Health

അത്തരമൊരു നിര്‍ദേശമില്ല; സമൂസ,ജിലേബി പാക്കറ്റുകളിലെ മുന്നറിയിപ്പില്‍ വിശദീകരണം, വ്യാജറിപ്പോർട്ടെന്ന് പിഐബി

നിരവധി ഇന്ത്യൻ മാധ്യമങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് പിഐബി വസ്തുതാ പരിശോധന വിഭാഗം ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ യാതൊരു വിധത്തിലുമുള്ള നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജോലിസ്ഥലത്ത് കന്റീനുകളിലും മീറ്റിങ് ഹാളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്റെ ദോഷങ്ങളും Read More…

Lifestyle

ഫഹദിന്റേത് വെറും കീപാഡ് ഫോണാണ്, പക്ഷെ വൈറൽ ഫോണിന്റെ വില കേട്ടാൽ ഞെട്ടും

നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന ഫോൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാണ്. ഫഹദിന് സ്മാർട്ട്‌ഫോൺ ഇല്ലെന്നും ചെറിയൊരു കീപാഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും നടൻ വിനയ് ഫോർട്ട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫഹദിന്റെ ഫോൺ ഏതാണെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസി’ന്റെ പൂജ ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് ഫഹദിന്റെ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറലായത്. ഒരു കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തി. താരത്തിന്റെ ഈ ലാളിത്യത്തെ പലരും Read More…

Featured Sports

ഏഴുപേർ വട്ടപ്പൂജ്യം! വിൻഡീസിനെ നാണംകെടുത്തി ഓസീസ്, 27 റൺസിന് ഓൾ ഔട്ട്

കിങ്സ്റ്റണിൽ (ജമൈക്ക) നടന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. 204 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനെ ഓസീസ് 27 റൺസിന് എറിഞ്ഞിട്ടു. 176 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. റെക്കോർഡുകൾ തകർത്ത് വിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിനാണ് വിൻഡീസ് സ്വന്തം കാണികൾക്ക് മുന്നിൽ ഓൾ ഔട്ടായത്. 69 വർഷത്തിനിടെ ടെസ്റ്റിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ Read More…

Featured Lifestyle

ഗർഭിണിയാണെന്ന് അറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ പ്രസവിച്ച് യുവതി: അപൂർവമായ ‘ക്രിപ്റ്റിക് പ്രഗ്നൻസി’

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ പ്രസവിച്ച്, 20 വയസ്സുകാരിയായ ഷാർലറ്റ് സമ്മേഴ്‌സ് സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയായിരിക്കുകയാണ്. ‘ക്രിപ്റ്റിക് പ്രഗ്നൻസി’ എന്ന അപൂർവ അവസ്ഥ കാരണമാണ് ഗർഭത്തിന്റെ അവസാന ഘട്ടമെത്തുംവരെ ഇവർ ഗർഭിണിയാണെന്ന് അറിയാതിരുന്നത്. ഗർഭം തിരിച്ചറിയുന്നതിന് മുമ്പ് ശരീരഭാരം കൂടുകയും വസ്ത്രങ്ങളുടെ അളവ് വർധിക്കുകയും ചെയ്തതിനെ സമ്മേഴ്‌സ് മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായാണ് കരുതിയതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ഇവർ ഒരു ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകി. അപ്രതീക്ഷിത ഗർഭധാരണം ” കുറച്ചൊക്കെ തടി കൂടിയിരുന്നെങ്കിലും, ഞാൻ രണ്ടര Read More…

Oddly News

ആദ്യരാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ വരന്‍, പിന്നെ സംഭവിച്ചത് അടിയുടെ പൂരം

ഉത്തർപ്രദേശിലെ റാമ്പൂരിൽ ശനിയാഴ്ച വിവാഹരാത്രിയിൽ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത് അടിയുടെ പൊടിപൂരം. കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചത്. ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറഞ്ഞ് തലയൂരി. വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്റെ വീട്ടിലെത്തിയത്. പിന്നാലെ Read More…

Featured Health

തലകറക്കം ഒരു രോഗമല്ല, ലക്ഷണം മാത്രം, നിസാരമായി കാണേണ്ട ഒന്നല്ല

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ളശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്. പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്. ലക്ഷണങ്ങള്‍ നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള Read More…

Lifestyle

വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…

കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു Read More…

Crime

ഭര്‍ത്താവിനെ കൊന്ന്‌ കുഴിച്ചുമൂടി; കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ യുവതി അറസ്‌റ്റില്‍

ഗുവഹാത്തിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ യുവതി അറസ്റ്റിൽ. 40 വയസ്സുകാരനായ സബിയാൽ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ റഹീമ ഖത്തൂൺ (38) ആണ് അറസ്റ്റിലായത്. ജൂൺ 26-ന് ഗുവഹാത്തിയിലെ പാണ്ടു മേഖലയിലെ ജയ്‌മാതി നഗറിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ദാമ്പത്യകലഹത്തിനിടെയാണ് റഹീമ സബിയാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം, മൃതദേഹം അഞ്ചടി താഴ്ചയുള്ള കുഴിയിൽ മറവ് ചെയ്യുകയായിരുന്നു. ഭർത്താവ് ജോലി തേടി കേരളത്തിലേക്ക് പോയെന്ന് റഹീമ നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ചിലർക്ക് സംശയം തോന്നിയതായി മനസ്സിലാക്കിയതോടെ, Read More…

Movie News

ആക്ഷൻ, സസ്പെൻസ്, ഇമോഷൻസ്.. സുരേഷ് ഗോപിയുടെ “Janaki V vs State Of Kerala” ട്രെയ്‌ലർ

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. Read More…