അഹമ്മദാബാദ്: പ്രണയപ്പകയുടെ പേരില്‍ സഹപ്രവര്‍ത്തകനെ കുടുക്കാന്‍ വ്യാപകമായി വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയും റോബോട്ടിക്‌സ് എന്‍ജിനീയറുമായ റെനെ ജോഷില്‍ഡ(30)യെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. റെനെയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിന്റെ പേരില്‍ ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ചാണ് വ്യാജബോംബ് ഭീഷണിസന്ദേശങ്ങള്‍ അയച്ചിരുന്നത്. ദിവിജിനെ വിവാഹം കഴിക്കാന്‍ റെനെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരില്‍ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പ്രണയപ്പകയുമായി റെനെ ഇറങ്ങിത്തിരിച്ചത്. Read More…
Author: ashtagon
ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് മെഗാഇവന്റ് ; 7139 കോടി രൂപയുടെ ആഡംബര വിവാഹം
ഹോളിവുഡിലെ സിനിമാ സംഗീതരംഗത്തെ വമ്പന്മാരടക്കം പങ്കെടുക്കുന്ന സ്വപ്‌നതുല്യമായ ചടങ്ങില്‍ വിവാഹിതരാകാനൊരുങ്ങുകയാണ് കോടീശ്വരനായ ജെഫ് ബെസോസും കാമുകി ലോറന്‍ സാഞ്ചസും. ഇറ്റലിയിലെ വെനീസില്‍ 7139 കോടി ചെലവ് വരുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും ഓപ്ര വിന്‍ഫ്രിയും ക്ഷണിതാക്കളാണ്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ചായ കോറുവിലാണ് ചടങ്ങുകള്‍. വെനീസില്‍ ഉടനീളം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പേജ് ആറ് റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ തങ്ങളുടെ വിവാഹ തയ്യാറെടുപ്പുകളുടെ ഭാഗമായി Read More…
അഗ്നിപർവ്വതത്തിൽ വീണ് ബ്രസീലിയൻ വിനോദസഞ്ചാരിയെ കാണാതായി
അഗ്നിപര്‍വ്വത ഗര്‍ത്തത്തിന് സമീപമുള്ള പാറയില്‍ നിന്ന് വീണ് ബ്രസീലിയന്‍ വിനോദസഞ്ചാരിയെ കാണാതായി. ഇന്തോനേഷ്യയിലെ രക്ഷാപ്രവര്‍ത്തകര്‍ തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ലോംബോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന സജീവ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിഞ്ജാനിയുടെ സമീപത്ത് നിന്നും കാണാതായത് കാല്‍നടയാത്രക്കാരി 26 കാരിയായ ജൂലിയാന മരിന്‍സ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സംഘത്തോടൊപ്പം ട്രെക്കിംഗ് നടത്തുകയായിരുന്ന അവര്‍ പ്രാദേശിക സമയം 06:30 ഓടെ അപ്രത്യക്ഷയായി. ‘അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിനോട് ചേര്‍ന്നുള്ള പാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പാറക്കെട്ടില്‍’ നിന്നാണ് അവള്‍ വീണതെന്ന് ബ്രസീലിയന്‍ അധികൃതര്‍ പറഞ്ഞു. ഉടനടി Read More…
ഭര്‍ത്താവിന്റെ ലൈവ് ലൊക്കേഷന്‍ കാമുകന് കൊടുത്തു; പിന്നാലെ കൊന്ന് തള്ളി; വധുവിന്റെ അമ്മയും പ്രതിയുടെ കാമുകി
രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്വാളില് നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്. 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. Read More…
24 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സിര്‍മൗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഗണിതശാസ്ത്ര അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് Read More…
ബംഗാള്‍ യുവതി മുസ്ലീം പുരുഷനെ വിവാഹംചെയ്തു; അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം
