ്യുന്നുണ്ടായിരുന്നു. മര്‍ദനം കടുത്തതോടെ സെന്തിലിന്റെ സഹപ്രവര്‍ത്തകര്‍ യുവതിയെ തിരിച്ചും മര്‍ദിച്ചു. ഒടുവില്‍ ഓഫീസിലുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് യുവതിയെ പുറത്താക്കുകയായിരുന്നു. Read More…

Crime

തുടയിൽ നിന്ന് മാംസം കടിച്ചെടുത്തു; കൈത്തണ്ടകൾ ചവിട്ടിയൊടിച്ചു; സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനം

മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകര്‍ന്നതിനു കാരണം Read More…

Lifestyle

ആഹാ… എന്തൊരു സ്വാദ്.. ; മണ്ണും ചെളിയും ചേര്‍ത്തൊരു കിടിലന്‍ വിഭവം !

ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ പാചക വിദഗ്ദര്‍ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്. അക്കൂട്ടത്തില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരം അല്‍പ്പം മണ്ണ് കൂടി ആയാലോ? കേള്‍ക്കുമ്പോള്‍ അതിശയോക്തിയാണെന്ന് തോന്നുമെങ്കിലും ഇറാനിലെ ഹോര്‍മുസ് ദ്വീപ് നിവാസികള്‍ ഈ മാര്‍ഗം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. നൂറ്റാണ്ടുകളായി ആ പ്രദേശത്തുളളവര്‍ മണ്ണും ചെളിയും ഉപയോഗിച്ചാണ് പാചകം. അതുകൊണ്ട് ഈ ദ്വീപിലെ നിവാസികൾ ഭക്ഷണമോ വിഭവമോ പാഴാക്കുന്നില്ല, മറിച്ച് അത് ആസ്വദിച്ചു കഴിക്കുന്നു. മണ്ണ് ചേര്‍ത്ത് പാകം ചെയ്യുന്ന ഭക്ഷണം ഏറെ രുചിയേറിയതാണെന്നും Read More…