സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചന. സച്ചിന്‍ രാജ്പുതും റിതിക സെന്നും മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു . സച്ചിന് ജോലിയില്ല എന്നത് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന Read More…
Author: ashtagon
വാസ്തു പ്രകാരം ഒരാൾക്ക് ഈ സമ്മാനങ്ങൾ കൊടുത്താൽ അത് ദോഷകരമായി ബാധിക്കും!
സമ്മാനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. കൊടുക്കൽ വാങ്ങലുകൾക്ക് അത് കൂടുതൽ ഊഷ്മളത പകരും. ഓരോ അവസരങ്ങൾക്ക് ഓരോ തരാം സമ്മാനങ്ങൾ നമ്മൾ തിരഞ്ഞെടുക്കും അല്ലേ. എന്നാൽ എല്ലാ വസ്തുക്കളും സമ്മാനമായി നൽകാൻ പാടില്ല എന്നാണ് വാസ്തു പറയുന്നത്. സമ്മാനങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പ്രവഹിക്കുന്നത് പോസിറ്റീവ് എനർജി തന്നെ ആകണമെങ്കിൽ സമ്മാനമായി കൊടുക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണം എന്നാണ് വാസ്തു നിർദ്ദേശിയ്ക്കുന്നത്. സമ്മാനങ്ങൾ എങ്ങനെയുള്ളവ, ഏതൊക്കെ അവസരങ്ങളിൽ കൊടുക്കണം എന്നത് വിശദമായി നമുക്ക് മനസ്സിലാക്കാം. Read More…
കളയല്ലേ കഞ്ഞിവെള്ളം! സൂപ്പര്‍ ഹെൽത്ത് ഡ്രിംഗ്: രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ
ഈ തലമുറ കഞ്ഞിവെള്ളം കുടിയ്ക്കുക പോയിട്ട് കാണാൻ പോലും മിനക്കെടാറില്ല. എന്നാൽ രാവിലെ വെറുംവയറ്റിൽ കഞ്ഞി വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെ ഉണ്ടെന്ന് മനസിലാക്കുക. കഞ്ഞിവെള്ളം വീട്ടിൽ തയ്യാറാക്കാൻ എളുപ്പമാണ്, കൂടാതെ ഉപയോഗിക്കാൻ സുരക്ഷിതവുമാണ്, ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആണ് കഞ്ഞിവെള്ളം. ചോറു വേവിക്കുമ്പോള്‍ ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞ് അറിയിക്കാവുന്നതില്‍ ഏറെയാണ്. ക്ഷീണം കാരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ Read More…
നടുറോഡില്‍ മരങ്ങൾ! വാഹനങ്ങൾ നട്ടംതിരിയും; 100 കോടി മുടക്കിയ റോഡിന്റെ അവസ്ഥ…!
റോഡരികിലെ തണല്‍മരങ്ങള്‍ ചൂടുകുറയ്ക്കാനും കാണാനും നല്ല കാര്യമാണെങ്കിലും ഈ മരങ്ങള്‍ റോഡിന് നടുവിലായാലോ? അത് അത്ര നല്ലതല്ലെന്ന് പറയുകയാണ് ജഹാനാബാദുകാര്‍. പട്‌ന- ഗയ മെയിന്‍ പാതയിലെ ജഹാനാബാദില്‍, 7.48 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ നിറയെ മരങ്ങളാണ്. 100 കോടി രൂപയുടെ പദ്ധതിയാണു ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 8കിലോമീറ്ററോളം ദൂരത്തില്‍ റോഡിന്റെ വശങ്ങളിലല്ല, റോഡിന്റെ നടുവിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. റോഡില്‍ മരങ്ങള്‍ നില്‍ക്കുന്നു എന്നതിനേക്കാള്‍, മരങ്ങളെ ‘ബുദ്ധിമുട്ടിക്കാതെ’ അതിനു ചുറ്റുമായി ടാര്‍ചെയ്ത് പോയിരിക്കുന്നു എന്നുവേണം പറയാന്‍. ജില്ലാ ഭരണകൂടവും വനംവകുപ്പും Read More…
ആധാർ മുതൽ UPI വരെ: ഈ മാറ്റങ്ങള്‍ ഇന്നു മുതല്‍, നിങ്ങളുടെ പണമിടപാടുകൾ മാറും!
ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ചാര്‍ജുകളും, തത്‌കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയുള്‍പ്പെടെ ഇന്ത്യയിൽ നിരവധി സാമ്പത്തിക നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു. പുതിയ പാന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടും. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ. എന്നീ ബാങ്കുകളുടെ നിരക്കുകളിലും ഇന്നു മുതല്‍ മാറ്റമുണ്ടാകും. ഓരോ മാറ്റങ്ങളെക്കുറിച്ചും കൂടുതൽ വിശദമായി നോക്കാം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം ഇന്നു മുതല്‍, പാന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. Read More…
നിങ്ങൾക്കു നടുവേദനയുണ്ടോ? ഇത് ഒരു രോഗലക്ഷണമാകാം, ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രലാപ്‌സ്. പ്രായമായവരിലാണ് ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല് . ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്‌ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്‌ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ Read More…
ആദ്യകുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് കൈമാറി; കൊടുംക്രൂരത
നാടിനെ നടുക്കിയ നവജാതശിശുക്കളെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്. പോലീസും ഫോറന്‍സിക് സംഘവും ചേര്‍ന്നായിരുന്നു പരിശോധന. മുഖ്യപ്രതിയായ അനീഷയുടെ വീട്ടിലാണ് രാവിലെ പരിശോധന Read More…
കടലക്കറിയില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു, 2വര്‍ഷം മുമ്പ് സഹോദരി മരിച്ചത് പരിപ്പുകറിയില്‍ വീണ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ തിളച്ച കടലക്കറിപ്പാത്രത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. ദുദ്ധി ബസാര്‍ പ്രദേശത്ത് തെരുവ്‌ഭക്ഷണശാല നടത്തുന്ന ശൈലലേന്ദ്ര എന്നയാളുടെ മകള്‍ പ്രിയ ആണു മരിച്ചത്. സമാനമായ ദുരന്തത്തിലാണ് ഇദ്ദേഹത്തിന്റെ മൂത്ത മകളെയും നഷ്‌ടപ്പെട്ടത്. തിളയ്ക്കുന്ന കടലയുടെ പാനിൽ വീണ് 80% ത്തിലധികം പൊള്ളലേറ്റു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. രണ്ടു വര്‍ഷം മുമ്പ് പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തില്‍ വീണാണ് കുട്ടിയുടെ മൂത്ത സഹോദരി മരിച്ചത്. ഈ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മോചിതരാകുംമുമ്പ് കുടുംബത്തെ Read More…
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചു വരുന്നു
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചുവരുന്നു. ജപ്പാന്റെ കോളനിയായി മാറിയതോടെയാണു ഹോക്കൈഡോ ദ്വീപുകളിലെ സംസാരഭാഷയായിരുന്ന ഐനുവിന്റെ കഷ്‌ടകാലം തുടങ്ങിയത്. 12-ാം നൂറ്റാണ്ടിലായിരുന്നു അധിനിവേശം. കഴിഞ്ഞ നൂറ്റാണ്ടോടെ ആ ഭാഷ അപ്രത്യക്ഷമായി. എഐയുടെ സഹായത്തോടെ ഐനുവിനെ തിരിച്ചുകൊണ്ടുവരാനാണു ശ്രമം.ജപ്പാനില്‍ ഇപ്പോള്‍ ഐനു അറിയാവുന്നവര്‍ ചുരുക്കം. അറിയുന്നവര്‍ക്കു തന്നെ എല്ലാ വാക്കുകളും പരിചിതമല്ല. പഴയ കാസെറ്റുകളെയാണ് ആദ്യഘട്ടത്തില്‍ എഐ ആശ്രയിക്കുക. ഐനു ഗാനങ്ങളും നാടോടികഥകളുമാണ് അവയിലുള്ളത്.ഐനു സംസാരിച്ചിരുന്നവരുടെ പുതുതലമുറയ്‌ക്ക് ആ ഭാഷയെക്കുറിച്ചു വലിയ ധാരണയില്ല. രണ്ട് തലമുറ Read More…









