Crime

ടൈലുകള്‍ക്ക് നിറംമാറ്റം, പരിശോധിച്ചപ്പോള്‍ മൃതദേഹം; പുറത്തുവന്നത് ‘ദൃശ്യം മോഡല്‍’; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ചുകൊണ്ടിരുന്ന സഹോദരന്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയത്താണ് Read More…

Crime

പത്തു വര്‍ഷം നേഹയായി രാജ്യത്തെ കബളിപ്പിച്ചു; അബ്ദുള്‍ കലാമെന്ന ബംഗ്ലാദേശിയെ പൊക്കി പൊലീസ്

നേഹ കിന്നാര്‍ എന്ന വ്യാജപേരില്‍ വര്‍ഷങ്ങളായി രാജ്യത്ത് തങ്ങിയ അബ്ദുള്‍ കലാമിനെപൊലീസ് പിടികൂടി . നേഹ കിന്നാര്‍ എന്ന പേരില്‍ എട്ടു വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറായി കഴിയുകയായിരുന്നു ഇയാള്‍. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശപൗരന്മാരെ നിരീക്ഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭോപ്പാലിലെ മംഗൾവാരയില്‍ നിന്നുള്ള അറസ്റ്റ്. പത്താം വയസില്‍ ഇന്ത്യയിലെത്തിയ കലാം വര്‍ഷങ്ങളോളം മുംബൈയില്‍ തങ്ങിയ ശേഷമാണ് ഭോപ്പാലിലെത്തിയത്. ബുധ്വാരയില്‍ പല വീടുകൾ മാറി താമസിച്ച കലാം, നേഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി Read More…

Crime

ബാങ്കില്‍ 2കോടി, വീട് കൊട്ടാരം! ‘മയക്കുമരുന്നു റാണി’ക്ക്‌ പൂട്ടിട്ട്‌ പോലീസ്‌, 5 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി

ലഹരിസംഘം നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ്‌ പിടിച്ചെടുത്തു. സുല്‍ത്താന്‍പുരിയുടെ ‘മയക്കുമരുന്നു റാണി’ എന്ന്‌ പോലീസ്‌ വിശേഷിപ്പിക്കുന്ന കുസുമി(40)ന്റെ അഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന വസ്‌തുവകകളാണ്‌ കണ്ടുകെട്ടിയത്‌. മയക്കുമരുന്ന്‌ കേസില്‍ കുസുമിന്റെ മകനെ പോലീസ്‌ അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ്‌ കണ്ടുകെട്ടല്‍ നടപടികള്‍. സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ്‌ കുസും എന്ന്‌ പോലീസ്‌ പറഞ്ഞു. 12 എന്‍.ഡി.പി.എസ്‌ കേസുകളില്‍ പ്രതിയാണ്‌ ഇവര്‍. അതേസമയം, കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും Read More…

Crime

‘ക്വീൻ ബീ’; 924 കോടി രൂപയുടെ മയക്കുമരുന്നു സാമ്രാജ്യം കെട്ടിപ്പടുത്ത 65കാരി “ഗ്യാങ്സ്റ്റർ മുത്തശ്ശി”

മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും കുറ്റവാളികളെ പിടികൂടുന്നതും കേരളത്തില്‍ ഇന്നൊരു വാര്‍ത്തയേയല്ല. പിടികൂടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളോ മധ്യവയസ്‌കരോ ആണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 65 കാരിയായ വയോധികയെയാണ്. ‘ക്വീൻ ബീ’ അല്ലെങ്കില്‍ “ഗ്യാങ്സ്റ്റർ മുത്തശ്ശി” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇവർ തന്റെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് ഏകദേശം 924 കോടി രൂപ വിലമതിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുത്തു. ഇംഗ്ലണ്ടിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ Read More…

Myth and Reality

മരിച്ച് 57വർഷങ്ങൾക്ക് ശേഷവും ഈ ഇന്ത്യൻ സൈനികൻ ഡ്യൂട്ടിയിലാണ്, ശത്രുക്കൾക്ക് ഇപ്പോഴും ഭയം, പേരില്‍ ക്ഷേത്രം !

