Crime

കുഞ്ഞിനെ ദുപ്പട്ട ധരിപ്പിച്ചു, കണ്ണെഴുതി, സ്വര്‍ണമണിയിച്ചു; പിന്നെ കുടുംബത്തിലെ നാലുപേരും ആത്മഹത്യ ചെയ്‌തു

കവിത തന്റെ ഇളയ മകന്‍ രാംദേവിനെ സ്‌ത്രീകളുടെ വസ്‌ത്രം ധരിപ്പിച്ച്, തലയില്‍ ഒരു ദുപ്പട്ട ധരിപ്പിച്ചു. അവന്റെ കണ്ണുകളില്‍ കണ്‍മഷി പുരട്ടി. സ്വന്തം സ്വര്‍ണാഭരണങ്ങള്‍ അവനെ ധരിപ്പിച്ച്‌ അമ്മയും മകനുമൊരുമിച്ചുള്ള സന്തോഷത്തോടെയുള്ള വീഡിയോ എടുത്തു. പിന്നാലെ കുടുംബം ജീവനൊടുക്കിയ ദുരന്ത വാര്‍ത്തയാണ്‌ നാട്ടുകാര്‍ അറിഞ്ഞത്‌. രാജസ്‌ഥാനിലെ ബാര്‍മറിലെ വീടിനടുത്തുള്ള ജലസംഭരണിയിലേക്ക്‌ ചാടിയാണു ശിവ്‌ലാല്‍ മേഘ്‌വാള്‍ (35), ഭാര്യ കവിത (32), ബജ്‌റംഗ്‌ (9), രാംദേവ്‌ (8) എന്നിവര്‍ മരിച്ചത്‌. ആത്മഹത്യാക്കുറിപ്പ്‌ വീട്ടില്‍നിന്ന്‌ കണ്ടെടുത്തു. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ Read More…

Lifestyle

അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണോ? ആകര്‍ഷകമാക്കാം ഉടലഴക്‌

തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ശരീരഭാരം വര്‍ധിക്കുന്നത്‌. കൊഴുപ്പ്‌ അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ്‌ തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ്‌ അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്‌, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ Read More…

Crime

രാജ്യത്തെ വലിയ ഡാര്‍ക്നെറ്റ് ശൃംഖല തകര്‍ത്ത് എന്‍സിബി; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് എന്‍സിബി. (നാഷനല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി എഡിസനെ കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തു. 35 ലക്ഷത്തിന്റെ രാസലഹരിക്ക് പുറമെ ലഹരിയിടപാടിലൂടെ സമ്പാദിച്ച 70 ലക്ഷത്തിന്റെ ക്രിപ്റ്റോ കറന്‍സിയുടെ വിവരങ്ങളും കണ്ടെത്തി. ഡാര്‍ക്ക്‌ നെറ്റിന്റെ മറവില്‍ ലഹരിമരുന്ന്‌, ക്രിപ്‌റ്റോ കറന്‍സി ഇടപാട്‌ നടത്തിയിരുന്ന രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന്‌ മാഫിയ സംഘത്തെയാണ് എന്‍.സി.ബി വലയിലാക്കിയത്. ഓപ്പറേഷന്‍ Read More…

Crime

ഒരു പവന്‍ സ്വര്‍ണം കുറഞ്ഞു; വിവാഹത്തിന്റെ നാലാംനാള്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

നാല് ദിവസം മുന്‍പ് നടന്ന വിവാഹത്തിലെ വധു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടില്‍ തിരുവള്ളൂരില്‍ 24കാരിയായ ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. . ഒരു പവന്‍ സ്വര്‍ണത്തിന്റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തു പവന്‍ സ്വര്‍ണമാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന്‍ നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു. പക്ഷേ Read More…

Lifestyle

ഭർത്താക്കന്മാരേ, ഭാര്യമാരെ സന്തോഷിപ്പിക്കാനുള്ള ഈ 8 എളുപ്പ വഴികൾ അറിഞ്ഞുവയ്ക്കൂ….