കൃഷ്‌ണഗഞ്ച്: ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിച്ച മകളെ മരിച്ചതായി പ്രഖ്യാപിച്ച് ശ്രാദ്ധം അടക്കം അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം. പ്രതീകാത്മക ഹിന്ദു ശ്രാദ്ധച്ചടങ്ങിലേക്ക് അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ച് സദ്യയും നല്‍കി. കൃഷ്‌ണഗഞ്ചിലെ ഖതുര ഉത്തര്‍പാറ പ്രദേശത്തുള്ള കുടുംബം മകള്‍ക്ക് വരനെ തെരഞ്ഞെടുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. കൃഷ്‌ണഗഞ്ച് സുധീര്‍ രഞ്‌ജന്‍ ലാഹിരി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ യുവതി കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. മുമ്പ് യുവാവിനൊപ്പം വീടുവിട്ട യുവതിയെ വീട്ടുകാര്‍ തിരികെ കൊണ്ടുവന്നിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന Read More…
അപ്രതീക്ഷിത റേഡിയോ സന്ദേശം: പിന്നില്‍ 58വര്‍ഷംമുമ്പ് നാസ ഉപേക്ഷിച്ച ഉപഗ്രഹം
ബഹിരാകാശത്തുനിന്നും അപ്രതീക്ഷിതമായി എത്തിയ ശക്‌തമായ റേഡിയോ സിഗ്നലിന്റെ പേരില്‍ ശാസ്‌ത്രജ്‌ഞര്‍ക്ക് ആശയക്കുഴപ്പം. 58 വര്‍ഷം മുമ്പ് നാസ ഉപേക്ഷിച്ച ഉപഗ്രഹത്തില്‍നിന്നാണു സിഗ്നല്‍ പുറത്തുവന്നതെന്നു പിന്നീട് കണ്ടെത്തി.പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റേഡിയോ ദൂരദര്‍ശിനികളിലാണു നാസയുടെ റിലേ-2 ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നല്‍ പതിഞ്ഞത്. തീവ്രവുമായ സിഗ്നല്‍ കഷ്‌ടിച്ച് ഒരു സെക്കന്‍ഡ് മാത്രമാണു നീണ്ടത്. റേഡിയോ തരംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ അത് ഭൂമിയില്‍നിന്നുള്ള വീക്ഷണത്തില്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്‌തുവായി മാറി, ഗാലക്‌സികളെയും നക്ഷത്രങ്ങളെയുംകാള്‍ തിളക്കം! 1964ലാണു നാസ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 വിക്ഷേപിച്ചത്. Read More…
തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്ന വേദന; കരുതിയിരിക്കാം കോവിഡിന്റെ പുതിയ വകഭേദം
രാജ്യത്ത് ദിനംപ്രതി കോവിഡ്കേസുകള്‍ വര്‍ധിച്ചു വരികയാണ്. നിംബസ് എന്ന വകഭേദമാണ് ഇപ്പോള്‍ കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിംബസിന്റെ ലക്ഷണങ്ങള്‍ സാധാരണ കോവിഡ് നിന്നും വ്യത്യസ്തമാണ്. നേരത്തേ കണ്ട വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലലക്ഷണങ്ങൾ കൂടി പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് ഇപ്പോഴത്തെ വൈറസ്. പുതിയ കോവിഡ് വകഭേദം ഇതിനകം തന്നെ വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു. തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്നതു പോലെയുള്ള കടുത്ത വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Read More…
8ദിവസംമുമ്പ് വിമാനാപകടം; ഓഫീസിലെ DJ പാർട്ടിയിൽ നൃത്തം ചെയ്യുന്ന Air India എക്സിക്യൂട്ടീവുകൾ- വന്‍ ജനരോഷം- വീഡിയോ
270 പേരുടെ ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ഇന്ത്യ മുഴുവന്‍ ദുഃഖിക്കുമ്പോൾ, ദുരന്തത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം, ഗുരുഗ്രാമിലെ എയർ ഇന്ത്യ ഓഫീസിൽ നടന്ന ഒരു ഡിജെ പാർട്ടിയിൽ എയർ ഇന്ത്യ – എസ്എടിഎസിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതായി ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പലരും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ജൂൺ 21 വരെ, തിരിച്ചറിഞ്ഞ Read More…