നമ്മുടെ രാജ്യത്തെ സൈനികർ അതിർത്തികൾ സംരക്ഷിക്കുന്നതിൽ 24 മണിക്കൂറും കണ്ണിലെണ്ണിയുമൊഴിച്ചാണ് കാവല്‍നില്‍ക്കുന്നത് . എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് 57 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന ധീരനും ദേശസ്‌നേഹവും നിറഞ്ഞ ആ സൈനികനെക്കുറിച്ച് നിങ്ങൾക്കറിയാമോ? സിക്കിം അതിർത്തിയിൽ ഇപ്പോഴും “ഡ്യൂട്ടി” ചെയ്യുന്ന ഹർഭജൻ സിങ്ങിന്റെ കഥയാണിത്. ഹർഭജൻ സിങ്ങിനെ സൈനികർ ബാബ ഹർഭജൻ എന്നാണ് വിളിക്കുന്നത്. സിക്കിമിന്റെ അതിർത്തിയിൽ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. സൈനികർ അത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ചൈനീസ് Read More…

Featured Sports

പാക്കിസ്ഥാനെതിരായ കളി മുടക്കി, പാക്ക് ഹോട്ടലിനെപ്പറ്റി റിവ്യൂ കൊടുത്ത ഹർഭജൻ പെട്ടു, വൻ വിമർ‌ശനം…

വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്‌ ഓഫ്‌ ലെജന്‍ഡ്‌സിലെ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനു പിന്നാലെ വിവാദത്തില്‍ മുന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌ വിവാദത്തില്‍ ചെന്നുചാടി. ബര്‍മിങ്ങാമിലെ പാകിസ്‌താനി റസ്‌റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാണ്‌ ഹര്‍ഭജന്‍ വിവാദത്തിലായത്‌. ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ലെജന്‍ഡ്‌സ് ലീഗിലെ പാകിസ്‌താനെതിരായ മത്സരം സംഘാടകര്‍ക്ക്‌ ഉപേക്ഷിക്കേണ്ടി വന്നത്‌. യുവരാജ്‌ സിങ്‌ നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍സ്‌ ടീമില്‍ ഹര്‍ഭജന്‍ സിങ്‌, യൂസഫ്‌ പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, സുരേഷ്‌ റെയ്‌ന, റോബിന്‍ Read More…

Lifestyle

നെത്തോലി ഇനി എളുപ്പത്തിൽ വെട്ടി വൃത്തിയാക്കാം; കത്രികയും കത്തിയും വേണ്ട!

മഴ കനത്ത് തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭി​ച്ച് മത്സ്യത്തൊഴി​ലാളി​കൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ഒപ്പം മത്സ്യവിലയിലും ഇടിവുണ്ടായി. വള്ളങ്ങൾക്ക് ധാരാളമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു ഒരു കി​ലോ നെത്തോലിയുടെ വില. 15 രൂപവരെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോൾ വിലക്കുറവിൽ നെത്തോലി സുലഭമായി കിട്ടും. ചെറിയ Read More…

Crime

ലിവ് ഇന്‍ പങ്കാളി എഎസ്ഐയായ കാമുകിയെ കൊലപ്പെടുത്തി അതേ സ്റ്റേഷനിൽ കീഴടങ്ങി CRPF ജവാന്‍

തന്റെ ലിവ്– ഇന്‍ പങ്കാളിയായ വനിതാ പൊലീസ് ഓഫീസറെ കൊലപ്പെടുത്തി സിആർപിഎഫ് ജവാന്‍. ഗുജറാത്തിലെ കച്ച് ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോസ്റ്റിങ് ലഭിച്ച സ്റ്റേഷനിലെത്തിയാണ് ജവാന്‍ കീഴടങ്ങിയത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന അരുണാബെൻ നതുഭായ് ജാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണയുടെ പങ്കാളിയും സിആര്‍പിഎഫ് ജവാനും കൂടിയായ ദിലീപ് ഡാങ്‌ചിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ Read More…

Crime

‘അവന്‍ മരിക്കുന്നില്ല, ഇനി എന്തുചെയ്യും’; ഭര്‍ത്താവിന്‍റെ കൊലയ്ക്കിടെ കാമുകന് ഭാര്യയുടെ മെസേജ്

ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്‌റ്റില്‍. വൈദ്യൂതാഘാതമേറ്റു മരിച്ചെന്നു കരുതിയ കേസാണു കൊലപാതകമാണെന്നു കണ്ടെത്തിയത്‌. കരണ്‍ ദേവ്‌(36) മരിച്ച കേസിലാണു ഭാര്യ സുഷ്‌മിതയും കാമുകന്‍ രാഹുലും അറസ്‌റ്റിലായത്‌. വൈദ്യുതാഘാതമേറ്റ് മരിച്ച കരണ്‍ ദേവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. Read More…