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദമ്പത്യ ബന്ധം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. . സന്തോഷവതിയായ ഭാര്യ ഉള്ള കുടുംബമാണ് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്നതെന്നറിയുക. ഭർത്താവ് ഭാര്യയുമായി സമയം ചെലവഴിക്കുകയും സംസാരിക്കുകയും അവള്‍ക്ക് എന്തെങ്കിലും വിഷമമോ രോഗമോ ഉള്ള സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും പരിചരിക്കുകയും ചെയ്യുക. ശാരീരിക ബന്ധത്തിൽ ഉൾപ്പെടെ അവളുടെ വികാരങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കുക. ഇടയ്ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നൽകി ഭാര്യയെ സന്തോഷിപ്പിക്കുക. ഈ ആരോഗ്യമുള്ള അന്തരീക്ഷം നിങ്ങളുടെ കുട്ടികളുടെ നല്ല വളര്‍ച്ചക്കും Read More…

Featured Health

സ്ക്രബർ കഴിഞ്ഞാൽ അടുക്കളയിൽ ഏറ്റവും അപകടകാരി ഇതാണ്! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

അടുക്കളയാണ് വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്ന് എല്ലാവര്‍ക്കുമറിയാം. അടുക്കളയിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങള്‍ പിന്നാലെയെത്തും. അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണം. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ പകരുമെന്നും അത് രോഗങ്ങള്‍ ഉണ്ടാക്കുമെന്നും നമുക്കറിയാം. എന്നാല്‍ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന കിച്ചൻ ടവ്വലുകലുകളും ഈ ഗണത്തില്‍ പെടുന്നവയാണ്. കൈകൾ തുടയ്ക്കാനും, കഴുകിയ പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും, സ്റ്റൗവിൽ നിന്നും ചൂട് പാത്രങ്ങൾ വാങ്ങി വയ്ക്കാനുമൊക്കെ Read More…

Health

വായ മണത്താല്‍ അറിയാം ഫാറ്റി ലിവര്‍ രോഗം, ശ്രദ്ധിക്കുക

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണആരോഗ്യത്തോടെ കഴിയാം. കരളിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതമായ മദ്യപാനമാണ് ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നതിന് ഒരു കാ​‍രണം. എന്നാല്‍ മദ്യം കഴിയ്ക്കാത്ത ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അമിതമായ കൊളസ്‌ട്രോള്‍, പ്രമേഹം, സ്ലീപ് അപ്നിയ, തൈറോയ്ഡ് Read More…

Movie News

‘പിരിഞ്ഞെങ്കിലും വാര്‍ദ്ധക്യത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്’

വേര്‍പിരിഞ്ഞിട്ട്‌ 37 വര്‍ഷത്തിനുശേഷം ബോളിവുഡ്‌ താരങ്ങളായ റണ്‍ധീര്‍ കപൂറും ബബിതയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. മകളും ബോളിവുഡ്‌ താരവുമായ കരീനാ കപുറാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ബോളിവുഡ്‌ താരം രാജ്‌ കപൂരിന്റെ മകനാണു റണ്‍ധീര്‍. റണ്‍ധീറിന്റെയും ബബിതയുടെയും പ്രണയ വിവാഹമായിരുന്നു. 37 വര്‍ഷം മുമ്പാണ്‌ ഇരുവരും വേര്‍പിരിഞ്ഞത്‌. പക്ഷേ, വിവാഹമോചനം നേടിയിരുന്നില്ല. അവര്‍ വാര്‍ദ്ധക്യകാലം ഒരുമിച്ച്‌ ചെലവഴിക്കാന്‍ തീരുമാനിച്ചതായി കരീന പറഞ്ഞു. കരിഷ്‌മയ്‌ക്കും തനിക്കുംവേണ്ടിയാണ്‌ ആ തീരുമാനമെന്ന്‌ അവര്‍ പറഞ്ഞു. പിതാവ്‌ രാജ്‌ കപൂറിന്റെ സിനിമയായ സംഗത്തിന്റെ സെറ്റില്‍വച്ചാണു Read More…

Crime

16 കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം; അധ്യാപിക കുറ്റക്കാരി; 15 വര്‍ഷം ജയില്‍ ശിക്ഷ?

16കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 26കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതിയുടെ കണ്ടെത്തല്‍. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റമാണ് അധ്യാപിക ചെയ്തുതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്​ലീന്‍ സാന്‍​റൊമാനാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്​സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്ന സമയത്താണ് ജോസ്​ലീന്‍ വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. അധ്യാപികയെന്ന പദവി ചൂഷണം ചെയ്യുകയാണ് ജോസ്​ലീന്‍ ചെയ്തതെന്നും അന്വേഷണത്തില്‍ Read More…