മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യത്തിനാകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനരംഗത്തേക്ക് Read More…
Author: ashtagon
വാപ്പീ… ഇനിയെന്നെ വിട്ടുകൂടേ…; ഒളിവിൽപ്പോയ പിതാവ് തിരിച്ചെത്തി, നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം
പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നുമുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കുറിപ്പെഴുതിയ നൂറനാട്ടെ നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്തവീട്ടിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് Read More…
ക്രൂരത; 2 ദിവസത്തിനുള്ളിൽ 25 നായ്ക്കളെ ഓടിച്ചിട്ട് വെടിവെച്ച് കൊന്നു; വ്യാപക പ്രതിഷേധം- വീഡിയോ
രാജസ്ഥാനിലെ ഝുൻഝുനുവിൽ ഒരു യുവാവ് രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 25 നായകളെ വെടിവെച്ച് കൊന്നു. സംഭവം ജനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വീഡിയോയിൽ, മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന രണ്ട് പേർ നായകളെ പിന്തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുന്നത് കാണാം. നായകളുടെ രക്തം പുരണ്ട മൃതദേഹങ്ങൾ വയലുകളിലും ഗ്രാമത്തിലെ വഴികളിലും ചിതറിക്കിടക്കുന്ന നിലയിലാണ്. രണ്ട് പേരെ പിന്തുടർന്ന് മറ്റൊരു മോട്ടോർസൈക്കിളിൽ ഒരാൾ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. ഈ വ്യക്തിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. രക്തത്തിൽ കുളിച്ച നായകളുടെ മൃതദേഹങ്ങൾ Read More…
പെൺകുട്ടിയുടെ ബലാത്സംഗ പരാതി; ക്രിക്കറ്റ് കളിക്കിടെ പാക്ക് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്
ബലാത്സംഗ ആരോപണത്തിൽ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരം യുകെയിൽ അറസ്റ്റിലായി. പാക്കിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഹൈദർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര Read More…
മയക്കുമരുന്നിന് അടിമ, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി
നൈനിറ്റാൾ : ഉത്തരാഖണ്ഡിലെ രാംനഗറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, 17 വയസ്സുള്ള ഒരു ലഹരിക്ക് അടിമയായ പെൺകുട്ടി ഏകദേശം 19 പുരുഷന്മാരിലേക്ക് എച്ച്ഐവി (HIV) വൈറസ് പടർത്തിയിരുന്നു.ഈ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 6ന് എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ഈ സംഭവത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ടായിരുന്നു. “ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 17 വയസ്സുള്ള പെൺകുട്ടി 19 യുവാക്കൾക്ക് എച്ച്ഐവി പകർന്നു. അവൾ സ്മാക് (smack) Read More…
‘അമ്മ’യിലെ ഭിന്നത: നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍, കുക്കുവിനെ വിമര്‍ശിച്ചവര്‍ക്കും മിണ്ടാട്ടമില്ല
താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട് വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത് എതിര്‍ വിഭാഗത്തിന് വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന് പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…
എണ്ണ പാക്കറ്റ് തുറക്കാന്‍ തിളച്ച എണ്ണയില്‍ മുക്കി ഉരുക്കി തെരുവ് കച്ചവടക്കാരൻ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ലുധിയാനയിൽ ഒരു തെരുവ് കച്ചവടക്കാരൻ പക്കോറ ഉണ്ടാക്കുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഈയിടെ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ റീൽ ആരോഗ്യ വിദഗ്ദ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വൈറൽ വീഡിയോയിൽ, പക്കോറ വിൽക്കുന്നയാൾ തന്റെ കൈകളിൽ അഞ്ച് എണ്ണ പാക്കറ്റുകൾ പിടിച്ചിരിക്കുന്നത് കാണാം. അവ മുറിച്ചു തുറക്കുന്നതിനുപകരം, ചൂടുള്ള എണ്ണ നിറച്ച ഒരു കടായിയിലേക്ക് അവ മുക്കുന്നു. ഉയർന്ന ചൂടിൽ പ്ലാസ്റ്റിക് ഉരുകുകയും പാക്കറ്റുകളിലെ എണ്ണ Read More…
ബാലണ്‍ ഡി ഓര്‍ നേടാന്‍ പി.എസ്.ജിയുടെ ഒന്‍പത് താരങ്ങള്‍, മെസ്സിയും റൊണാൾഡോയും ഇത്തവണ ഇല്ല
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ ഒന്‍പത് താരങ്ങള്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ ഇന്നലെയാണു ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഒസുമാസെ ഡെംബലെ, ജിയാന്‍ലുയിജി ഡൊന്നരൂമ, ഡിസയര്‍ ദൗ, അഷ്‌റാഫെ ഹാകിമി, ഖ്വിച ക്വാറാഷ്‌ഖിയ, നൂനോ മെന്‍ഡിസ്, ജോയ നെവസ്, ഫാബിയന്‍ റൂയിസ്, വിറ്റിഞ്ഞ എന്നിവരാണു 30 അംഗ പട്ടികയില്‍ ഇടംപിടിച്ച പി.എസ്.ജി. താരങ്ങള്‍. ബാഴ്‌സലോണയുടെ റാഫീഞ്ഞ, ലിവര്‍പൂളിന്റെ മുഹമ്മദ് സല, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഏര്‍ലിങ് ഹാളണ്ട് എന്നിവരും പട്ടികയിലുണ്ട്. ബാഴ്‌സലോണയുടെ ലാമിനെ Read More…
ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു
ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. എഴുപതോളംവരുന്ന ബജ്റംഗദൾ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നിവര്‍ക്കും രണ്ട് കന്യാസ്ത്രീകള്‍ക്കും പരുക്കേറ്റു. ആക്രമണം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ Read More…









